• Logo

Allied Publications

Europe
ബര്‍ലിനില്‍ ഈസ്റ് മീറ്റ്സ് വെസ്റ് സംഗീതപരിപാടി മാര്‍ച്ച് 12 ന്
Share
ബര്‍ലിന്‍: ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംഗീതമേള 'ഈസ്റ് മീറ്റ്സ് വെസ്റ്' മാര്‍ച്ച് 12 ന്(ബുധന്‍) വൈകുന്നേരം ആറിന് എംബസി ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ശാന്തിനികേതന്‍ സംഗീത ഗ്രൂപ്പാണ് പരിപാടി അവതരിപ്പിക്കുന്നത്. ബീ സെവേര്‍സ് (സന്തൂര്‍), സന്ദീപ് പോപാട്കര്‍ (തബല), അന്ദ്രെ ലെന്‍സ് (ഗിറ്റാര്‍) എന്നീ കലാകാരന്മാരാണ് രാഗതാളമേളങ്ങള്‍ സമന്വയിപ്പിച്ച് മനസിനും ആത്മാവിനും കുളിരണിയിക്കുന്ന സംഗീത നിര്‍ജരി മുഴക്കുന്നത്.

24 ന്(തിങ്കള്‍) വൈകുന്നേരം ആറിന് മോഹിനിയാട്ടം അരങ്ങേറും. കേരള കലാമന്ധലത്തിന്റെ പുത്രിമാരായ അന്നെ ഡീട്രിഷ് (ജര്‍മനി), യുജേനിയാ കരിലോ (സ്പെയിന്‍) എന്നീ കലാകാരികളാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്.

25 ന് റെയിന്‍കോട്ട് എന്ന സിനിമയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 2004 ല്‍ റിലീസ് ചെയ്ത റെയിന്‍കോട്ട് സംവിധാനം ചെയ്തിരിയ്ക്കുന്നത് റിതുപര്‍ണു ഘോഷാണ്. അജയ് ദേവ്ഗണ്‍, ഐശ്വര്യ റായ്, സമീര്‍ ധര്‍മാധികരി, അന്നു കപൂര്‍ എന്നിവര്‍ വേഷമിടുന്നു. 110 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ജര്‍മന്‍ ഭാഷയിലായിരിക്കും പ്രദര്‍ശിപ്പിക്കുന്നത്.

പ്രവേശനം നല്‍കുന്നത് 200 പേര്‍ക്ക് മാത്രമായിരിക്കും. എംബസി ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ കാണാന്‍ എത്തുന്നവര്‍ പാസ്പോര്‍ട്ടോ, ഐഡന്റിന്റി കാര്‍ഡോ കൈവശം വച്ചിരിക്കണം. പ്രവേശന കവാടത്തില്‍ ഇവയില്‍ ഏതെങ്കിലും ഒന്നു കാണിച്ചാല്‍ മാത്രമേ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളു. ബാഗുകളും ആഹാര പദാര്‍ഥങ്ങളും ഹാളിനുള്ളില്‍ അനുവദനീയമല്ല. പ്രവേശനം സൌജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഋായമ്യ ീള കിറശമ, ഠശലൃഴമൃലിേൃ. 17 10785 ആലൃഹശി. ജവീില :03025 79 54 05

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.