• Logo

Allied Publications

Europe
റഷ്യയോടുള്ള ജര്‍മനിയുടെ മൃദു സമീപനം വിമര്‍ശിക്കപ്പെടുന്നു
Share
ബര്‍ലിന്‍: യുക്രെയ്നില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള റഷ്യയുടെ തീരുമാനത്തിനെതിരേ ജര്‍മനി നടത്തിയ പ്രതികരണത്തിനു കരുത്തു പോരെന്ന് യൂറോപ്പില്‍ പരക്കെ വിമര്‍ശനം ഉയരുന്നു. റഷ്യയില്‍നിന്നു വാങ്ങുന്ന വാതകത്തിലുള്ള അമിത ആശ്രിതത്വമാണ് ഈ അയഞ്ഞ് നിലപാടിനു കാരണമെന്നും ആക്ഷേപം.

റഷ്യയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള അന്താരാഷ്ട്ര സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് ജര്‍മനി ശ്രമിക്കുന്നില്ല. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനിക്കാണ് ഇപ്പോള്‍ വന്‍ സൈനിക ശക്തികളായ ബ്രിട്ടനെക്കാളും ഫ്രാന്‍സിനെക്കാളും കൂടുതല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനുള്ളത്.

അതേസമയം, തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നിലയില്‍ റഷ്യയെ പൂര്‍ണമായി പിണക്കി അകറ്റി നിര്‍ത്താനുള്ള ധൈര്യം ജര്‍മന്‍ സര്‍ക്കാരിന് ഇല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പുടിന് ഫ്രാന്‍സിന്റെയും യുകെയുടെയും മുന്നറിയിപ്പ്

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ തയാറാകണമെന്ന് ഫ്രാന്‍സും യുകെയും മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷബാധിതമായ യുക്രെയ്നില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള പുടിന്റെ തീരുമാനത്തിനെതിരേയാണ് മുന്നറിയിപ്പ്.

യുക്രെയ്നും റഷ്യയും ഉള്‍പ്പെട്ട സംഘര്‍ഷം ശീതയുദ്ധ കാലത്തിനുശേഷം യൂറോപ്പ് സാക്ഷ്യം വഹിക്കുന്ന ഏറ്റവും ഭീതിദമായ സാഹചര്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതേ വിഷയത്തില്‍ യുകെ സര്‍ക്കാര്‍ ഹോളണ്ടിന്റെയും പോളണ്ടിന്റെയും രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച ചെയ്തു.

യുക്രെയ്നില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള തീരുമാനമെടുക്കുന്നതിന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.