• Logo

Allied Publications

Europe
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍ ജയപ്രകാശിന് ലണ്ടനില്‍ സ്വീകരണം
Share
ലണ്ടന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) യുകെയുടെ ആഭിമുഖ്യത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍. ജയപ്രകാശിന് ലണ്ടനില്‍ സ്വീകരണം നല്‍കുന്നു. മാര്‍ച്ച് എട്ടിന് (ശനി) ഉച്ചകഴിഞ്ഞ് 2.30 ന് ക്രൊയ്ഡോണിലാണ് സ്വീകരണയോഗം. യോഗത്തില്‍ ഒഐസിസി യുകെ ഓള്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ടി. ഹരിദാസ് അധ്യക്ഷത വഹിക്കും. പ്രസ്തുത യോഗത്തെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അഭിസംബോധന ചെയ്ത് പ്രസംഗിക്കും.

ഒഐസിസി യുകെ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും. ഒഐസിസി യുകെയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കും വ്യക്തിപരമായ ആരോപണങ്ങളും യോഗത്തില്‍ കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും. നേതാക്കന്മാരും പ്രവര്‍ത്തകരും അന്യോന്യം പരസ്പരം മനസിലാക്കി സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ടുപോവണമെന്ന് യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ്. വര്‍ഗീസ് അഭ്യര്‍ഥിച്ചു.

ക്രൊയ്ഡോണില്‍ നടക്കുന്ന യോഗത്തിലെ തീരുമാനങ്ങള്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ഒഐസിസി ചാര്‍ജുള്ള കെപിസിസി സെക്രട്ടറിമാരായ എന്‍.സുബ്രമണ്യം, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, അജയ് മോഹന്‍ എന്നിവര്‍ക്കു പുറമേ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റിക്കും സമര്‍പ്പിക്കും.

സ്വീകരണ യോഗത്തില്‍ ഒഐസിസി യുകെയുടെ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുത്ത് യോഗം ഒരു വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് ഒഐസിസി യുകെ ഓള്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ടി. ഹരിദാസ് അഭ്യര്‍ഥിച്ചു.

സ്ഥലം: ലീഡര്‍ കരുണാകരന്‍ നഗര്‍, 505 ഘീിറീി ഞീമറ, ഇൃീ്യറീി, ഇഞ 7 6 അഞ , ഠശാല :2.30 ജങ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.