• Logo

Allied Publications

Europe
ബര്‍ലിന്‍ അന്താരാഷ്ട്ര ടൂറിസ്റ് മേളക്ക് (ഐടിബി) തുടക്കമായി
Share
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ട്രേഡ് ഷോ (ഐടിബി ബര്‍ലിന്‍) ജര്‍മനിയുടെ തലസ്ഥാന നഗരമായ ബര്‍ലിനില്‍ മാര്‍ച്ച് നാലിന് (ചൊവ്വാ) ആരംഭിച്ചു. 189 രാജ്യങ്ങളില്‍നിന്നായി 10,147 എക്സിബിറ്റര്‍മാര്‍, ഇത്തവണ ഐടിബി ബര്‍ലിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയില്‍ വൈവിധ്യമേറും. 26 ഹാളുകള്‍ പൂര്‍ണമായി ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. വിദേശ സന്ദര്‍ശകരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ആകെ സന്ദര്‍ശകരില്‍ 40 ശതമാനം വിദേശികളായിരുന്നു.

ഇത്തവണ ആകെ 110,000 പേര്‍ പ്രദര്‍ശനം കാണാനെത്തുമെന്ന് കണക്കാക്കുന്നു മാര്‍ച്ച് അഞ്ചു മുതല്‍ ഒമ്പതു വരെയാണ് പരിപാടി. ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ ട്രേഡ് ഷോയുടെ നാല്‍പ്പത്തെട്ടാം എഡിഷനാണിത്.

10,147 ടൂറിസ്റ് കമ്പനികള്‍ 1,60,000 ചതുരശ്ര മീറ്ററിലാണ് തങ്ങളുടെ സ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ പ്രദര്‍ശനത്തില്‍ മെക്സിക്കോയുടെ പാര്‍ട്ണര്‍ഷിപ്പും പ്രത്യേകതയാണ്. ഉദ്ഘാടനച്ചടങ്ങുകള്‍ പൂര്‍ണമായി മെക്സിക്കോയുടെ ചുമതലയിലായിരിക്കും. ഇതില്‍ ഇരുപതിലധികം പ്രദര്‍ശകര്‍ കേരളത്തില്‍ നിന്നുമുള്ളവരാണ്. സോമതീരം, അബാദ് പ്ളാസാ ഗ്രൂപ്പ്, സിജിഎച്ച്, ഗ്രേറ്റ് ഇന്ത്യാ ടൂര്‍, കെടിഡിസി, ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ടൂറിസം വകുപ്പുകളുടെ പവലിയനുകളും ഐടിബി ഹാള്‍ 5.2 ല്‍ നിറസാന്നിധ്യമായിട്ടുണ്ട്.

യൂറോപ്പ് സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറിത്തുടങ്ങിയ സാഹച്യത്തില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. അതിന്റെ പ്രതിഫലനം ഐടിബി ബര്‍ലിനിനും കാണാന്‍ കഴിയുമെന്നു പ്രതീക്ഷ.

മേളയുടെ ഉദ്ഘാടനം ധനഊര്‍ജ വകുപ്പു മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ നിര്‍വഹിച്ചു. ടൂറിസം മേഖല കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനമാണ് നടത്തിയതെന്നു ഈ വര്‍ഷം അത് കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബര്‍ലിന്‍ മേയര്‍ ക്ളൌസ് വോവെറൈറ്റ്, മെക്സിക്കന്‍ ടൂറിസ്റ് മന്ത്രി ക്ളൌഡിയ റൂയിസ് മസിയു, എന്നിവര്‍ക്കു പുറമേ, ബര്‍ലിന്‍ എക്സിബിഷന്‍ പ്രസിഡന്റ് ഡോ. ക്രിസ്റ്റ്യാന്‍ ഗൊയ്കെ, വേള്‍ഡ് ടൂറിസം ജനറല്‍ സെക്രട്ടറി തലേബ് റിഫായി, ജര്‍മന്‍ ടൂറിസം ഫെഡറേഷന്‍ പ്രസിഡന്റ് മിഷായേല്‍ ഫ്രെന്‍സല്‍ എന്നിവരും 4500 ഓളം ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങില്‍ പങ്കെടുത്തു.

ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് സെന്ററില്‍ (ഐസിസി) ഹാള്‍ ഒന്നിലാണ് ഉദ്ഘാടന പരിപാടികള്‍ നടന്നത്. ഉദ്ഘാടനശേഷം 48ാമത് മേളയുടെ പങ്കാളിത്ത രാജ്യം മെക്സിക്കോയുടെ സാംസ്കാരിക പരിപാടിയും അരങ്ങേറി.

മാര്‍ച്ച് അഞ്ചു മുതല്‍ ഏഴു വരെ ടൂറിസം മേഖലയിലെ വിദഗ്ധര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും പ്രവേശനം നല്‍കുന്നത്. എട്ട്, ഒമ്പത് തീയതികളില്‍ പൊതുജനങ്ങള്‍ക്കായി ലോക ടൂറിസം മേള തുറന്നുകൊടുക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ