• Logo

Allied Publications

Europe
മാര്‍ മാത്യു അറയ്ക്കലും ഷെവലിയാര്‍ വി.സി സെബാസ്റ്യനും യുകെ സന്ദര്‍ശിക്കുന്നു
Share
ലണ്ടന്‍: സീറോ മലബാര്‍ സഭയുടെ ഫിനാന്‍ഷ്യല്‍ കമ്മീഷന്‍ ചെയര്‍മാനും മൈഗ്രന്റ്സ് കമ്മീഷന്‍, ലെയിറ്റി കമ്മിഷന്‍ എന്നിവയില്‍ മെമ്പറും കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലും ലെയിറ്റി കമ്മീഷന്റെ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്യനും രണ്ടാഴ്ചത്തെ യുകെ സന്ദര്‍ശനത്തിനായി എത്തുന്നു. ജൂലൈ 15 ന് യുകെയില്‍ എത്തുന്ന ഇരുവരും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

സീറോമലബാര്‍ സഭയുടെ വാല്‍സിംഗാം തീര്‍ഥാടനം, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ആരോഗ്യ സാങ്കേതിക വിദ്യ ട്രാന്‍സ്ഫര്‍ കോണ്‍ട്രാക്ട് രൂപീകരണം, യുണിവേഴ്സിറ്റി അധികൃതരുമായി കൂടിക്കാഴ്ച, അത്മായ മീറ്റിംഗുകള്‍, കേംബ്രിഡ്ജില്‍ സിവിക്ക് റിസപ്ഷന്‍, നോര്‍വിച്ച് തിരുനാള്‍, ബ്രിസ്റ്റോളിലെ മള്‍ട്ടി ഫെയിത്ത് ഫോറം സെമിനാര്‍ തുടങ്ങിയ പരിപാടികളില്‍ ഇരുവരും സംബന്ധിക്കും.

സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ ഈ സന്ദര്‍ഭത്തില്‍ ഇരുവരുടെയും സന്ദര്‍ശനം സഭാ മക്കള്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അറയ്ക്കള്‍ പിതാവിന്റെയും ഷെവലിയാര്‍ വി.സി സെബാസ്റ്യന്റെയും പ്രഥമ യുകെ സന്ദര്‍ശനം വാല്‍സിംഗാം തീര്‍ഥാടനം, അത്മായ സംവിധാന രൂപീകരണം അടക്കം വിവിധ ശ്രദ്ധേയമായ ചുവടുവയ്പുകള്‍ക്ക് കളമൊരുക്കിയിരുന്നു.

യുകെയിലെ സീറോ മലബാര്‍ സഭയുടെ ഏറ്റവും ശ്രദ്ധേയവും ഭക്തജന പങ്കാളിത്തം കൊണ്ട് പ്രധാനവുമായ വാല്‍സിംഗാം തീര്‍ഥാടനത്തിന്റെ മുഖ്യ കാര്‍മികനായി പങ്കെടുക്കുന്ന മാര്‍ മാത്യു അറയ്ക്കല്‍ ആ മരിയ പുണ്യ കേന്ദ്ര യാത്രയുടെ ഉപജ്ഞാതാവും മുഖ്യ സംഘാടകനുമായ ഈസ്റ് ആന്‍ഗ്ളിയായിലെ സീറോ മലബാര്‍ സഭയുടെ ആദരണീയനായ ചാപ്ളെയിന്‍ ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേലിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് യുകെയില്‍ എത്തുന്നത്. ഈസ്റ് ആന്‍ഗ്ളിയായിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രവും ആത്മീയ നവോഥാന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയുമായ ഗ്രേറ്റ്യാര്‍മോത്താണ് ഈ വര്‍ഷത്തെ തീര്‍ഥാടനത്തിനു ആതിഥേയത്വം വഹിക്കുക.

ഷെവലിയാര്‍ പദവി സ്വീകരിച്ചശേഷം ആദ്യമായി യുകെ സന്ദര്‍ശിക്കുന്ന വി.സി സെബാസ്റ്യനു വിവിധ സ്വീകരണ യോഗങ്ങള്‍ യുകെയുടെ നാനാ ഭാഗത്തും അത്മായരും സഭയും ഒരുക്കുന്നുണ്ട്. അത്മായ കമ്മീഷന്റെ ആര്‍ജവും നിശ്വാശവുമായ വിസിയുടെ വരവിനെ അത്മായ സമൂഹം വലിയ ആദരവോടെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍ 07959 920844. കൌണ്‍സിലര്‍ ടോം ആദിത്യ 07852 456253, അഡ്വ. ജോസഫ് ചാക്കോ 07883 302540, ടോം സാബു ജോസഫ് 07985 703447.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ