ബെല്‍ഫാസ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മലയാളികള്‍ ഇത്തവണയും സംയുക്തമായി ഓണം ആഘോഷിക്കുവാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ ആറിന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന ഓണാഘോഷം പൊന്നോണം 2014 ന്റെ വെന്യു പിന്നീട് അറിയിക്കും.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഏറ്റവും വലിയ ഓണാഘോഷത്തിലേക്ക് എല്ലാ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മലയാളികളുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നേതൃത്വപരമായ സംഭാവന നല്കുവാന് താത്പര്യമുള്ളവരും സ്പോണ്‍സര്‍ഷിപ്പ് ആഗ്രഹിക്കുന്നവരും ഭാരവാഹികളുമായി എത്രയും വേഗം ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ആഘോഷപരിപാടികളുടെ ഭാഗമായി പുതിയ ആഘോഷകമ്മിറ്റിയെ തെരഞ്ഞെടുത്തു. ബാബു ജോസഫ് (ജനറല്‍ കണ്‍വീനര്‍), പോള്‍ വൈറ്റ്എബി, ബിനു മാനുവല്‍, ബേബിന് ജോര്‍ജ്, ജയപ്രകാശ്, മോളി റോയി (പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍), ഡെറ്റി ആന്റണി (എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാം കമ്മിറ്റി), ജോസ് അഗസ്റിന്‍, റോയി ജോണ്‍, ഷാജി, ഡെറ്റി ആന്റണി, കുഞ്ഞുമോന് ഇയ്യോച്ചന്‍, തരുണ്‍ (ഫിനാന്‍സ്), തരുണ്‍, ജോബ്, ജോബി, ഡോണ്‍, ജോസഫ് രേവന്ഹില്, പോള്‍ ദേവസി (സ്പോര്‍ട്സ്), മോനച്ചന്, സണ്ണി, കുഞ്ഞുമോന് ഇയ്യോച്ചന്‍, ടോമി, ജയ്സണ്‍ പൂവത്തൂര്‍, സിജോ, ജോഷി (ഫുഡ്), സന്തോഷ് ജോണ്‍, ബേബിന് ജോര്‍ജ് (പിആര്‍ഒ).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു ജോസഫ് 07771982324.
|