ബര്‍ലിന്‍: കേരളത്തില്‍ പുതുതായി ആരംഭിയ്ക്കുന്ന ജര്‍മന്‍ വീസാ ഫസിലിറ്റേഷന്‍ ഓഫീസുകളുടെ ഉദ്ഘാടനം മാര്‍ച്ച് 14 ന് നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തുമായിരിക്കും പുതിയ ഓഫീസുകള്‍ (വിഎഫ്എസ്) തുറക്കുന്നതെന്നു കേരളത്തിന്റെ ചുമതലയുള്ള ബാംഗളൂരിലെ ജര്‍മന്‍ കോണ്‍സുല്‍ ജനറല്‍ യോണ് റോഡേ അറിയിച്ചു.
മാര്‍ച്ച് 14 നു(വെള്ളി) നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജര്‍മന്‍ അംബാസഡര്‍ മിഷായേല്‍ സ്റെയ്നര്‍, തിരുവനന്തപുരം എംപിയും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എന്നിവര്‍ പങ്കെടുക്കും.
ഓണ്‍ലൈന്‍ വഴി വീസ അപേക്ഷ നല്കുന്നവര്ക്കുള്ള അഭിമുഖം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ കേരളത്തിലെ വീസ സെന്ററുകളില്‍ ലഭ്യമായിരിയ്ക്കും. എന്നാല്‍ കേരളത്തില്‍ പുതിയ ഓഫീസുകള്‍ വരുന്നതോടെ യാത്രയടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഒത്തിരി കുറയുന്നത് മലയാളികള്‍ക്ക് ഏറെ സഹായകമാവും. കൂടാതെ ജര്‍മനിയില്‍ പഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും കൂടുതല്‍ പ്രയോജനപ്പെടും.
കൊച്ചിയിലെ എംജി റോഡിലും, തിരുവനന്തപുരത്ത് ടെക്നോ പാര്ക്കിലുമായിരിക്കും പുതിയ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജര്‍മന്‍ വിസകള്‍ ഇന്ത്യയില്‍ കൈകാര്യം ചെയ്യുന്ന വി.എഫ്.എസ്. എന്ന ഔട്ട്സോഴ്സിംഗ് ഏജന്‍സിയുമായി ചേര്‍ന്നാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്. പുതിയ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ കസ്റമര്‍ ഓറിയന്ററേറ്റഡായിരിയ്ക്കും.
നിലവില്‍ ജര്‍മനി വിദഗ്ധ തൊഴിലാളികളുടെ അഭാവത്തില്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. ജര്‍മന്‍ നിയമം അനുസരിച്ച് തൊഴില്‍ വൈദഗ്ധ്യത്തോടൊപ്പം അക്കാഡമിക് ലെവലിലുള്ള (ബിടു പരീക്ഷ)ജര്‍മന്‍ ഭാഷാ പരീക്ഷയും പാസായിരിയ്ക്കണം. എന്‍ജിനീയറിംഗ്, കമ്യൂണിക്കേഷന്‍, മാനേജ്മെന്റ്, ഐടി, മെഡിക്കല്‍ തുടങ്ങിയ രംഗങ്ങളില്‍ നിരവധി ഒഴിവുകള്‍ ഉണ്ടായിരിയ്ക്കെ ഭാഷപരിജ്ഞാനവും തൊഴില്‍ വൈദഗ്ധ്യവുമനുസരിച്ച് ജര്‍മനിയില്‍ ജോലി തേടാവുന്നതാണ്. നിലവില്‍ ജര്‍മനിയിലേക്കുള്ള വീസാ നടപടികള്‍ക്ക് ബാംഗളൂര്‍ കോണ്‍സുലേറ്റിനെയാണ് മലയാളികള്‍ ആശ്രയിക്കുന്നത്.
നിലവില്‍ ഡല്‍ഹിയെ കൂടാതെ ചണ്ഡിഗര്‍, ജലന്തര്‍, ജെയ്പ്പൂര്‍, ഗുറാഗോണ്, തിംമ്പ്, ചെന്നൈ, ഹൈദരാബാദ്, പുതുച്ചേരി, ബാംഗ്ളുര്‍, മുംബൈ എന്നീ സ്ഥലങ്ങളില്‍ വിസാ സെന്ററുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
ആമിഴമഹീൃല ഇീിൌഹമലേ മററൃല: ഏലൃാമി ഇീിൌഹമലേ ഏലിലൃമഹ,2ിറ & 3ൃറ ളഹീീൃ, ഇമവെ ജവമൃാമര്യ ആൌശഹറശിഴ, ഇീൃിലൃ ട. ങമൃസ ഞീമറ & ഞലശെറലിര്യ ഞീമറ,ആമിഴമഹീൃല 560 025 ഠലഹ:+918033 47 00 00 ഢശമെ:ുഹലമലെ റശമഹ ീുശീിേ 2 (ങഛച ഠഒഡ ളൃീാ 14:00 15:30 വൃ.) ടരവലിഴലി ഢശമെ (ഢഎട):+912267 86 60 13, എമഃ:+91803347 0112
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
|