• Logo

Allied Publications

Europe
ഐസിസി വിയന്നയുടെ പാരിഷ് കൌണ്‍സിലിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
Share
വിയന്ന: ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ 201417 കാലയളവിലേയ്ക്കുള്ള പാരിഷ് കൌണ്‍സിലിന്റെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൈഡ്ലിംഗ് ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഐസിസി വിയന്നയുടെ ചാപ്ളെയിന്‍ ഡോ. തോമസ് താണ്ടപ്പിള്ളിയാണ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഔദ്യോഗികമായി പുറത്തുവിട്ടത്.

മേയ് 18നാണ് കൌണ്‍സിലിയ്ക്കുള്ള തെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശപത്രിക മാര്‍ച്ച് രണ്ടു മുതല്‍ സ്വീകരിച്ചു തുടങ്ങും. പത്രികകള്‍ നല്കേണ്ട അവസാന തീയതി ഏപ്രില്‍ 27ന് വൈകുന്നേരം ഏഴിന് അവസാനിക്കും. നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം മേയ് നാലിന് അവസാനിക്കും.

പത്രികകളുടെ സൂക്ഷ്മപരിശോധനയും അന്തിമതീരുമാനവും മേയ് അഞ്ചിന് നടക്കും.

11ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം യോഗ്യത നേടിയ സ്ഥാനാര്‍ഥികളുടെ ലിസ്റ് പരസ്യമാക്കുകയും അതോടൊപ്പം അവരുടെ പരിചയപ്പെടുത്തലും നടക്കും. സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍ ഉള്‍പ്പെടെയുള്ള സഭാസമൂഹാംഗങ്ങള്‍ക്കും അവര്‍ ഉള്‍പ്പെട്ട മണ്ഡലങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് ഐസിയിയുടെ പരിഷ് കമ്മിറ്റി സംഘടിപ്പിക്കുന്നത്.

മേയ് 18ന് നടക്കുന്ന വോട്ടിംഗ് രണ്ടു സ്ഥലങ്ങളിലായാണ് നടക്കുന്നത്. രാവിലെ 10.30 മുതല്‍ 11.15 വരെയും 12.45 മുതല്‍ രണ്ടു വരെ മൈഡ്ലിംഗിലും വൈകുന്നേരം 4.15 മുതല്‍ 5.15 വരെയും 6.45 മുതല്‍ രാത്രി 8.15 വരെ സ്റ്ഡ്ലൌ ദേവാലയത്തിലുമാണ് നടക്കുന്നത്. വോട്ടെണ്ണല്‍ അന്നു രാത്രി 8.45ന് തന്നെ ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലം ഐസിസിയുടെ വെബ്സൈറ്റിലൂടെ ലഭ്യമാക്കും. തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ യോഗം ജൂണ്‍ ആറിന് ഉണ്ടായിരിക്കും. നിയുക്ത പ്രതിനിധികളില്‍ നിന്നും ജനറല്‍ കണ്‍വീനറെ യോഗം തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കും. മറ്റ് അംഗങ്ങളുടെ ചുമതലകള്‍ ജൂണ്‍ ആറിന് നടക്കുന്ന സമ്മേളനത്തില്‍ തന്നെ ഏല്‍പ്പിച്ചുകൊടുക്കും.

സ്റീഫന്‍ ചെവ്വൂക്കാരന്‍ കണ്‍വീനറായ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും വോട്ടിംഗിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ജോസഫ് ഒലിമലയില്‍, ടിജി കോയിതറ, തോമസ് പഴേടത്തുപറമ്പില്‍, സെബാസ്റ്യന്‍ തേവലക്കര എന്നിവരും പുതുതായി നിലവില്‍ വന്ന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അംഗങ്ങളാണ്. തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങളും ചട്ടങ്ങളും ഐസിസി വിയന്നയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ