• Logo

Allied Publications

Europe
ഹിറ്റ്ലറുടെ കൈയൊപ്പ് പതിഞ്ഞ ആത്മകഥക്ക് 40 ലക്ഷം രൂപ
Share
ബര്‍ലിന്‍:ലോകത്തെ കിടുകിടാ വിറപ്പിച്ച ജര്‍മന്‍ നാസി സ്വേച്ഛാധിപതിയും നെഗറ്റീവ് ഹീറോയുമായ അഡോള്‍ഫ് ഹിറ്റ്ലറിന്റെ കൈയൊപ്പു പതിഞ്ഞ രണ്ടു അത്യപൂര്‍വ ആത്മകഥ ലേലം ചെയ്തു.

മൈന്‍കാംപ്ഫ് (എന്റെ പോരാട്ടം) എന്ന പതിപ്പിന്റെ രണ്ടെണ്ണമാണ് ലേലം ചെയ്തത്. 64,850 ഡോളറിനാണ് (ഏകദേശം 40 ലക്ഷം രൂപ) ലേലത്തില്‍ പോയത്. നാസി പാര്‍ട്ടി ലീഡറും 1923 ല്‍ ബവേറിയന്‍ സര്‍ക്കാരിനെതിരെ പോരാടിയ ജോസഫ് ബൌവറിന്(എസ്എസ് ഓഫീസര്‍) ഹിറ്റ്ലര്‍ സ്വന്തം കൈയൊപ്പിട്ട് സമ്മാനിച്ച പുസ്തകമാണിത്. 1925 ലെയും 26 ലെയും ക്രിസ്മസ് സമ്മാനമായി ബവറിന് ലഭിച്ച പുസ്തകങ്ങളുടെ ഒന്നും രണ്ടും എഡിഷനുകളിലെ പുസ്തകങ്ങളാണ് ഇതെന്ന് ലേലം നടത്തിയ നാറ്റ് ഡി സാന്‍ഡേഴ്സ് കമ്പനി വക്താവ് പറഞ്ഞു. ഇതുകൂടാതെ ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന ലെതര്‍ കോട്ടും ലേലത്തില്‍ പോയി. ഓണ്‍ലൈന്‍ വഴി നിശ്ചയിച്ചിരിക്കുന്ന ലേലം ഫെബ്രുവരി 27 ന് വ്യാഴാഴ്ച ലോസ് ആഞ്ചലസില്‍ ആയിരുന്നു ലേലം. പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും മുന്തിയ തുകയാണ് (25000 ഡോളര്‍) ലേലത്തില്‍ ലഭിച്ചതെന്നും വക്താവ് അറിയിച്ചു.

ജയില്‍വാസത്തിനിടെയാണ് ഈ ആത്മകഥ എഴുതിയത്. ഹിറ്റ്ലറിന്റെ സ്വയംപ്രേരിത തത്വങ്ങളും ജര്‍മനിയുടെ ഉയര്‍ച്ചയും തകര്‍ച്ചയും ജൂതരുമായും മാര്‍ക്സിസ്റ് സിന്താന്തവുമായിട്ടുള്ള വിദ്വേഷവുമെല്ലാം ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

1933 ല്‍ ഹിറ്റ്ലര്‍ ജര്‍മനിയുടെ സ്വേച്ഛാധിപതിയായി അധികാരമേറ്റതിനുശേഷം ഈ ആത്മകഥ ചൂടപ്പംപോലെ മില്യന്‍ കോപ്പികള്‍ വിറ്റിരുന്നു. നാസി സര്‍ക്കാരിന്റെ ലേബലായി ഈ പുസ്തകം 1936 മുതല്‍ പുതുതായി വിവാഹിതരാവുന്നവര്‍ക്ക് നല്‍കണമെന്ന് ഹിറ്റ്ലര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും ചരിത്രത്തില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.