• Logo

Allied Publications

Europe
കൊളോണ്‍ കര്‍ദ്ദിനാള്‍ മൈസ്നര്‍ രാജിവെച്ചു
Share
കൊളോണ്‍: കൊളോണ്‍ അതിരൂപതയുടെ കര്‍ദ്ദിനാള്‍ ജോവാഹിം മൈസ്നര്‍ രാജിവച്ചു. മുസ്ലിം ജനതയെക്കുറിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ കര്‍ദ്ദിനാള്‍ ഇസ്ലാം മതത്തെയും മുസ്ലിങ്ങളെയും മുറിവേല്‍പ്പിച്ചുവെന്ന ആരോപണം നിലനില്‍ക്കെയാണ് കര്‍ദ്ദിനാളിന്റെ രാജി. പ്രസംഗത്തിന്റെ പേരില്‍ ജര്‍മനിയില്‍ വിവാദം തുടങ്ങിയിട്ട് ഏതാണ്ട് നാലാഴ്ചയോളമായി. ഇതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.

ഫെബ്രുവരി 28 ന് കര്‍ദ്ദിനാള്‍ പദവിയില്‍ നിന്നും വിരമിക്കുമെന്നു നേരത്തെതന്നെ എണ്‍പതുകാരനായ കര്‍ദ്ദിനാള്‍ ജോവാഹിം മൈസ്നര്‍ പ്രഖ്യാപിച്ചിരുന്നതാണ്. കര്‍ദ്ദിനാള്‍ മൈസ്നറുടെ വിരമിക്കല്‍ തീരുമാനത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കിക്കഴിഞ്ഞു. തന്റെ എണ്‍പതാം പിറന്നാള്‍ ദിനമായ ഡിസംബര്‍ ഇരുപത്തഞ്ചിന് ക്രിസ്മസ് ഡേയില്‍ വിരമിക്കാന്‍ അനുവദിക്കണമെന്ന് മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചതെങ്കിലും, അടുത്ത ഫെബ്രുവരി വരെയെങ്കിലും തുടരാനുള്ള നിര്‍ദേശം സ്വീകരിക്കുകയായിരുന്നു.

കൊളോണ്‍ അതിരൂപതയുടെ തൊണ്ണൂറ്റിനാലാമത്തെ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. 1933 ഡിസംബര്‍ 25 നാണ് അദ്ദേഹത്തിന്റെ ജനനം. 1962ല്‍ എര്‍ഫുര്‍ട്ടില്‍ പൌരോഹിത്യം നേടിയ ശേഷം പിന്നീട് അവിടെത്തന്നെ ബിഷപ്പായി. 1969 ല്‍ റോമില്‍ നിന്ന് തിയോളജിയില്‍ ഡോക്റ്ററേറ്റും നേടി. 1980 മുതല്‍ 89 വരെ ബര്‍ലിന്‍ ബിഷപ്പായിരുന്നു. 1983 ല്‍ ജോണ്‍ പോള്‍ രണ്്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാളായി ഉയര്‍ത്തിയത്. 1989 മുതല്‍ കൊളോണ്‍ ആര്‍ച്ച് ബിഷപ്പായി. നിരവധി റോമന്‍ കോണ്‍ഗ്രിഗേഷനുകളിലും ജര്‍മന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ വിവിധ കമ്മിറ്റികളിലും അംഗമാണ്.

കേരളത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള കര്‍ദ്ദിനാള്‍ മൈസ്നര്‍ ജര്‍മനിയിലെ ഇന്‍ഡ്യാക്കാരോട് പ്രത്യേകിച്ച് കൊളോണിലെ മലയാളി സമൂഹവുമായി നിരവധി തവണ അടുത്ത പരിചയവും, മലയാളികളോട് പ്രത്യേക മമതയും വാല്‍സല്യവുമുണ്ട്. ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കര്‍ദ്ദിനാളിന്റെ കീഴിലാണ് ജോലിചെയ്യുന്നത്. ആലഞ്ചേരി പിതാവ് കര്‍ദ്ദിനാളായതിനു ശേഷം ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടെ കൊളോണിലെത്തി കര്‍ദ്ദിനാള്‍ മൈസ്നറുമായി കൂടിക്കണ്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ