• Logo

Allied Publications

Europe
ലിവര്‍പൂളില്‍ നിന്നെത്തിയ ബ്രിട്ടീഷ് പഠനസംഘത്തിന് ക്ളിഫ് ഹൌസില്‍ സ്വീകരണം നല്‍കി
Share
തിരുവനന്തപുരം: അഞ്ചാമത് ഇന്തോബ്രിട്ടിഷ് കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ലിവര്‍പൂളില്‍നിന്നുമെത്തിയ പഠനസംഘത്തിന് കേരള സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ക്ളിഫ് ഹൌസില്‍ സ്വീകരണം നല്‍കി.

കേരള സംസ്കാരത്തേയും വിദ്യാഭ്യാസ രീതികളെയും ഏറെ ഇഷ്ടപ്പെടുന്ന പഠനസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടി, ആന്റോ ആന്റണി എംപി, വിദ്യാഭ്യാസ, ടൂറിസം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബ്രിട്ടീഷ് സംഘത്തിലെ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ആധികാരികമായി മറുപടി നല്‍കിയ മുഖ്യമന്ത്രിയെ ഏറെ അഭിനന്ദിച്ച് ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ കമ്യൂണിറ്റി അഫയേഴ്സ് ഡയറക്ടര്‍ ക്രിസ് ഫോസ് പ്രസംഗിച്ചു.

ഒരു സാധാരണ ഗ്രാമീണ സ്കൂളായ കല്ലറ സെന്റ് തോമസ് ഹൈസ്കൂളിനെ കേരളത്തിലെ ആദ്യത്തെ ബ്രിട്ടീഷ് പാര്‍ട്ണര്‍ സ്കൂളായി അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ച മുഖ്യമന്ത്രി, കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടര്‍ന്നുവരുന്ന ഈ വിദ്യാഭ്യാസ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന ജിജോ മാധവപ്പള്ളിയേയും തോമസ് വാരിക്കാടിനെയും അഭിനന്ദിച്ചു. ഇന്തോബ്രിട്ടീഷ് പഠന പദ്ധതിക്ക് കേരള സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​