• Logo

Allied Publications

Europe
അഴിമതി: മുന്‍ ജര്‍മന്‍ പ്രസിഡന്റ് വുള്‍ഫിനെ കോടതി വെറുതെവിട്ടു
Share
ബര്‍ലിന്‍: അഴിമതിയാരോപണത്തെ തുടര്‍ന്ന് അധികാരം വിട്ടൊഴിയേണ്ടിവന്നു വിചാരണ നേരിടേണ്ടിവന്ന ജര്‍മനിയുടെ മുന്‍ പ്രസിഡന്റ് ക്രിസ്റ്യാന്‍ വുള്‍ഫിനെ(54) ഹാനോവറിലെ ജില്ലാക്കോടതി വെറുതെവിട്ടു.

ചാന്‍സലര്‍ മെര്‍ക്കലിന്റെ ക്രിസ്റ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കാരനായ വുള്‍ഫ് നീഡര്‍സാക്സണ്‍ മുഖ്യമന്ത്രിയായിരിക്കെ കുടുംബസുഹൃത്തും ഫിലിം നിര്‍മാതാവും വ്യവസായിയുമായ ഡേവിഡ് ഗ്രൂണെവോള്‍ഡിന്റെ ചെലവില്‍ കുടുംബസമേതം 2008 സെപ്റ്റംബറില്‍ മ്യൂണിക്കിലെ പ്രസിദ്ധമായ ഒക്ടോബര്‍ ഫെസ്റില്‍ പങ്കെടുക്കുകയും ഹോട്ടലില്‍ താമസിച്ച് ആതിഥേയത്വം സ്വീകരിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.

720 യൂറോയായിരുന്നു ചെലവ്. ഇതിനെതുടര്‍ന്ന് വുള്‍ഫ് ഗ്രൂണെവോള്‍ഡിന് നിരവധി ഒത്താശകള്‍ ചെയ്തുകൊടുത്ത് മുഖ്യമന്ത്രിപദം ദുരുപയോഗം ചെയ്തുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. കൂടാതെ സുഹൃത്തായ വ്യവസായിയുടെ ഭാര്യയില്‍ നിന്നു വുള്‍ഫ് വീടുവയ്ക്കാന്‍ വായ്പ വാങ്ങിയതുകൂടാതെ കാര്‍ നിര്‍മാതാക്കളായ വോള്‍ക്സ് വാഗന്‍ കമ്പനിയില്‍ നിന്ന് കുറഞ്ഞ ലീസിനു കാര്‍ എടുത്തെന്നുമായിരുന്നു മുഖ്യആരോപണം. ഇതേതുടര്‍ന്ന് കോടതിയില്‍ ഹര്‍ജി നല്‍കുകയും കോടതി അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇക്കാര്യത്തില്‍ പ്രസിഡന്റ് പലതവണ രാജ്യത്തോടായി മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വുള്‍ഫിന് 2012 ഫെബ്രുവരിയില്‍ രാജിവയ്ക്കേണ്ടിവന്നു.

സിഡിയു പാര്‍ട്ടിയിലെ സമുന്നതനും മെര്‍ക്കലിന്റെ വിശ്വസ്തനുമായിരിക്കെയാണ് വുള്‍ഫ് ജര്‍മന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ജര്‍മനിയുടെ ഒന്‍പതാമത്തെ പ്രസിഡന്റായി വുള്‍ഫ് 2010 ജൂണ്‍ 30 നാണ് അധികാരമേറ്റത്. 105 ദിവസത്തെ വിചാരണയ്ക്കൊടുവിലാണ് ഹാനോവര്‍ ജില്ലാക്കോടതി വ്യാഴാഴ്ച രാവിലെ വിധി പ്രഖ്യാപിച്ചത്. ആരോപണങ്ങള്‍ ഒന്നുംതന്നെ സംശയാതീതമായി പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ജില്ലാക്കോടതി ഡിവിഷന്‍ ബഞ്ച് ജഡ്ജി ഫ്രാങ്ക് റോസാനൌ വുള്‍ഫിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. രാഷ്ട്രീയം ഉപേക്ഷിച്ച അഭിഭാഷകന്‍കൂടിയായ വുള്‍ഫ് താമസിയാതെ അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്