• Logo

Allied Publications

Europe
യൂറോപ്യന്‍ നഴ്സുമാരില്‍ സമ്മര്‍ദം കൂടുതല്‍ സ്പെയിന്‍കാര്‍ക്ക് ; ജര്‍മനിയില്‍ വേതനം തുലോം കുറവും
Share
ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളിലെ നഴ്സുമാരില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദവും ജോലിഭാരവും നേരിടുന്ന സ്പെയിന്‍കാരാണെന്ന് റിപ്പോര്‍ട്ട്. ചെലവുചുരുക്കല്‍ ആരോഗ്യ മേഖലയെപ്പോലും ബാധിച്ചിരിക്കുന്ന സ്പെയിനില്‍നിന്ന് മോശം വാര്‍ത്തകള്‍ മാത്രമാണത്രെ വരുന്നത്.

12.7 രോഗികള്‍ക്ക് ഒരു നഴ്സ് എന്ന അനുപാതമാണ് സ്പെയ്നിലുള്ളത്. യൂറോപ്പില്‍ ഏറ്റവും ഉയര്‍ന്ന അനുപാതമാണിത്. ദ ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും ചെലവുചുരുക്കലും തമ്മിലുള്ള ബന്ധം പഠനത്തില്‍ വിശദമായി അപഗ്രഥിച്ചിരിക്കുന്നു. നഴ്സിംഗ് വിദ്യാഭ്യാസവും അമ്പതിനുമേല്‍ പ്രായമുള്ളവരുടെ മരണ നിരക്കും പഠന വിധേയമായി. രാജ്യത്ത് നഴ്സിംഗിനു നല്‍കുന്ന വാര്‍ഷിക ഫണ്ടിംഗ് തുലോം കുറവുമാണ്.

ഒരു നഴ്സിന്റെ ചുമതലയില്‍ അധികമായി ഓരോ രോഗി വരുമ്പോള്‍ മരണ സാധ്യത ഏഴ് ശതമാനം വര്‍ധിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. രോഗികളും നഴ്സുമാരും തമ്മിലുള്ള അനുപാതം ഏറ്റവും കുറവ് നോര്‍വേയിലാണ്, 5.2 രോഗികള്‍ക്ക് ഒരു നഴ്സ്. അയര്‍ലന്‍ഡില്‍ ഇത് 6.9 മാത്രം.

എന്നാല്‍ ജര്‍മനിയിലെ കാര്യമെടുത്താല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് നഴ്സിംഗ് ജോലിക്ക് ആളുകളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. മുന്‍പും ഇന്നും ജര്‍മന്‍കാര്‍ അധികം ഈ മേഖലയില്‍ ആകര്‍ഷണീയരല്ല എന്നതാണ് വാസ്തവും. അതുകൊണ്ടാണല്ലോ അറുപതുകള്‍ മുതല്‍ ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് മലയാളികള്‍ ഈ മേഖലയില്‍ ജോലിതേടി കുടിയേറിയത്.

അന്നത്തെ മലയാളി തലമുറ ആണ്‍പെണ്‍ ഭേദമില്ലാതെ കൂടുതലായി നഴ്സിംഗ് ജോലിയില്‍ വ്യാപൃതരാവുകയും അതുവഴി കുടുംബങ്ങളെ, ബന്ധുക്കളെ നല്ലനിലയിലേയ്ക്കുയര്‍ത്തുവാന്‍ കഴിഞ്ഞു. പക്ഷെ യൂറോയുടെ വരവോടുകൂടി നഴ്സിംഗ് മേഖലയില്‍ ശമ്പളം യൂറോപ്പിലെ മറ്റു രാജ്യങ്ങളായ സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, ബ്രിട്ടന്‍, അയര്‍ലന്‍ഡ് എന്നിവയെ അപേക്ഷിച്ച് തീരെ കുറവാണ്. അതുതന്നെയുമല്ല ജോലിഭാരം ഇരട്ടിയാവുകയും ചെയ്തു. ആഴ്ചയിലെ ജോലി സമയം 39 മണിക്കൂര്‍ മുതല്‍ 42 മണിക്കൂര്‍ വരെയാണ്. രോഗി, നഴ്സ് അനുപാതം വളരെ കൂടുതലുമാണ്. ജര്‍മനിയില്‍ കുടിയേറിയ ആദ്യതലമുറക്കാരില്‍ ഭൂരിഭാഗവും പെന്‍ഷന്‍ ആയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 2000 മുതല്‍ ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ ഉണ്ടായ പുതിയ നിബന്ധനകള്‍ ഒട്ടൊക്കെ സഹിച്ചും ക്ഷമിച്ചുമാണ് ഇവിടുത്തെ ആദ്യതലമുറക്കാര്‍ പെന്‍ഷന്‍പ്രായംവരെ പിടിച്ചുനിന്നതെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ജര്‍മനിയിലെ നഴ്സിംഗ് മേഖല ഇപ്പോള്‍ തീര്‍ത്തും മറ്റു രാജ്യങ്ങളെ ആശ്രയിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ വിപുലീകരണത്തിലൂടെ അംഗരാജ്യങ്ങളിലെ പൌരന്മാര്‍ കൂട്ടംകൂട്ടമായി ഈ മേഖലയില്‍ എത്തുന്നുവെങ്കിലും നഴ്സുമാരുടെ ക്ഷാമം ഏറെ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നഴ്സിംഗ് മേഖല ഇന്ത്യ ഉള്‍പ്പെടുന്ന 57 രാജ്യങ്ങള്‍ക്കായി ജര്‍മനി തുറന്നുവെങ്കിലും ഭാഷയിലെ കടുംപിടുത്തത്തിന്റെ പേരില്‍ നഴ്സിംഗ് പാസായവര്‍ക്ക് വരാന്‍ അല്‍പ്പം കാലതാമസമെടുക്കും.

എന്നാല്‍ പുതിയ ജര്‍മന്‍ മലയാളി രണ്ടാംതലമുറക്കാര്‍ നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നത് തീരെ കുറവാണ്. ഉന്നത പഠനങ്ങളിലൂടെ എന്‍ജിനിയര്‍, ഡോക്ടര്‍, മാനേജര്‍, കംപ്യൂട്ടര്‍ വിദഗ്ധര്‍ എന്നീ മേഖലകളില്‍ ഉന്നതജോലിക്കാരാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ