• Logo

Allied Publications

Europe
കൊളോണില്‍ വി. യൌസേപ്പിന്റെ തിരുനാള്‍ മേയ് ഒന്നിന്
Share
കൊളോണ്‍:കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇതാദ്യമായി ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ എന്നീ രൂപതകളിലെ ജോസഫ് നാമധാരികളും അവരുടെ കുടുംബങ്ങളും ആതിഥേയത്വം നല്‍കി മേയ് ഒന്നിന്(വ്യാഴം) വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.

അഖിലലോക തൊഴിലാളി ദിനം കൂടിയായ മേയ് ഒന്നിന് വൈകുന്നേരം നാലിന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയത്തില്‍ നടക്കുന്ന ആഘോഷമയ ദിവ്യബലിയോടുകൂടി പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് വാഴ്വ്, പ്രദക്ഷിണം, നേര്‍ച്ച, ഭക്ഷണം എന്നിവയുണ്ടായിരിക്കും.

വൈകുന്നേരം ദേവാലയഹാളില്‍ ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീതസായാഹ്നവും അരങ്ങേറും. ജര്‍മന്‍ മലയാളി ഒന്നും, രണ്ടും, മൂന്നും തലമുറയിലെ അനുഗ്രഹീത ഗായകര്‍ മലയാളത്തിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയഗാനങ്ങള്‍ വേദിയില്‍ ആലപിക്കും.

തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടിയുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനം സജീവമായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി സംഗീതസായാഹ്നത്തില്‍ ഗാനം ആലപിക്കുന്നവരുടെ പരീശീലനം മാര്‍ച്ച് രണ്ടിന് (ഞായര്‍) 12 മുതല്‍ കൊളോണിനടുത്തുള്ള റ്യോസ്റാത്ത് നഗരത്തിലെ ഹൈലിഗന്‍ ഗൈസ്റ് ദേവാലയഹാളില്‍ നടക്കും.

നസ്രായനായ മരപ്പണിക്കാരന്‍ വിശുദ്ധ യൌസേപ്പിതാവ് ലോകത്തിന്റെ കുടുംബനാഥനും കുടുംബങ്ങളുടെ മാധ്യസ്ഥനും പിതൃമഹനുമാണ്. ആഗോളസഭയുടെ കുടുംബനാഥനായ വി. യൌസേപ്പിതാവിന്റെ നാമഹേതുക തിരുനാള്‍ദിനം മാര്‍ച്ച് 19 നാണ് തിരുസഭയില്‍ ആഘോഷിക്കുന്നത്.

വിശുദ്ധനെ കൂടുതല്‍ ഓര്‍ക്കുവാനും വിശുദ്ധന്റെ മാധ്യസ്ഥം വഴി പ്രത്യേകം പ്രാര്‍ഥിക്കുവാനും അന്നേദിവസം മാറ്റിവയ്ക്കുന്നതിനൊപ്പം വിശ്വാസികളെ പുണ്യവാന്റെ സങ്കേതത്തില്‍ അടുപ്പിച്ച് അനര്‍ഘളമായ ദൈവകൃപയില്‍ ആശ്രയിക്കുവാനും ജര്‍മനിയിലെ ജോസഫ് നാമധാരികള്‍ തിരുനാളാഘോഷംവഴി വേദിയൊരുക്കുകയാണ്. വി.യൌസേപ്പിന്റെ മാധ്യസ്ഥവും തിരുസഭയുടെ കുടുംബനാഥനെന്നുള്ള ശ്രേഷ്ഠതയാര്‍ന്ന പദവിയെപ്പറ്റിയും ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പാ മിക്കപ്പോഴും ഉദ്ബോധിപ്പിക്കാറുണ്ട്.

ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ പേട്രണായി പ്രവര്‍ത്തിക്കുന്ന തിരുനാള്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ജോസ് പുതുശേരിയാണ്.

സംഗീതസായാഹ്നത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ കള്‍ച്ചറല്‍ കമ്മറ്റി കണ്‍വീനര്‍മാരായ ജോസ് കുമ്പിളുവേലില്‍ (02232 962366), ജോളി തടത്തില്‍ (02336 81884) എന്നിവരുമായി ബന്ധപ്പെടുക. ജോസ് കവലേച്ചിറ, ജോസഫ് കൂലിപ്പുരയ്ക്കല്‍, ബ്രൂക്ക്സ് വര്‍ഗീസ്, ബാബു കൂട്ടുമ്മേല്‍ എന്നിവരും കള്‍ച്ചറല്‍ കമ്മിറ്റിയംഗങ്ങളാണ്.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ