• Logo

Allied Publications

Europe
ബ്രിട്ടീഷ് വീസ ലേലം ചെയ്യാന്‍ എംഎസി ശിപാര്‍ശ
Share
ലണ്ടന്‍: ബ്രിട്ടീഷ് വീസ പണമുള്ള വിദേശികള്‍ക്ക് ലേലം ചെയ്ത് വില്‍ക്കാന്‍ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തു. രാജ്യത്ത് കര്‍ക്കശമായ കുടിയേറ്റ നിയന്ത്രണം നടപ്പാക്കണമെന്ന് ശക്തമായി വാദിച്ചിരുന്ന കമ്മിറ്റിയാണ് പണം കിട്ടുന്ന ഏര്‍പ്പാടാണെങ്കില്‍ കുടിയേറ്റം അനുവദിക്കാമെന്ന പുതിയ നിലപാടെടുത്തിരിക്കുന്നത്.

ഒരു മില്യന്‍ മുതല്‍ അഞ്ച് മില്യന്‍ വരെ പൌണ്ട് ബ്രിട്ടീഷ് വീസക്ക് വില കിട്ടുമെന്ന് കമ്മിറ്റി കണക്കാക്കുന്നു. ഇതു നല്‍കാന്‍ തയാറുള്ളവര്‍ക്ക് മറ്റു നൂലാമാലകള്‍ പരമാവധി ഒഴിവാക്കി ഇന്‍വെസ്റര്‍ വീസ വേഗത്തില്‍ ലഭ്യമാക്കണമത്രെ. ഇതിനായി പ്രതിവര്‍ഷ വീസ കാറ്റഗറിയില്‍ നിശ്ചിത ശതമാനം നീക്കിവയ്ക്കണമെന്നും പറയുന്നു.

ഇതുവഴി രാജ്യത്തെ വിദേശ നിക്ഷേപം വര്‍ധിക്കുമെന്നും തുക വിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി ചെലവാക്കാമെന്നും കമ്മിറ്റി പറയുന്നു.

എന്നാല്‍, മാള്‍ട്ടാ സര്‍ക്കാര്‍ പണം വാങ്ങി പൌരത്വം വിറ്റപ്പോള്‍ ശക്തമായി എതിര്‍ത്ത യുകെ ഇപ്പോള്‍ ഇതിനു സമാനമായ വില്‍പ്പന സ്വയം നടത്താന്‍ എങ്ങനെ തീരുമാനിക്കുമെന്നാണ് ഭരണ മുന്നണിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നിരിക്കുന്ന ചോദ്യം. മാള്‍ട്ട പൌരത്വം വാങ്ങുന്നവര്‍ യൂറോപ്യന്‍ യൂണിയനില്‍ എവിടെയും താമസിക്കാനുള്ള അവകാശം ഉപയോഗിച്ച് യുകെയിലേക്ക് കുടിയേറാന്‍ കുറുക്കു വഴി തേടുമെന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ വാദം. ഇത്തരം വാദഗതികള്‍ മുഖവിലയ്ക്കെടുത്ത് യൂറോപ്യന്‍ യൂണിയന്‍ ശക്തമായി താക്കീത് ചെയ്തതോടെ മാള്‍ട്ട പൌരത്വ വില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍, ബ്രിട്ടന്‍ ഇതുപോലെ വീസ വിറ്റാലും സമാന സാഹചര്യം തന്നെയാണ് ഉരുത്തിരിയുക. ബ്രിട്ടീഷ് വീസ നേടുന്ന വിദേശിക്ക് യൂറോപ്യന്‍ യൂണിയനില്‍ എവിടെയും സ്ഥിരതാമസത്തിന് അര്‍ഹത ലഭിക്കും. ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ വാദത്തിനായെങ്കിലും ഇതില്‍ പ്രതിഷേധം ഉന്നയിക്കാനാണ് സാധ്യത.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.