• Logo

Allied Publications

Europe
ഹിറ്റ്ലറിന്റെ കൈയൊപ്പുള്ള ആത്മകഥ ലേലത്തിന്
Share
ബര്‍ലിന്‍: ലോകത്തെ കിടുകിടാ വിറപ്പിച്ച ജര്‍മന്‍ നാസി സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറിന്റെ കൈയൊപ്പു പതിഞ്ഞ ഹിറ്റ്ലറിന്റെ ആത്മകഥ ലേലം ചെയ്യുന്നു. മൈന്‍കാംപ്ഫ്(എന്റെ പോരാട്ടം) എന്ന പതിപ്പിന്റെ രണ്ടെണ്ണമാണ് ലേലം ചെയ്യുന്നത്. ഇതുകൂടാതെ ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന ലെതര്‍ കോട്ടും ലേലത്തിന് വയ്ക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി നിശ്ചയിച്ചിരിക്കുന്ന ലേലം ഫെബ്രുവരി 27 നാണ് നടക്കുന്നത്. നാസി പാര്‍ട്ടി ലീഡറും 1923 ല്‍ ബവേറിയന്‍ സര്‍ക്കാരിനെതിരെ പോരാടിയ ജോസഫ് ബൌവറിന് ഹിറ്റ്ലര്‍ സ്വന്തം കൈയൊപ്പിട്ട് സമ്മാനിച്ച പുസ്തകമാണിത്.

ജയില്‍വാസത്തിനിടെയാണ് ഈ ആത്മകഥ എഴുതിയത്. ഹിറ്റ്ലറിന്റെ സ്വയംപ്രേരിത തത്വങ്ങളും ജര്‍മനിയുടെ ഉയര്‍ച്ചയും തകര്‍ച്ചയും ജൂതരുമായും മാര്‍ക്സിസ്റ് സിന്താന്തവുമായിട്ടുള്ള വിദ്വേഷവുമെല്ലാം ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

1933 ല്‍ ഹിറ്റ്ലര്‍ ജര്‍മനിയുടെ സ്വേച്ഛാധിപതിയായി അധികാരമേറ്റതിനുശേഷം ഈ ആത്മകഥ ചൂടപ്പംപോലെ മില്യന്‍ കോപ്പികള്‍ വിറ്റിരുന്നു. നാസി സര്‍ക്കാരിന്റെ ലേബലായി ഈ പുസ്തകം 1936 മുതല്‍ പുതുതായി വിവാഹിതരാവുന്നവര്‍ക്ക് നല്‍കണമെന്ന് ഹിറ്റ്ലര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും ചരിത്രത്തില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട