• Logo

Allied Publications

Europe
ആഗോള ആയുര്‍വേദ മീറ്റില്‍ ആറ് രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിട്ടു
Share
ഫ്രാങ്ക്ഫര്‍ട്ട്: ആഗോള ആയുര്‍വേദ മീറ്റിനോടനുബന്ധിച്ച് കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര ബിസിനസ് മീറ്റില്‍ വിവിധ രാജ്യങ്ങളുമായി കേരളം ധാരണാപത്രം ഒപ്പുവച്ചു. സോള്‍വേനിയ, നേപ്പാള്‍, ഫ്രാന്‍സ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായാണ് സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ധാരണാപത്രം ഒപ്പുവച്ചത്.

ശനിയാഴ്ച ആറ് എംഒയുകളാണ് ഒപ്പുവച്ചത്. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ അരുണ സുന്ദരരാജനും റഷ്യയില്‍ നിന്നുള്ള അനിത കസിത് ആര്‍കെസ, സ്ളോവീനിയയില്‍ നിന്നുള്ള സ്മാജോ സബിച്, നേപ്പാളില്‍ നിന്നുള്ള അജയ് ബി. ദര്‍ഭനങ്ക്, ഫ്രാന്‍സില്‍ നിന്നുള്ള ജെറാര്‍ഡ് പോഗ്രാന്‍ഡ്, ബ്രിട്ടനില്‍ നിന്നുള്ള ഡോ. ഷൈനി ജോസഫ്, കാനഡയില്‍ നിന്നുള്ള റാം എന്നിവരുമായാണ് ധാരണാപത്രങ്ങള്‍ ഒപ്പുവച്ചത്.

കൂടാതെ കേരളത്തിലെ പ്രമുഖ ആയുര്‍വേദ നിര്‍മാതാക്കാളായ ധാത്രി ആയുര്‍വേദ, പങ്കജ കസ്തൂരി, പുനര്‍നവ, കെയര്‍ കേരളം എന്നിവയും വിവിധ അന്താരാഷ്ട്ര കമ്പനികളുമായി ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. ഗവേഷണം, ആയുര്‍വേദ വിദ്യാഭ്യാസം, ചികിത്സ, ഉത്പാദനം എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പുതിയ വ്യവസായ ധാരണകള്‍ കൂടുതല്‍ സഹായകമാകും. ആയുര്‍വേദത്തിനു മുമ്പിലെ സാധ്യതകളും ഒപ്പം പ്രതിബന്ധങ്ങളും കാണേണ്ടതുണ്െടന്ന് ചടങ്ങില്‍ സംസാരിച്ച അരുണ സുന്ദര്‍രാജ് പറഞ്ഞു. ആയുര്‍വേദത്തിന് പ്രചാരം ഏറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളായ ശ്രീലങ്ക, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ വരും വര്‍ഷങ്ങളിലെ ഗ്ളോബല്‍ ആയുര്‍വേദ ഫെസ്റിവല്‍ സംരംഭങ്ങള്‍ക്ക് വേദിയാകാന്‍ സാധിച്ചാല്‍ നന്നായിരിക്കുമെന്ന് യുഎന്‍ഡിപിയുടെ ജോണ്‍ സാമുവല്‍ അഭിപ്രായപ്പെട്ടു.

ജെറൊഗി ബാഷ്കോ (ഹംഗറി), ഡോ. സജികുമാര്‍ (ധാത്രി ആയുര്‍വേദ), ഡോ. അന്‍വര്‍ (പുനര്‍നവ), ഡോ. റാം മോഹന്‍, സിസിഐഎന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ