• Logo

Allied Publications

Europe
ഗ്യാലക്സി എസ് 5 സ്മാര്‍ട്ട്ഫോണുകളുടെ തമ്പുരാന്‍
Share
ബാഴ്സലോണ: എക്കാലത്തെയും മികച്ച സ്മാര്‍ട്ട്ഫോണ്‍ എന്ന അവകാശവാദവുമായി സാംസംഗിന്റെ ഗ്യാലക്സി എസ് 5 പുറത്തിറക്കി. ബാഴ്സലോണയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലായിരുന്നു അനാച്ഛാദനചടങ്ങ്.

5.25 ഇഞ്ച് സ്ക്രീനാണ് പുതിയ മോഡലിന്. 16 മെഗാപിക്സല്‍ കാമറ, മറ്റൊരു കാമറയുടെ ആവശ്യം തന്നെ ഇല്ലാതാക്കുന്നു. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4 ആണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റം. സൂപ്പര്‍ഫാസ്റ് വൈഫൈ, സ്മാര്‍ട്ട് വാച്ച്, ഫിറ്റ്നെസ് ട്രാക്കര്‍, അമോള്‍ഡ് ഡിസ്പ്ളേ തുടങ്ങിയ നിരവധി സാങ്കേതിക വിദ്യകള്‍ ഇതില്‍ സന്നിവേശിപ്പിച്ചതുകൊണ്ട് എസ് 5 മൊബൈല്‍ ഫോണുകളുടെ തമ്പുരാനായേക്കും.

ആപ്പിളിന്റെ പുതിയ ഐഒഎസ് ഡിസൈനുമായാണ് ഗ്യാലക്സി എസ് 5 ലെ ഐക്കണുകള്‍ക്ക് സാമ്യം. ബ്ളാക്ക്, വൈറ്റ്, ബ്ളു, ഗോള്‍ഡ് നിറങ്ങളില്‍ ഹാന്‍ഡ് സെറ്റുകള്‍ ലഭ്യമാകും.

പൊടിയോ വെള്ളമോ ഇതിനു തകരാറുണ്ടാക്കില്ലെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫിന്‍ഗര്‍ സ്കാനര്‍, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, അള്‍ട്രാ പവര്‍ സേവിംഗ് മോഡ്, പെഡോ മീറ്റര്‍, ഫിറ്റ്നസ് ആപ്പ് തുടങ്ങിയ സൌകര്യങ്ങളും ഇതില്‍ ലഭ്യമാണ്. ഏപ്രിലില്‍ വിപണിയിലിറങ്ങുമെന്നു പറയുന്ന ഇതിന്റെ വില ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

മാച്ച് ചെയ്യുന്ന സ്മാര്‍ട്ട് വാച്ചും ധരിക്കാവുന്ന തരത്തില്‍, ഹൃദയ മിടിപ്പ് അളക്കുന്ന ഫിറ്റ്നസ് ഉപകരണവും ഇതിനൊപ്പം ലഭിക്കും. സാംസംഗിന്റെ തന്നെ രണ്ടാം തലമുറക്കാരായ സ്മാര്‍ട്ട് വാച്ചായ ഗിയര്‍ രണ്ടിനോടു കിടപിടിക്കുന്ന ഗിയര്‍ ഫിറ്റ് ഫോണില്‍ ഘടിപ്പിച്ചിട്ടുണ്ട്. അതുപോലെ വാച്ചും ഫിറ്റ്നസ് ബാന്‍ഡും സംയോജിച്ചാണ് ശരീരത്തിന്റെ പള്‍സ് ചെക്ക് ചെയ്യുന്നത്. ശരീരത്തിലുണ്ടാകുന്ന ഊര്‍ജത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അപ്പപ്പോള്‍തന്നെ റീഡ്ചെയ്തെടുക്കാന്‍ ശേഷിയുണ്ട് എസ് അഞ്ചിന്.

മുന്‍സീരീസിലെ 13 പിക്സല്‍ കാമറായ്ക്കു പകരം 16 പിക്സല്‍ കാമറാ മുഖംതരിച്ചറിയാനുള്ള ശേഷി, ഓട്ടോ ഫോക്കസ് സംവിധാനം എന്നിവയുള്ളതുകൊണ്ട് ഐഫോ 5 നേക്കാളും സോണിയുടെ എക്സ്പീരിയ ഒന്നിനേക്കാളും മികച്ചതാവും. കാര്യക്ഷമതയുടെ കാര്യത്തില്‍ സൂപ്പര്‍ഫാസ്റ് തന്നെ. എച്ച്ഡി കാമറയുടെ പ്രയോജനമാണ് ഇതിലുള്ളത്. ഫോണ്‍ ചരിക്കുമ്പോള്‍ ദിശമാറ്റത്തിലുള്ള പ്രത്യേകത ഇതില്‍ ടെക്സ്റ് സ്ക്രോള്‍ ചെയ്യാന്‍ സഹായിക്കും.

ഇരുനൂറു ലക്ഷത്തിലേറെ ആളുകള്‍ സാംസംഗിന്റെ ഉപയോക്താക്കളായി ഉണ്ടെന്ന് എസ് 5 പ്രദര്‍ശിപ്പിച്ചുകൊണ്ട് കമ്പനി ഐടി മൊബൈല്‍ വിഭാഗം വൈസ്പ്രസിഡന്റ് സൈമണ്‍ സ്റാന്‍ഫോര്‍ഡ്, മൊബൈല്‍ കമ്പനി സിഇഒ ജെ.കെ ഷിന്‍ എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്