• Logo

Allied Publications

Europe
അയര്‍ലന്‍ഡ് ക്നാനായ സംഗമം മാര്‍ച്ച് ഒന്നിന് താലയില്‍
Share
ഡബ്ളിന്‍: അയര്‍ലന്‍ഡ് ക്നാനായ സംഗമത്തിന് ഡബ്ളിന്‍ വേദിയാകുന്നു. മാര്‍ച്ച് ഒന്നിന് (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ താല കില്‍നമന ഹാളിലാണ് സംഗമം.

ഒരുമയുടേയും തനിമയുടേയും വിശ്വാസ നിറവിന്റെയും സന്ദേശമോതി അയര്‍ലന്‍ഡിലെ എല്ലാ കൌണ്ടികളില്‍നിന്നും സംഗമത്തിന് അംഗങ്ങളെത്തിച്ചേരും. അയര്‍ലന്‍ഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംഗമം. രാവിലെ 10ന് വി. കുര്‍ബാനയോടെ സംഗമത്തിന് തുടക്കമാകും.

സഭാ പ്രമുഖനായിരുന്ന ക്നാനായി തൊമ്മന്‍ എഡി 345 ല്‍ കൊടുങ്ങല്ലൂരില്‍ കപ്പലില്‍ വന്നിറങ്ങിയതിനെ അനുസ്മരിച്ചുകൊണ്ട് അതിന്റെ പുനരാവിഷ്കാരവും സംഗമത്തോടനുബന്ധിച്ച് അരങ്ങേറുന്നു എന്നതും ഇത്തവണത്തെ സവിശേഷതയാണ്.

പുരാതനപ്പാട്ട്, മാര്‍ഗംകളി, സ്കിറ്റുകള്‍, ക്ളാസിക്കല്‍ സിനിമാറ്റിക് ഡാന്‍സുകള്‍ തുടങ്ങി വിവിധ കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി നടക്കും. പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ബിജു വെട്ടിക്കനാന്‍ അധ്യക്ഷത വഹിക്കും.

സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ബിജു വെട്ടിക്കനാല്‍, സെക്രട്ടറി ബിന്ദു ജോമോന്‍ കട്ടിപ്പറമ്പില്‍, ട്രഷറര്‍ സാജുമോന്‍ ജോസ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയിച്ചന്‍ ഒഴുകയില്‍ 0872636441, ജയ്മോന്‍ കിഴിക്കേക്കാട്ടില്‍ 0876424935, ഗ്രേസി മാത്യൂസ് 0879306534, ബിന്ദു പന്തല്ലൂര്‍ 0879081779

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്