• Logo

Allied Publications

Europe
ലണ്ടന്‍ മലയാള സൌഹിത്യവേദി പുസ്തക പ്രസിദ്ധീകരണ രംഗത്തേക്ക്
Share
ലണ്ടന്‍: മലയാള ഭാഷയേയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്ന നിരവധി കര്‍മപരിപാടികളിലൂടെ യുകെയിലെ സാഹിത്യ പ്രേമികളുടെ പൊതുവേദിയായ ലണ്ടന്‍ മലയാള സാഹിത്യവേദി പുതിയ കര്‍മപഥത്തിലേക്ക് ചുവടുവയ്ക്കുന്നു. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളി എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുകയും അവ കേരളത്തിലെ പ്രമുഖ പ്രസാധകര്‍ വഴി വിതരണം ചെയ്തു വായനക്കാരില്‍ എത്തിക്കുകയും ചെയ്യുന്നതിന് പ്രസിദ്ധീകരണ വിഭാഗം ആരംഭിക്കുന്നു. ഇന്ന് പ്രവാസി മലയാളി എഴുത്തുകാരനെ ചൂഷണം ചെയ്യുന്ന നിരവധി രണ്ടാംകിട പ്രസാധകര്‍ കേരളത്തിലുണ്ട്. അവരില്‍ കൂടി പ്രസിദ്ധീകരിക്കുന്ന കൃതികള്‍ പലതും ഗോഡൌണുകളില്‍ കെട്ടി കിടക്കുകയാണ്. ഈ ചൂഷണത്തിന് അറുതി വരുത്തുവാനും പ്രസിദ്ധീകരിക്കുന്ന കൃതികള്‍ മുഴുവനായും വായനക്കാരില്‍ എത്തിക്കുന്നതിനും ലണ്ടന്‍ മലയാള സാഹിത്യവേദിക്ക് കഴിയുമെന്ന് കോഓര്‍ഡിനേറ്റര്‍ രജി നന്തിക്കാട്ട് അഭിപ്രായപ്പെട്ടു.

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രസിദ്ധീകരണത്തിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമനാണ്. മുപ്പത് വര്‍ഷമായി നിരന്തരം പ്രമുഖ മാധ്യമങ്ങളില്‍ എഴുതുകയും 25 കൃതികള്‍. സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ പ്രമുഖ പ്രസാധകര്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത സാഹിത്യകാരനാണ് കാരൂര്‍ സോമന്‍. പ്രമുഖ സാഹിത്യകാരന്മാരുമായും പ്രസാധകരുമായും ബന്ധം കാത്തുസൂക്ഷിക്കുന്ന കാരൂര്‍ സോമന്റെ നേതൃത്വം ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രസിദ്ധീകരണ വിഭാഗത്തിന് മുതല്‍ കൂട്ടാണ്.

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രസിദ്ധീകരണ വിഭാഗത്തിലൂടെ പുറത്തിറങ്ങുന്ന പ്രഥമ കൃതി യുകെ മലയാളികള്‍ക്കിടെ സുപരിചിതയായ സിസിലി ജോര്‍ജിന്റെ ചെറുകഥാ സമാഹാരമായ പാതയോരത്തെ പൂക്കള്‍ ആണ്.

സാഹിത്യവേദിയുടെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതലറിയുവാന്‍ കോഓര്‍ഡിനേറ്റര്‍ റജി നന്തികാടുമായി 0044 07852 437505 എന്ന നമ്പറിലോ ഹീിറീിമെവശവേശ്യമ ്ലറശ@്യമ വീീ.രീ.ൌസ എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: രാജി ഫിലിപ്പ് തോമസ്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.