• Logo

Allied Publications

Europe
വിയന്ന മെട്രോയില്‍ കഴിഞ്ഞവര്‍ഷം യാത്രചെയ്തത് 900 മില്ല്യണ്‍ യാത്രക്കാര്‍
Share
വിയന്ന: കഴിഞ്ഞവര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് നിലനിര്‍ത്താന്‍ വിയന്ന മെട്രോയ്ക്ക് ആയില്ല. 2012 ല്‍ 907 മില്ല്യണ്‍ ആള്‍ക്കാര്‍ വിയന്ന മെട്രോയില്‍ യാത്ര ചെയ്തപ്പോള്‍, 2013 ല്‍ 900 മില്ല്യണ്‍ യാത്രക്കാര്‍ മാത്രമാണ് മെട്രോയില്‍ യാത്ര ചെയ്തത്. എന്നാല്‍ വാര്‍ഷിക ടിക്കറ്റിന്റെ എണ്ണത്തില്‍ 600 000 എന്ന റിക്കാര്‍ഡ് നേട്ടം കൈവരിക്കുകയും ചെയ്തു. 365 യൂറോയാണ് വാര്‍ഷിക ടിക്കറ്റിന്റെ വില.

മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും ബസുകളിലും ട്രാമുകളിലും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. മെട്രോ ട്രെയിനുകളില്‍ പൊതുവേ യാത്രക്കാര്‍ കുറഞ്ഞപ്പോള്‍ ഡ 6 യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുമായി വേറിട്ടു നില്‍ക്കുന്നു. ഈ വര്‍ഷാവസനത്തോടുകൂടി ഡ 6 ന് ഇടവേളകള്‍ കുറയ്ക്കുന്നതിനായി അഞ്ചു പുതിയ ട്രെയിനുകള്‍ കൂടി ലഭ്യമാക്കും.

2017 ല്‍ ഡ1 ഓബെര്‍ലായില്‍ നിന്നും യാത്രതുടങ്ങും. ഡ4 സ്റ്റേഷനുകള്‍ നവീകരിക്കും. ചരിത്ര പ്രാധാന്യമുള്ള ഡ6 സ്റ്റേഷനുകള്‍ പുതുക്കി പണിയുന്നത് തുടരും. ചരിത്ര പ്രസിദ്ധമായ ആള്‍സര്‍ സ്ട്രാസെ സ്റ്റേഷന്‍ ഈ വേനല്‍ക്കാലത്ത് പുതുക്കിപണിയുമ്പോള്‍ ഏതാനും മാസത്തേക്ക് ഒരു വശത്തേയ്ക്കുള്ള ട്രെയിനുകള്‍ മാത്രമേ ആള്‍സര്‍ സ്ട്രാസെയില്‍ നിര്‍ത്തുകയുള്ളൂ. എര്‍ദ്ബര്‍ഗിലെ പഴയ കോച്ച് ഹൌസ് സെപ്റ്റംബറില്‍ ട്രാന്‍സ്പോര്‍ട്ട് മ്യൂസിയമായി പൊതുജനത്തിനു സമര്‍പ്പിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.