ഡബ്ളിന്‍: അയര്‍ലന്‍ഡിലെ മലയാളി സംഘടന മൈന്‍ഡ് വാര്‍ഷിക പൊതുയോഗം നടത്തി. സെന്റ് മാര്ഗറ്റ്സ് പാരിഷ് ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക് അവതരണവും പുതിയ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. തുടര്‍ന്ന് റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചകളും നടത്തി.
പുതിയ ഭാരവാഹികളായി റെജി കൂട്ടുങ്കല്‍ (പ്രസിഡന്റ്), ഷിബു ജോണ്‍, സുധീപ് മാത്യു (വൈസ് പ്രസിഡന്റുമാര്‍), റൂബിന് മാത്യു (സെക്രട്ടറി), സാജുകുമാര്‍, ജയ്മോന് (ജോ. സെക്രട്ടറിമാര്‍), ജോസുകുട്ടി മാത്യു (ട്രഷറര്‍), മജു പേയ്ക്കല്‍ (ഓഡിറ്റര്‍) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി തോമസ് ജോണ്‍, ജോയി ആന്റണി, പ്രവീണ്‍ ശിവപ്രസാദ്, ഷോജന്‍ ആന്‍ഡ്രൂസ്, ഷിജു ജോസ്, മാത്യു തൈയില്‍, ബിജു ജോസ്, വിപിന്‍ പോള്‍, ജോസ് പോളി, ജിജി ജേക്കബ് എന്നിവരേയും തെരഞ്ഞെടുത്തു.
പൊതുയോഗത്തില്‍ സംബന്ധിച്ച എല്ലാ അംഗങ്ങള്‍ക്കും സെക്രട്ടറി നന്ദി പറഞ്ഞു.
|