• Logo

Allied Publications

Europe
കുട്ടനാടന്‍ ചുണ്ടന് ഉളികുത്തി
Share
ലിവര്‍പൂള്‍: ജൂണ്‍ 28ന് ലസ്ററില്‍ നീറ്റിലിറങ്ങാന്‍ തയാറാക്കുന്ന കുട്ടനാടന്‍ ചുണ്ടന്റെ ഉളി കുത്തല്‍ ചടങ്ങ് (ചുണ്ടന്‍ വള്ള നിര്‍മാണത്തിലെ ആദ്യ ചടങ്ങ്) ലിവര്‍പൂളില്‍ നടന്നു.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ചിതറിക്കിടക്കുന്ന 13ല്‍ അധികം പഞ്ചായത്തുകളില്‍നിന്ന് യുകെയിലേക്ക് കുടിയേറിയ കുട്ടനാടന്‍ മക്കളുടെ വാര്‍ഷിക കൂട്ടായ്മ കുട്ടനാടന്‍ സംഗമം യുകെയില്‍ മലയാളി സംഗമങ്ങളുടെ സംഗമവേദിയായ ലസ്ററില്‍ നടത്തുന്നു.

കുട്ടനാടന്‍ മക്കളുടെ ഐക്യത്തിന്റേയും ആവേശത്തിന്റെയും മനക്കരുത്തിന്റെയും മെയ്ക്കരുത്തിന്റെയും പ്രതീകമായി കുട്ടനാടന്‍ ചുണ്ടന്‍ എന്ന ചുണ്ടന്‍വള്ളം നീറ്റില്‍ ഇറക്കുന്ന ചടങ്ങായിട്ടാണ് ഈ വര്‍ഷത്തെ കുട്ടനാട് സംഗമത്തിന്റെ ആശയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

യുകെ കുട്ടനാട് സംഗമം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റോയി മൂലങ്കുന്നത്തിന്റെയും ജനറല്‍ സെക്രട്ടറി ആന്റണി പുരവടിയുടേയും നേതൃത്വത്തില്‍ കൂടിയ ചടങ്ങില്‍ ജനററല്‍ കണ്‍വീനര്‍മാരായ ജോര്‍ജ് കുട്ടി കളപുരയ്ക്കലും ബിനു കാട്ടാമ്പള്ളിയും സംഗമത്തിന്റെ ഒരുക്കങ്ങള്‍ വിശദീകരിക്കും.

ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍, യേശുദാസ് തോട്ടുങ്കല്‍, ജോര്‍ജ് കാവാലം, രാജേഷ് പുതുക്കരി, ജോജോ ചമ്പക്കുളം, ജയ റോയി, ലിസി ജോര്‍ജ്, സിജി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങില്‍ യുകെ കുട്ടനാട് സംഗമത്തിന്റെ കേന്ദ്ര കമ്മിറ്റി മെംബറായ ഫ്രാന്‍സിസ് ആന്റണി (രാജു) ആശാരിപറമ്പിലിന്റെ മാതാവിന്റെ വിയോഗത്തില്‍ അനുശോചിച്ചു.

ജൂണ്‍ 28ന് രാവിലെ 9.30ന് നടക്കുന്ന സംഗമത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയി മൂലങ്കുന്നം 07944 638014, ജോര്‍ജുകുട്ടി കളപ്പുരയ്ക്കല്‍ 07737 654418, ബിന്ദു കാട്ടാമ്പള്ളി 07809491206.

റിപ്പോര്‍ട്ട്: ജോര്‍ജ് എടത്വ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ