• Logo

Allied Publications

Europe
ക്നാനായ മന്ദിരം ലക്ഷ്യത്തിലേക്ക്
Share
ബ്രാഡ്ഫോര്‍ഡ്: യുകെയിലെ ക്നാനായക്കാരുടെ ചിരകാലാഭിലാഷമായ ക്നാനായ മന്ദിരം ലക്ഷ്യത്തിലേക്ക് ഏതാനും മൈലുകള്‍ മാത്രം. പുതിയ സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ച്, ഒരു മാസത്തിനുളളില്‍ ഏകദേശം ഒരു ലക്ഷം പൌണ്ടിന്റെ ഓഫര്‍ ഇന്നലെ ലഭ്യമായി. ആസ്ഥാനമന്ദിരത്തിനായി 50,000 പൌണ്ട് നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞിരുന്ന ബെന്നി മാവേലി വാക്ക് പാലിച്ചു.

യുകെ കെസിഎയുടെ പ്രസിഡന്റായ ബെന്നി മാവേലി 50,000 പൌണ്ടിന്റെ ചെക്ക് ഇന്നലെ നാഷണല്‍ കൌണ്‍സിലില്‍ സമര്‍പ്പിച്ചു. ഓരോ നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളും 300 പൌണ്ടില്‍ കുറയാതെ വാഗ്ദാനം നല്‍കിയപ്പോള്‍ ഏകദേശം ഒരു ലക്ഷം പൌണ്ടാണ് ഇന്നലെ ആസ്ഥാന മന്ദിരത്തിനായി ലഭ്യമായത്.

ബര്‍മിംഗ്ഹാമിലോ അല്ലെങ്കില്‍ കവന്‍ട്രിയിലോ മിഡ്ലാന്‍ഡിലെ ഏതെങ്കിലും പ്രദേശത്തോ ആസ്ഥാന മന്ദിരം കണ്െടത്തുന്നതിനും തുടര്‍ന്ന് നടപടികള്‍ക്കുമായി പ്രത്യേക കമ്മിറ്റിയെ ഇന്നലത്തെ നാഷണല്‍ കൌണ്‍സില്‍ തെരഞ്ഞെടുത്തു.

യുകെയില്‍ ക്നാനായ ആസ്ഥാന മന്ദിരം വരുന്നതോടുകൂടി യുകെ മലയാളികളുടെയിടയില്‍ ചരിത്ര സ്ഥാനത്ത് എത്തുന്ന പ്രഥമ സമുദായമായി മാറും.

അമേരിക്കയില്‍ ക്നാനായ സമുദായംഗങ്ങള്‍ക്ക് നിരവധി ആസ്ഥാന മന്ദിരങ്ങള്‍ സ്വന്തമായിട്ടുണ്ട്. ആസ്ഥാന മന്ദിരത്തിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ക്ക് അനുസൃതമായി മന്ദിരവിലയില്‍ മാറ്റമുണ്ടായേക്കാമെങ്കിലും സമുദായംഗങ്ങള്‍ ഏകമനസോടെ തുക കണ്െടത്തുക തന്നെ ചെയ്യും. പുതിയ ഭരണ സമിതിയുടെ ആദ്യ ചുവട് വയ്പുതന്നെ പ്രതീക്ഷിക്കാത്തത് ഉയര്‍ന്നത് സമുദായംഗങ്ങളില്‍ ആവേശവും ഉന്മേഷവും വര്‍ധിച്ചു.

യുകെ കെസിഎ കണ്‍വന്‍ഷന്‍ ജൂണ്‍ 28 ന് ബര്‍മിംഗ്ഹാമിലെ ബഥേല്‍ സെന്ററിലും സ്പോര്‍ട്സ് ഡേ സെപ്റ്റംബര്‍ ഏഴിനും നടക്കും. ഇതുമായി ബന്ധപ്പെട്ട കമ്മിറ്റികളെ ഇന്നലെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്