• Logo

Allied Publications

Europe
ഷൂമിയെ ഉണര്‍ത്താനുള്ള ശ്രമം ഉപേക്ഷിക്കുന്നു
Share
പാരീസ്: കോമയില്‍ കഴിയുന്ന മൈക്കല്‍ ഷൂമാക്കറെ ഉണര്‍ത്താനുള്ള ശ്രമം ഉപേക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചതായി സൂചന. അദ്ദേഹത്തില്‍നിന്ന് ആശാവഹമായ പ്രതികരണങ്ങളൊന്നും ലഭിക്കാത്തതാണ് കാരണം.

എന്നാല്‍, അദ്ദേഹത്തില്‍ നിന്ന് പ്രതികരണങ്ങള്‍ ലഭിക്കുന്നു എന്ന് അടുത്ത സുഹൃത്തും ഫോര്‍മുല വണ്‍ ഡ്രൈവറുമായി ഫിലിപ്പെ മാസ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2013 ഡിസംബര്‍ 29 ന് ആല്‍പ്പനിലെ റിസോര്‍ട്ട് സ്ഥലമായ മെറിബല്‍ മേഖലയില്‍ സ്കീയിങ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷൂമാക്കറെ ഗ്രനോബിളിലുള്ള ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് മാസയുടെ പ്രതികരണം.

56 ദിവസമായി കോമയില്‍ കഴിയുന്ന ഷൂമിയെ ഇനി ഉണര്‍ത്താന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

എന്നിരുന്നാലും തലച്ചോറിലെ രക്തസ്രാവം തടയാന്‍ ആര്‍ട്ടിഫിഷ്യല്‍ കോമയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷൂമിയെ ഉണര്‍ത്താന്‍ ഡോക്ടര്‍മാര്‍ ശ്രമം തുടരുകയാണ്. അദ്ദേഹത്തെ കണ്ടാല്‍ ഉറങ്ങുന്നതു പോലെ തോന്നും. വായ കൊണ്ടാണ് ചില പ്രതികരണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതായി തോന്നിയതെന്നും മാസ പറഞ്ഞു.

ഏറെ നേരം ഷൂമിയോടൊപ്പം ചെലവഴിച്ച മാസ, അദ്ദേഹത്തെ ഉണര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഫോര്‍മുല വണ്‍ റെയ്സിങ്ങിനെക്കുറിച്ചും ടീമിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചുമൊക്കെ സംസാരിച്ചു. തെറാപ്പിയുടെ ഭാഗമായി ഷൂമിയുടെ ഭാര്യ കൊറിനയും ദിവസേന അദ്ദേഹത്തോട് ഏറെ നേരം സംസാരിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ