• Logo

Allied Publications

Europe
വിന്റര്‍ ഒളിമ്പിക്സില്‍ റഷ്യന്‍ മെഡല്‍ വസന്തത്തോടെ കൊടിയിറങ്ങി
Share
സോചി: വിന്റര്‍ ഒളിമ്പിക്സില്‍ ആതിഥേയരായ റഷ്യ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. കഴിഞ്ഞ 17 ദിവസം നീണ്ട മല്‍സരങ്ങളില്‍ മെഡല്‍ നിലയില്‍ മുന്നിട്ടു നിന്ന ജര്‍മനിയെ പിന്‍തള്ളിയാണ് ഇരുപത്തിരണ്ടാം വിന്റര്‍ ഒളിമ്പിക്സില്‍ റഷ്യ ചാമ്പ്യന്മാരായത്. ഫെബ്രുവരി 23 ഞായറാഴ്ച വൈകിട്ട് നടന്ന സമാപനചടങ്ങില്‍ 2018 ലെ ആതിഥേയ രാജ്യമായ ദക്ഷിണ കൊറിയയ്ക്ക് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഹ് പതാകയും കൈമാറിയതോടെ ഇത്തവണത്തെ വിന്റര്‍ ഒളിംമ്പിക്സിന് ഔദ്യോഗികമായി തിരശ്ശീലയിട്ടു.

130 മിനിറ്റു നേരം നീണ്ടുനിന്ന സമാപനച്ചടങ്ങ് തികച്ചും വര്‍ണ്ണാഭമായി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉള്‍പ്പടെ പ്രമുഖരുടെ ഒരു നീണ്ട നിരതന്നെ ഗാലറിയുടെ മുന്നിലുണ്ടായിരുന്നു.ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിന്റര്‍ ഒളിംമ്പിംക്സ് എന്നു വിശേഷിപ്പിയ്ക്കപ്പെട്ട സോചി ഒളിംമ്പിക്സ് നിരവധി പ്രതികൂലസാഹചര്യങ്ങളെ തരണംചെയ്താണ് സാദ്ധ്യമാക്കിയത്. പ്രസിഡന്റ് പുടിന്റെ അ‘ിമാനപ്രശ്നമായിതന്നെ എടുത്താണ് മല്‍സരങ്ങള്‍ക്ക് വേദിയൊരുക്കിയത്. ഒടുവില്‍ റഷ്യ മെഡല്‍ വസന്തം വിരിയിച്ച് ചാമ്പ്യന്‍പട്ടം നേടുകയും ചെയ്തു. എക്കാലത്തെയും വലിയ സുരക്ഷാ സന്നാഹവും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ തവണ വാന്‍കോവറില്‍ മൂന്നു സ്വര്‍ണം ഉള്‍പ്പെടെ 15 മെഡലുമായി പതിനൊന്നാം സ്ഥാനക്കാരായ റഷ്യയാണ് ഇക്കുറി 13 സ്വര്‍ണം, 11 വെള്ളി 9 വെങ്കലം ഉള്‍പ്പെടെ 33 മെഡലുകളുമായി ഒന്നാമതെത്തിയത്. നോര്‍വെ സ്വര്‍ണ്ണം11, വെള്ളി 5 വെങ്കലം 10 ഉള്‍പ്പടെ 26 മെഡലുമായി രണ്ടാമതും കാനഡ സ്വര്‍ണ്ണം 10, വെള്ളി 10, വെങ്കലം 5 ഉള്‍പ്പടെ 25 മെഡലുമായി മൂന്നാമതും ഫിനീഷ് ചെയ്തു.എന്നാല്‍ അമേരിക്ക 28 (9,7,12) മെഡലുകളുമായി നാലാം സ്ഥാനത്തും ഹോളണ്ട് 24 (8,7,9) അഞ്ചാം സ്ഥാനത്തും, ജര്‍മനി 19 ((,6,5) ആറാം സ്ഥാനത്തും നില്‍ക്കുന്നു. പട്ടികയിലെ ആദ്യത്തെ പത്തില്‍ സ്വിറ്റ്സര്‍ലണ്ട് (7), ബലാറൂസ് (8), ഓസ്ട്രിയ (9), ഫ്രാന്‍സ്(10) സ്ഥാനം പിടിച്ചു.

എണ്‍പത്തിയെട്ടു രാജ്യങ്ങള്‍ പങ്കെടുത്ത വിന്റര്‍ ഒളിമ്പിന്റെ മെഡല്‍ നില പട്ടികയില്‍ ഒടുവിലത്തെ സ്ഥാനക്കാര്‍ കസസ്ഥാനാണ്. ഒരു വെങ്കലം നേടിയാണ് അവര്‍ ഇരുപത്തിയാറാമത്തെ സ്ഥാനക്കാരായത്.

ബ്രിട്ടന്‍ നേടിയത് പത്തൊമ്പതാം സ്ഥാനം മാത്രമാണെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിന് ഒപ്പമെത്താന്‍ അവര്‍ക്കായി.ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് ബ്രിട്ടന്‍ നേടിയത്. ജര്‍മനി മെഡല്‍ വേട്ടയില്‍ ആദ്യമൊക്കെ മുന്നിട്ടു നിന്നുവെങ്കലും പല ഇനങ്ങളിലും കാര്യമായി വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് പിന്‍തള്ളപ്പെട്ടു. ഇതിനിടെ ഉത്തേജക മരുന്നിന്റെ പിടിയില്‍പ്പെട്ട ജര്‍മന്‍കാരിയെ അയോഗ്യയാക്കുകയും ചെയ്തു.

കരിങ്കടല്‍ത്തീരത്തുള്ള സോചി നഗരത്തില്‍ 2900 അത്ലറ്റുകളാണ് പതിനഞ്ച് ഇനങ്ങളിലായി മാറ്റുരച്ചത്. ഇക്കാലമത്രയും നടത്തിയിട്ടുള്ള മൊത്തം വിന്റര്‍ ഒളിമ്പിക്സുകള്‍ക്ക് ചെലവായതിനെക്കാള്‍ വലിയ തുകയാണ് ഈ ഒറ്റ ഗെയിംസിനായി റഷ്യ ചെലവാക്കിയത്, 30 ബില്യന്‍ പൌണ്ട്.

സുരക്ഷാ ഭീഷണികളും മനുഷ്യാവകാശ പ്രശ്നങ്ങളും തയാറെടുപ്പുകളിലെ കാല താമസവും അടക്കമുള്ള പ്രശ്നങ്ങളാല്‍ കലുഷിതമായ സംഭവങ്ങളെ അതിജീവിച്ചാണ് സോചിയെ മല്‍സരത്തിനായി പൂര്‍ണസജ്ജമാക്കിയത്. ഇക്കാരണത്താല്‍ തന്നെ വിന്റര്‍ ഒളിംമ്പിക്സ് റഷ്യയുടെ ഒരു വന്‍ വിജയംതന്നെ എന്നു നിരീക്ഷകര്‍ വിധിയെഴുതി. ഫെബ്രുവരി ഏഴിന് നടന്ന ഉദ്ഘാനച്ചടങ്ങില്‍ ഇന്‍ഡ്യ പങ്കെടുത്തിരുന്നു. മാര്‍ച്ച്പാസ്റില്‍ ഇന്‍ഡ്യന്‍ പതാകയില്ലാതെ പങ്കെടുത്ത മൂന്നംഗടീമില്‍ ഹിമാന്‍ഷു താങ്കുര്‍, നദീം ഇക്ബാല്‍, ശിവ കേശവന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. വ്യക്തിഗത ഇനങ്ങളിലാണ് മത്സരിച്ച ഇവര്‍ ആദ്യറൌണ്ടില്‍തന്നെ പുറത്താവുകയും ചെയ്തു.

ഇന്‍ഡ്യയുടെമേല്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) സസ്പെന്‍ഷന്‍ ഉണ്ടായിരുന്നതിനാലാണ് ഇന്ത്യന്‍ പതാക സോചിയില്‍ ഉയരാതിരുന്നത്. 2012 ഡിസംബറില്‍ രാജ്യാന്തര ഒളിമ്പിക് അസോസിയേഷന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു നല്‍കിയ വിലക്ക് ഈ വര്‍ഷം ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയില്‍ നീക്കിയത് ഇന്‍ഡ്യയുടെ ആത്മാ‘ിമാനം വീണ്ടും ഉയര്‍ത്താനായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ