• Logo

Allied Publications

Europe
ജര്‍മനിയില്‍ റവ.ഡോ. മാത്യു കിളിരൂരിന് മോണ്‍സിഞ്ഞോര്‍ പദവി
Share
ബാംബെര്‍ഗ്: ജര്‍മനിയിലെ ബാംബെര്‍ഗ് രൂപതയില്‍ ജോലി ചെയ്യുന്ന ചങ്ങനാശേരി അതിരൂപതയിലെ റവ. ഡോ. മാത്യു കിളിരൂരിന് കപ്ളാന്‍ പേപ്പല്‍ ബഹുമതിയും ഒപ്പം മോണ്‍സിഞ്ഞോര്‍ പദവിയും ലഭിച്ചു.

ബാംബെര്‍ഗ് ആര്‍ച്ച് ബിഷപ് ലുഡ്വിഗ് ഷിക്ക് ആണ് ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പായില്‍ നിന്നും ലഭിക്കുന്ന ഈ ബഹുമതി സമ്മാനിച്ചത്. ചരിത്രത്തില്‍ ഇതാദ്യമാണ് ജര്‍മനിയില്‍ ജോലി ചെയ്യുന്ന ഒരു മലയാളി വൈദികന് മോണ്‍സിഞ്ഞോര്‍ പദവി ലഭിക്കുന്നത്.

ഫെബ്രുവരി 15 ന് (ശനി) ബയേഴ്സ്ഡോര്‍ഫ് സെന്റ ജോസഫ് ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ ആര്‍ച്ച് ബിഷപ് ഡോ. ഷിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ പേപ്പല്‍ ബഹുമതി സമ്മാനിച്ചു. ബിഷപ് ഷിക്കിനെ കൂടാതെ മേയര്‍ അന്ത്രയാസ് ഗാല്‍സ്റര്‍, റുഡോള്‍ഫ് ഗ്രൈഫും പങ്കെടുത്തു. പാരീഷ് പ്രസിഡന്റ് അംഗേലിക്കാ ഡോണ്‍ഹൌസര്‍ സ്വാഗതം ആശംസിച്ചു. ഇടവക വികാരി മാത്യു കളിരൂര്‍ അച്ചനെപ്പോലെ ഒരു അധ്വാനിയെ ബയേര്‍സ്ഡോര്‍ഫ് നഗരത്തിന് കിട്ടിയത് ദൈവാനുഗ്രഹം തന്നെയെന്നു ചെയര്‍മാന്‍ വിശേഷിപ്പിച്ചു.

ബാംബര്‍ഗ് രൂപതയിലെ ഇടവക ഭരണം സജീവമാക്കിയ ആദ്യ ഇന്ത്യന്‍ വൈദികരിലൊരാളാണ് ഫാ. കിളിരൂര്‍. ഇവിടുത്തെ പാസ്ററല്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതില്‍ മുഖ്യപങ്കാണ് അദ്ദേഹം വഹിച്ചതെന്ന് ആര്‍ച്ച് ബിഷപ് ഷിക്ക് അനുസ്മരിച്ചു. ഇപ്പോള്‍ ബയേര്‍സ്ഡോര്‍ഫ് സെന്റ് ജോസഫ് ഇടവകയില്‍ വേലചെയ്യുകയാണ് കിളിരൂരച്ചന്‍. 25 വര്‍ഷം മുമ്പ് തുടങ്ങിവച്ച ഈ മഹനീയ ദൌത്യം തെല്ലും ലാഭേച്ച കൂടാതെ ഭംഗിയായി നടത്തുന്നതില്‍ ബിഷപ് സന്തുഷ്ടി പ്രകടിപ്പിച്ചു.

25 വര്‍ഷമായി ഇന്ത്യന്‍ വൈദീകരുടെയും കന്യാസ്ത്രീകളുടെയും മാതൃകാപരമായ പ്രവര്‍ത്തനം ഇവിടെ പ്രശംസ പിടിച്ചുപറ്റുന്നു. ചങ്ങനാശേരിയില്‍ അതിരൂപതയില്‍നിന്നു മാത്രം 12 വൈദികര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 120 ലേറെ മലയാളി കന്യാസ്ത്രീകള്‍ വേറെയും സേവനം ചെയ്യുന്നുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി പാസ്ററല്‍ പ്രോജക്ടിന്റെ ഓര്‍ഗനൈസറും മോഡറേറ്ററുമാണ് കിളിരൂര്‍ അച്ചന്‍.

1947 മാര്‍ച്ച് 21 ന് ആലപ്പുഴ ജില്ലയിലെ കൈനടിയിലാണ് മാത്യു അച്ചന്‍ ജനിച്ചത്. 1972 ഡിസംബര്‍ 18 ന് കോട്ടയത്തുവച്ച് അന്നത്തെ ചങ്ങനാശേരി അതിരൂപതാധ്യക്ഷനായിരുന്ന മാര്‍ ആന്റണി പടിയറയില്‍ നിന്നും വൈദികപട്ടം നേടി. ചങ്ങനാശേരി അരമനയിലും സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസിന്റെയും ബുക്ക്സ്റാളിന്റെയും മാനേജരായും കുടുംബക്കോടതി അധിപനായും കാരിത്താസിന്റെ കോ (വൈസ്) ഡയറക്ടറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കാനഡായിലെ നോവ സ്കോട്ടിയ, കോഡി ഇന്റര്‍നാഷണല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ യൂണിവേഴ്സിറ്റിയിലും പഠനം നടത്തി തിരിച്ചെത്തിയ കിളിരൂരച്ചനെ കാരിത്താസിന്റെ ഡയറക്ടറായി വീണ്ടും നിയമിച്ചു. മനിലയില്‍ ഹോളി ഫാമിലി ഇടവകയിലും സേവനം ചെയ്തിട്ടുണ്ട്. പിന്നീട് ബെല്‍ജിയത്തിലെ ലുവൈന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് (1982/88) തിയോളജിയില്‍ ഡോക്റ്ററേറ്റും നേടി.

അന്നത്തെ ബാംബര്‍ഗ് രൂപതയുടെ വികാരി ജനറാളായിരുന്ന പ്രലേറ്റ് ഹൈന്റിഷ് സ്ട്രൌസും ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി 1988 ല്‍ പുതുതായി ചാര്‍ജെടുത്ത മാര്‍ ജോസഫ് പൌവത്തില്‍ പിതാവിന്റെ പ്രോല്‍സാഹനവുമാണ് 1988 സമ്മര്‍കാലത്ത് ഇരുരൂപതകളും തമ്മിലുള്ള സഹകരണത്തിന് തുടക്കമായത്. തന്മൂലം പിതാവിനും രൂപതയ്ക്കും പുത്തനുണര്‍വു നല്‍കിയെന്നു മാത്രമല്ല ജര്‍മനിയും ചങ്ങനാശേരിയും തമ്മിലുള്ള വഴി തുറക്കല്‍കൂടിയായിരുന്നു ഈ സഹകരണം. അന്നു തുടങ്ങി ബാംബര്‍ഗ് രൂപത വര്‍ഷംതോറും ചങ്ങനാശേരിക്ക് നല്‍കുന്ന പ്രോജക്ട് ഫണ്ട് അനുസ്യൂതമായി ഇന്നും തുടരുന്നുണ്ട്. ചങ്ങനാശേരി അതിരൂപതയും ബാംബര്‍ഗ് അതിരൂപതയും തമ്മിലുള്ള സഹകരണത്തിന്റെ ഒരു വര്‍ഷം നീണ്ട രജത ജൂബിലി ആഘോഷങ്ങളും കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. മോണ്‍സിഞ്ഞോര്‍ പദവിദാനചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഇടവക കമ്മിറ്റി അത്താഴവിരുന്നും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്