• Logo

Allied Publications

Europe
ജര്‍മനിയില്‍ പുതിയ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: 1970 കളില്‍ ജര്‍മന്‍ ഗവേഷണടെക്നോളജി മന്ത്രാലയം 70 മില്യണ്‍ ജര്‍മന്‍ മാര്‍ക്ക് മുടക്കി വേഗതയിലും സുഖപ്രദമായും യാത്ര ചെയ്യാന്‍ വികസിപ്പിച്ചെടുത്തതാണ് ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍. ആദ്യ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ 1985 ല്‍ ഗുട്ടസ്ലോഹാം റുട്ടില്‍ 317 കിലോമീറ്റര്‍ സ്പീഡില്‍ പരീക്ഷണ ഓട്ടം നടത്തി. 1991 മുതല്‍ ബോണ്‍, ഹംബൂര്‍ഗ്, മൈന്‍സ്, ഫ്രാങ്ക്ഫര്‍ട്ട്, സ്റ്റട്ട്ഗാര്‍ട്ട്, മ്യൂണിക് നഗരങ്ങളെ ബന്ധിപ്പിച്ച് ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ ഒന്നാം മോഡല്‍ വണ്ടികള്‍ 160 മുതല്‍ 300 കിലോമീറ്റര്‍ സ്പീഡില്‍ പല റൂട്ടുകളിലും ഓടിത്തുടങ്ങി.

ഏറ്റവും പുതിയ ഇന്റര്‍സിറ്റി ട്രെയിന്‍ സീരിയല്‍ മൂന്നില്‍ ഒരു എയര്‍ക്രാഫിറ്റിലെ മിക്കവാറും എല്ലാ സൌകര്യങ്ങളും ഉണ്ട്. സെക്കന്റ് ക്ളാസില്‍ ചരിച്ച് വയ്ക്കാവുന്ന വലിയ ലെതര്‍ പോസ്റ്ററിംഗ് സീറ്റുകള്‍, ഇന്റര്‍നെറ്റ് സൌകര്യം, വളരെ നല്ല മൊബൈല്‍ ലഭ്യത, കംപാര്‍ട്ട്മെന്റില്‍ വലിയ ടിവി സ്ക്രീന്‍, ഇലക്ട്രിസിറ്റി പ്ളഗുകള്‍, ആഹാരം സീറ്റുകളിലോ, റസ്റ്ററന്റ് കമ്പാര്‍ട്ട്മെന്റിലോ കഴിക്കാനുള്ള സൌകര്യം എന്നിവ ലഭ്യമാണ്. ഫസ്റ്റ് ക്ളാസിലെ സീറ്റുകള്‍ ബെഡ്പോലെ നിവര്‍ത്താം. ഈ പുതിയ ഇന്റര്‍സിറ്റി ട്രെയിനുകള്‍ മിനിമം 230 കിലോമീറ്റര്‍ സ്പീഡില്‍ മിക്ക പ്രധാന റൂട്ടുകളിലും ഉടന്‍ ഓടി തുടങ്ങുന്നു.

കഴിഞ്ഞ വര്‍ഷം 2013 ല്‍ 19373 മില്യണ്‍ യൂറോ ആണ് ജര്‍മന്‍ റെയില്‍വേയുടെ മൊത്ത വരുമാനം. ജര്‍മന്‍ റെയില്‍വേയില്‍ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ 3,00,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഈ വരുമാനത്തില്‍ കൂടുതല്‍ ഭാഗം ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വീസില്‍ നിന്ന് ലഭിക്കുന്നു. ജര്‍മന്‍ ഹൈവേകളിലെ തെരക്കേറിയതും പല സമയങ്ങളിലും ട്രാഫിക് ജാമുകള്‍ ഉള്ളതുമായ യാത്രകള്‍ ഒഴിവാക്കി സുഖപ്രദമായ യാത്രകള്‍ക്ക് ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനുകളുടെ ഉപയോഗം പ്രയോജനപ്രദമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ