• Logo

Allied Publications

Europe
ലിവര്‍പൂള്‍ മലയാളികള്‍ക്ക് ആഘോഷിക്കുവാന്‍ ഓട്ടേറെ പ്രോഗ്രാമുകളുമായി ലിമ
Share
ലിവര്‍പൂള്‍ മലയാളികളുടെ മനസിനിണങ്ങിയ ഒട്ടേറെ കലാപരിപാടികളുമായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) അതിന്റെ ഈ വര്‍ഷത്തെ പ്രോഗ്രാം കലണ്ടര്‍ പുറത്തിറക്കി. ഈ വര്‍ഷം പന്ത്രണ്േടാളം പ്രോഗ്രാമുകളാണു ലിമ ഒരുക്കുന്നത്. ലിവര്‍പൂളിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളും ആകാംഷയോടെ പങ്കെടുക്കുന്ന ലിമയുടെ പ്രോഗ്രാമുകള്‍ വളരെ ശ്രദ്ധേയമാണ്.

ഈ വര്‍ഷത്തെ ആദ്യത്തെ പ്രോഗ്രാം മാര്‍ച്ച് ഒന്നിന് ഐറിഷ് സെന്ററില്‍ വച്ചു നടത്തപ്പെടുന്നു, ലിവര്‍പൂളിലെ അനവധി മലയാളി കുടുംബങ്ങള്‍ പങ്കെടുക്കുന്ന പാചകമല്‍സരം തികച്ചും വേറിട്ട ഒന്നാകുമെന്നതില്‍ സംശയമില്ല. വിജയികള്‍ക്ക് കാഷ് പ്രൈസും പ്രശ്സ്തി പത്രവും നല്‍കും.

മേയ് മൂന്നിനു നടത്തപ്പെടുന്ന കിഡ്സ് ക്ളബ് ലിവര്‍പൂളിലെ എല്ലാ കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ജൂണ്‍ 14 നു ലിമയുടെ നേതൃത്വത്തില്‍ യുകെയിലുള്ള പ്രമുഖ ടീമുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ബാഡ്മിന്റന്‍ ടൂര്‍ണമെന്റും ജൂലൈ 26 നു ബാര്‍ബിക്യു ഫെസ്റിവലും നടത്തപ്പെടുന്നു.

ലിമ വര്‍ഷങ്ങളായി നടത്താറുള്ള സമ്മര്‍ ടൂര്‍ ഓഗസ്റ് 23 നും ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 14 നും നവംബര്‍ 15 നു ലിമ ടാലന്റ് ഷോയും ക്രമീകരിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ അവസാനത്തെ പ്രോഗ്രാമായി 2015 ജനുവരി മൂന്നിന് ലിമയുടെ ഫാമിലി ഡേ യും ക്രമീകരിച്ചിരിക്കുന്നു. ഇതിനുമുപരിയായി ബ്ളഡ് ഡൊണേഷന്‍ ക്യമ്പും ഈ വര്‍ഷം നടത്തപ്പെടുന്നു.

പ്രോഗ്രാമുകള്‍ക്കും വിശദവിവരങ്ങള്‍ക്കും: പ്രസിഡന്റ് ഷാജു ഉതുപ്പ് 07931591307, സെക്രട്ടറി ദിനൂപ് ജോര്‍ജ് 07917222646 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ