• Logo

Allied Publications

Europe
യുകെയിലെ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ വീക്കെന്‍ഡ് ധ്യാനത്തിന് ഫെബ്രുവരി 21ന് തുടക്കമാകും
Share
ഡാര്‍ലിംഗ്ടണ്‍: യുകെയിലെ ഡിവൈന്‍ ധ്യാന കേന്ദ്രമായ ഡാര്‍ലിംഗ്ടണിലെ കാര്‍മ്മല്‍ ഡിവൈന്‍ റീട്രീറ്റ് സെന്ററില്‍ വീക്കെന്‍ഡ് ധ്യാനത്തിന് ഫെബ്രുവരി 21ന് (വെള്ളി) തുടക്കമാകും.

വൈകുന്നേരം ആറിന് ആരംഭിക്കുന്ന താമസിച്ചുള്ള ധ്യാനം ഞായര്‍ വൈകുന്നേരം നാലിന് സമാപിക്കും. പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ ഫാ ജോര്‍ജ് പനയ്ക്കലും ഫാ. ജോണ്‍ ചെറിയവേലി, ഫാ. ഡര്‍ബിന്‍ ജോസഫ് തുടങ്ങിയവര്‍ ധ്യാന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക സെഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കുട്ടികള്‍ക്കായുള്ള അവധിക്കാല ധ്യാനത്തിനും തുടക്കംകുറിക്കും. തുടര്‍ന്ന് എല്ലാ വീക്കെന്‍ഡുകളിലും താമസിച്ചുള്ള ധ്യാനം നടക്കും. മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ ഫിലിപ്പിനോസിനുവേണ്ടിയുള്ള പ്രത്യേക ധ്യാനവും നടക്കും. കുടുംബസമേതം എത്തുന്നവര്‍ക്ക് നൂറു പൌണ്ടും ഒരാള്‍ക്ക് 50 പൌണ്ടുമാണ് ഭക്ഷണത്തിനും താമസ സൌകര്യത്തിനുമായി ഈടാക്കുക.

വിവിധ കുടുംബ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ളാസുകളും സ്തുതിപ്പുകളും ആരാധനയും ധ്യാനത്തിന്റെ ഭാഗമാകും. ഡിവൈന്‍ ഗായക സംഘം ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വ് പകര്‍ന്നു നല്‍കും. കുമ്പസാരത്തിനും കൌണ്‍സിലിംഗിനും സൌകര്യം ഉണ്ടായിരിക്കും.

തെരക്കേറിയ പ്രവാസ ജീവിതത്തില്‍ അല്‍പ്പസമയം ഈശോയോട് ഒപ്പം ആയിരിക്കുവാനും ദൈവം ദാനമായി നല്‍കിയ കൃപകള്‍ക്ക് നന്ദി പറയുവാനും ഏവരെയും ഡിവൈന്‍ ധ്യാന കേന്ദ്രത്തിലേക്ക് ഫാ. ജോര്‍ജ് പനയ്ക്കല്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 01325469400, 07404825076, 07552619237,07872468499.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.