• Logo

Allied Publications

Europe
ഡോ. ജോര്‍ജ് തയ്യിലിന് 'ആരോഗ്യരത്ന' പുരസ്കാരം
Share
തിരുവനന്തപുരം: ആരോഗ്യരംഗത്തെ മികച്ച സംഭാവനകള്‍ക്കും ഗ്രന്ഥ രച നയ്ക്കും ജര്‍മന്‍ മല യാളി സംഘടനകളുടെ കൂട്ടായ്മയായ ഉഗ്മ ആരോഗ്യരത്ന'പുരസ്കാരം കാര്‍ഡിയോളജിസ്റ് ഡോ.ജോര്‍ജ് തയ്യിലിന്.

കോട്ടയം കുറുപ്പുന്തറ സ്വദേശിയായ ഡോ. ജോര്‍ജ് തയ്യില്‍ ജര്‍മനിയിലെ മ്യൂണിക് യൂണിവേഴ്സിറ്റിയില്‍ നിന്നു വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം ഓസ്ട്രിയ കാര്‍ഡിയോളജി നാഷണല്‍ ബോര്‍ഡിന്റെ കീഴില്‍ വിദഗ്ധ പരിശീലനവും സ്പെഷാലിറ്റി ഫെലോഷിപ്പും അമേരിക്കന്‍ കോളജ് ചെസ്റ് ഫിസിഷന്‍സിന്റെ ഫെലോഷിപ്പിനും അര്‍ഹനായി. അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ പരമോന്നത ബഹുമതിയായ 'ഫെലോഷിപ്പ് ഓഫ് ദി അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി' 2009 ല്‍ ലഭിച്ചു.

ഗ്ളോബല്‍ എക്സലന്‍സി മെഡിക്കല്‍ അവാര്‍ഡ്, കുടുംബദീപം അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ഡോ.ജോര്‍ജ് തയ്യില്‍ ഹൃദ്രോഗസംബന്ധമായ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സ്ത്രീകളും ഹൃദ്രോഗവും, ഹൃദ്രോഗം: മുന്‍ കരുതലും ചികിത്സയും, ഹാര്‍ട്ട് അറ്റാക്ക് : ഭയപ്പെടാതെ ജീവിക്കാം എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഇന്ത്യയിലെ കാര്‍ഡിയോളജിസ്റുകളുടെ സംഘടനയായ 'ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ സംസ്ഥാന പ്രസിഡന്റാണ് ഇദ്ദേഹം. ഭാര്യ: ഡോ. ശുഭ ജോര്‍ജ്.

ഈ മാസം 26 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് സമ്മാനിക്കും.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.