• Logo

Allied Publications

Europe
ഇടാത്തിയുടെ ലാപ്ടോപ്പ് മോഷണം പോയതായി പരാതി
Share
ബര്‍ലിന്‍: ചൈല്‍ഡ് പോര്‍ണോഗ്രഫി സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സെബാസ്റ്യന്‍ ഇടാത്തിക്ക് മുന്‍കൂട്ടി ചോര്‍ത്തിക്കൊടുക്കാന്‍ ആളുകളുണ്ടായിരുന്നു എന്ന് സൂചന. ഇതിനിടെ, തന്റെ ഔദ്യോഗിക ലാപ്ടോപ്പ് മോഷ്ടിക്കപ്പെട്ടതായി അദ്ദേഹം പരാതി നല്‍കിയിരുന്നു എന്നും വ്യക്തമായി.

തനിക്കെതിരായ അന്വേഷണത്തെക്കുറിച്ച് മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്നാണ് കഴിഞ്ഞ ആഴ്ച വരെ ഇടാത്തി സൂചിപ്പിച്ചിരുന്നത്. എന്നാല്‍, വിവരം അദ്ദേഹം മുന്‍കൂട്ടി അറിഞ്ഞിരുന്നിരിക്കാം എന്ന സൂചന ഇപ്പോള്‍ നല്‍കുന്നത് അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയിരുന്ന ലോവര്‍ സാക്സണിയിലെ മുന്‍ ആഭ്യന്തര മന്ത്രി ഹെയ്നര്‍ ബാര്‍ട്ട്ലിങ്ങാണ്. അഭ്യൂഹമെന്ന നിലയിലാണ് പല കാര്യങ്ങളും ഇടാത്തി നേരത്തെ മനസിലാക്കിയിരുന്നതത്രെ.

പാര്‍ലമെന്റില്‍ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ് മോഷണം പോയതായി കഴിഞ്ഞ ആഴ്ച തന്നെ ഇടാത്തി പരാതി നല്‍കിയിരുന്നതായി പാര്‍ലമെന്റ്െ (ബുണ്ടസ്ടാഗ്) വക്താവ് എണ്‍സ്റ് ഹെബേക്കര്‍ സ്ഥിരീകരിച്ചു. ഫാക്സ് വഴിയാണ് പരാതി അയച്ചിരുന്നത്. ഫെബ്രുവരി 12 ന് ഫാക്സ് ലഭിച്ചുവെന്നാണ് സ്ഥിരീകരണം. എന്നാല്‍, ഈ പരാതി ഹാനോവര്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയിരുന്നോ എന്ന വ്യക്തമാക്കിയിട്ടില്ല.

ഇതിനിടെ, ഗുരുതരമായ ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ഇടാത്തിയുടെ പാര്‍ട്ടി അംഗത്വം മരവിപ്പിക്കാന്‍ എസ്പിഡി നേതൃത്വം തീരുമാനിച്ചു. ഇടാത്തി വിവാദത്തിന്റെ പേരില്‍ ഭരണസഖ്യത്തിലെ കക്ഷികള്‍ തമ്മിലുള്ള സ്പര്‍ധ വര്‍ധിക്കുന്നതായും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട