• Logo

Allied Publications

Europe
കൈരളി നികേതന്‍ യുവജനോത്സവത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ചു
Share
വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്യുണിറ്റിയുടെ (ഐസിസി വിയന്ന) കീഴിലുള്ള കൈരളി നികേതന്‍ സ്കൂള്‍ എല്ലാ വര്‍ഷവും മലയാളി കുട്ടികള്‍ക്കായി സംഘടിപ്പിച്ചുവരുന്ന യുവജനോത്സവം 2014 ഏപ്രിലില്‍ നടക്കും. ജാതിമതഭേദമന്യേ വര്‍ണാഭമായ പരിപാടികളോടെ അരങ്ങേറുന്ന മേള മലയാളികള്‍ക്കുവേണ്ടി ഓസ്ട്രിയയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കലാമാമാംഗമാണ്.

രണ്ടാം തലമുറ മലയാളി കുട്ടികള്‍ അണിനിരക്കുന്ന മേളയിലെ ജനപ്രിയ ഇനങ്ങളായ പ്രസംഗം, സംഗീതം, ചെറുകഥ, പ്രച്ഛന്നവേഷം, ഏകാഭിനയം, അനുകരണം എന്നീ മത്സരങ്ങള്‍ ഏപ്രില്‍ 21ന് ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ രാത്രി എട്ടുവരെ നടക്കും. സ്റഡ്ലൌ ദേവാലയ ഹാളിലാണ് മത്സര വേദി. ചിത്രരചന മത്സരം ഏപ്രില്‍ 26ന് റാതൌസിന് സമീപം ഏബന്‍ഡോര്‍ഫര്‍ സ്ട്രാസെ എട്ടില്‍ നടക്കും. ഉച്ചകഴിഞ്ഞ് 3.45 മുതല്‍ വൈകിട്ട് ആറു വരെയാണ് മത്സര സമയം.

അഞ്ചു വയസിനു മുകളിലും 25 വയസിനു താഴെയും പ്രായമുള്ള ഓസ്ട്രിയായില്‍ സ്ഥിരതാമസമാക്കിയ എല്ലാ മലയാളികള്‍ക്കും (മാതാപിതാക്കളില്‍ ഒരാളെങ്കിലും മലയാളി ആയിരിക്കണം) കൈരളി നികേതന്‍ സംഘടിപ്പിക്കുന്ന യുവജനോത്സവത്തില്‍ പങ്കെടുക്കാം. മൂന്നു പേരെങ്കിലും മത്സരത്തിനില്ലാത്ത വ്യക്തിഗത മത്സരവും മൂന്നു ഗ്രൂപ്പുകളെങ്കിലും മത്സരത്തിനില്ലാത്ത സമൂഹയിനവും റദ്ദാക്കും. എന്നാല്‍ ഏതെങ്കിലും മത്സരത്തിന് മൂന്നു രജിസ്ട്രേഷനെങ്കിലും ഇല്ലാതിരിക്കുകയും മത്സരാര്‍ഥികള്‍ ആഗ്രഹിക്കുന്ന പക്ഷം, അടുത്ത മുതിര്‍ന്ന ഗ്രൂപ്പില്‍ ചേര്‍ന്ന് മത്സരിക്കാവുന്നതാണ്.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്ട്രേഷന്‍ ഫോറം പൂരിപ്പിച്ച് അതില്‍ പറഞ്ഞിരിക്കുന്ന പിടിഎ പ്രതിനിധികളില്‍ ആരെയെങ്കിലും നേരിട്ട് ഏല്‍പ്പിക്കുക. പൂര്‍ണമല്ലാത്ത അപേക്ഷ ഫോറം യാതൊരു മുന്നറിയിപ്പും കൂടാതെ തിരസ്കരിക്കപ്പെടാവുന്നതാണ്.

വിശദാംശങ്ങള്‍ക്ക് കണ്‍വീനര്‍ ജോഷിമോന്‍ എറണാകേരിലിനെ സമീപിക്കുക (069912430301)

മത്സരങ്ങളെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ഐസിസിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക (ംംം.ശരര്ശലിിമ.ീൃഴ).

റിപ്പോര്‍ട്ട്: ജോബി ആന്റണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ