• Logo

Allied Publications

Europe
ജര്‍മന്‍ നഗരങ്ങളിലെ വീടുകളുടെ വില കുതിച്ചു കയറുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ നഗരങ്ങളിലെ വീടുകളുടുടെയും സ്ഥലത്തിന്റേയും വില സാധാരണക്കാരന് താങ്ങാനാവാത്ത വിധത്തില്‍ കുതിച്ചു കയറുന്നു. അതുപോലെ വീടുകളുടെയും ഓഫീസുകളുടെയും വാടകയും ദിവസം തോറും കൂടി കൊണ്ടിരിക്കുന്നു.

ജര്‍മന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേന്‍ പുറത്ത് വിട്ട ഏറ്റവും പുതിയ സ്റ്റാറ്റിക്സ് ഈ റിപ്പോര്‍ട്ടിനോടൊപ്പം കൊടുത്തിരിക്കുന്നു. സാധാരണ മ്യൂണിക്, ഫ്രാങ്ക്ഫര്‍ട്ട്, ഹംബൂര്‍ഗ്, ബെര്‍ലിന്‍, ഡ്യൂസല്‍ഡോര്‍ഫ് എന്നീ നഗരങ്ങളിലാണ് വില വര്‍ധനവും വാടകകളും കൂടാറുള്ളത് എന്നാല്‍ ഇപ്പോഴത്തെ പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ച് യൂണിവേഴ്സിറ്റി സിറ്റികളായ മ്യൂന്‍സ്റ്റര്‍, ആഗ്സ്ബൂര്‍ഗ്, ഫ്രൈബൂര്‍ഗ്, ഡ്രേസഡന്‍ എന്നിവിടങ്ങളിലും വിലകളിലും വാടകയിലും വന്‍ വര്‍ധനവ് കാണിക്കുന്നു.

ഇത് ജര്‍മനിയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും പഠനത്തിനായി ഇവിടെ എത്തുന്ന വിദേശ വിദ്യാര്‍ഥികളെയും ഗൌരവമായി ബാധിക്കുന്നു. സ്കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യര്‍ഥികള്‍ക്കും ഈ ഉയര്‍ന്ന വാടക നല്‍കി ജീവിക്കാന്‍ വളരെയേറെ പ്രയാസമാണെന്ന് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പറയുന്നു. ജര്‍മനിയിലെ ജീവിത സാഹചര്യം ഇവിടെ വന്ന് പഠനത്തിന് ശ്രമിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും ജോലി അന്വേഷിക്കുന്നവര്‍ക്കും മനസിലാക്കി കൊടുക്കണമെന്ന അഭ്യര്‍ഥന മാനിച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്