• Logo

Allied Publications

Europe
വിമാന സര്‍വീസ് സമയ ക്ളിപ്തതയില്‍ കെഎല്‍എം എയര്‍ലൈന്‍സ് മുന്നില്‍
Share
ആംസ്റര്‍ഡാം: യൂറോപ്പിലെ ഏറ്റവും സമയ കൃത്യത പാലിക്കുന്ന എയര്‍ലൈനായി നെതര്‍ലന്‍ഡ്സിലെ റോയല്‍ എയര്‍ലൈന്‍ തെരഞ്ഞെടുക്കപ്പെട്ടു. 88.03 ശതമാനമാണ് കെഎല്‍എം പാലിക്കുന്ന കൃത്യത.

ജര്‍മന്‍കാരുടെ കൃത്യത ലോക പ്രശസ്തമാണെങ്കിലും ഇക്കാര്യത്തില്‍ ജര്‍മന്‍ എയര്‍ലൈന്‍സുകള്‍ക്ക് കിട്ടിയത് നാലാം സ്ഥാനം മാത്രം.

മുന്തിയ ഇരുനൂറോളം എയര്‍ലൈന്‍സുകള്‍ പോയ വര്‍ഷം 27.7 മില്യന്‍ സര്‍വീസുകളാണ് നടത്തിയത്. ഇതില്‍ 4.9 മില്യന്‍ സര്‍വീസുകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിയത് വൈകിയാണ്. നിശ്ചിത സമയം കഴിഞ്ഞിട്ടും ഏകദേശം 52.9 മിനിറ്റ് താമസിച്ചാണ് നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ പറന്നെത്തിയത്.

സമയനിഷ്ടയില്‍ രണ്ടാം സ്ഥാനം ജപ്പാന്‍ എയര്‍ലൈന്‍സിനും (88.94%), യൂറോപ്യന്‍ റാങ്കിംഗില്‍ നാലാംസ്ഥാനവും ഗ്ളോബല്‍ തലത്തില്‍ ജര്‍മന്‍ ലുഫ്ത്താന്‍സായ്ക്ക് ഒന്‍പതാം സ്ഥാനവും (84.18%) ഉണ്ട്.

യൂറോപ്യന്‍ ചാര്‍ട്ടില്‍ ആദ്യത്തെ പത്തില്‍ കെഎല്‍എം കഴിഞ്ഞാല്‍ ഇബീരിയ, എസ്എഎസ്, ലുഫ്ത്താന്‍സാ, എയ്റോഫ്ളോട്ട്, അലിറ്റാലിയ, സ്വിസ് എയര്‍, എയര്‍ ഫ്രാന്‍സ്, കോണ്‍ഡോര്‍, ബ്രിട്ടീഷ് എയര്‍വേയ്സ് എന്നിവ സ്ഥാനം പിടിക്കുന്നു. അമേരിക്കന്‍ ഫ്ളൈറ്റ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫ്ളൈറ്റ്സ്റാറ്റ്സിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​