• Logo

Allied Publications

Europe
ഇടാത്തി വിവാദം: ജേഷ്ഠസഹോദരന്‍ തോമസ് മാധ്യമങ്ങള്‍ക്കു മുന്നില്‍
Share
ബര്‍ലിന്‍: മലയാളിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് സെബാസ്റ്യന്‍ ഇടാത്തി ഉള്‍പ്പെട്ട ചൈല്‍ഡ് പോര്‍ണോഗ്രഫി കേസ് ജര്‍മനിയിലെ വിശാല ഭരണ മുന്നണിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതരത്തില്‍ വളരുന്നു. ഇടാത്തിയെ കേസില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, സിഎസ്യു പ്രതിനിധിയായ കൃഷി മന്ത്രി ഹാന്‍സ് പീറ്റര്‍ ഫ്രെഡറിക് രാജിവച്ചിരുന്നു.

എസ്പിഡിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തോമസ് ഓപ്പര്‍മാനാണ് ഇപ്പോള്‍ സമ്മര്‍ദത്തിലായിരിക്കുന്നത്. ഇടാത്തി ഉള്‍പ്പെട്ട പ്രശ്നത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം പാര്‍ലമെന്ററി നേതാവ് ഓപ്പര്‍മാന്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും ആവശ്യമുയരുന്നു.

സഖ്യ രൂപീകരണ സമയത്ത് എത്തിച്ചേര്‍ന്ന ധാരണകളുടെ ലംഘനമാണ് എസ്പിഡി നടത്തിയിരിക്കുന്നതെന്ന് സിഎസ്യുവിന്റെ ആരോപണം. ഇടാത്തി ഉള്‍പ്പെട്ട പ്രശ്നത്തെക്കുറിച്ച് ഓപ്പര്‍മാന് നേരത്തെ തന്നെ വിവരം ധരിപ്പിച്ചിട്ടും ഓപ്പര്‍മാന്‍ തെളിവുകള്‍ കൈമാറിയില്ലെന്ന് ആരോപണം നിലനില്‍ക്കുന്നു.

ഇതിനിടെ ഫ്രെഡറിക്കിനെ എസ്പിഡിയാണ് രാജിക്കു നിര്‍ബന്ധിതനാക്കിയതെന്നും അതിനു പ്രതികാരം ചെയ്യണമെന്നുമുള്ള ആവശ്യങ്ങള്‍ സിഎസ്യുവില്‍ രഹസ്യമായി ഉയര്‍ന്നുതുടങ്ങി. ഇടാത്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്കു കൈമാറാതിരുന്ന എസ്പിഡി നേതൃത്വത്തിന്റെ നിലപാടിനെതിരായ പ്രതിഷേധം ശക്തമായിട്ടുമുണ്ട്.

ഇതിനിടെ ചൈല്‍ഡ്പോര്‍ണോ ആരോപണങ്ങളിലൂടെ ജര്‍മനിയില്‍ വന്‍ വിവാദമായിരിക്കുന്ന രാജിവച്ച ജര്‍മന്‍ മലയാളി എംപി സെബാസ്റ്യന്‍ ഇടാത്തിയുടെ ജേഷ്ഠസഹോദരന്‍ തോമസ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി.

പോയവര്‍ഷത്തെ ക്രിസ്മസ് വേളയില്‍ സഹോദരന്‍ തോമസ് അനുജന്‍ സെബാസ്റ്യനെ കണ്ടിരുന്നതായിട്ടാണ് തോമസ് വെളിപ്പടുത്തുന്നത്. ഡിസംബര്‍ 21 ന് ഇരുവരുമായി കൂടിക്കണ്ടിരുന്നുവെന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചുവെന്നും തോമസ് പറയുന്നു. അന്നത്തെ കൂടിക്കാഴ്ചയില്‍ എംപി സ്ഥാനം രാജിവയ്ക്കുന്ന കാര്യം തോമസുമായി പങ്കുവച്ചുവെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നതെന്നും സെബാസ്റ്യന്‍ പറഞ്ഞതായി തോമസ് വെളിപ്പെടുത്തി. നല്ലതുപോലെ ആലോചിച്ചെടുക്കേണ്ട തീരുമാനം ആണിതെന്ന് തോമസ് അനുജനെ ഉപദേശിച്ചതായും പറഞ്ഞു.

ഹാനോവറില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മനേജരാണ് നാല്‍പ്പത്തിയൊന്‍പതുകാരനായ തോമസ് ഇടാത്തി. അറുപതുകളില്‍ ജര്‍മനിയില്‍ കുടിയേറിയ ആലപ്പുഴ ചേര്‍ത്തല കണ്ണങ്കര സ്വദേശി ഇടത്തിപ്പറമ്പില്‍ മാത്യുവിന്റെയും ജര്‍മന്‍കാരി ആനിയുടെയും മക്കളാണ് തോമസും സെബാസ്റ്യനും. ഇവരുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ