• Logo

Allied Publications

Europe
ഷൂമാക്കറുടെ സ്കീയിംഗ് അപകടം; മറ്റാരും കുറ്റക്കാരല്ലന്ന് അന്വേഷണസംഘം
Share
പാരീസ്: കഴിഞ്ഞ ഡിസംബര്‍ 29 ന് ആല്‍പ്പനിലെ മെറിബല്‍ റിസോര്‍ട്ടില്‍ സ്കീയിംഗ് നടത്തുന്നതിനിടെ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷൂമാക്കറിന്റെ അപകടത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ഇതില്‍ ആരു കുറ്റക്കാരല്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതിനാല്‍ യാതൊരുവിധ നിയമനടപടി ആര്‍ക്കുമെതിരെയും ഉണ്ടാകില്ലെന്നും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നാണ് സംഘം അന്വേഷിച്ചത്. അപകടത്തിന് ഷൂമി സ്വയം ഉത്തരവാദിയെന്നാണ് സംഘം സ്ഥിരീകരിച്ചത്.

ആല്‍പ്സിലെ മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ നിക്കുമൊത്ത് സ്കീയിംഗ് നടത്തുന്നതിനിടെയാണ് ഷൂമിക്ക് അപകടം സംഭവിച്ചത്. സംഭവസമയത്ത് ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും വീഴ്ചയില്‍ പാറയില്‍ തട്ടി ഹെല്‍മെറ്റ് തകരുകയും ഷൂമിയുടെ തലച്ചോറിന് കനത്ത ക്ഷതമേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൂമിയെ ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. ഹെല്‍മെറ്റിലെ കാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചിരുന്നു.

ആല്‍ബര്‍ട്ടി വില്ലി പ്രോസിക്യൂട്ടര്‍ പാട്രിക് ക്വിന്‍സയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അപകടത്തെതുടര്‍ന്ന് ഫ്രഞ്ച് അതിര്‍ത്തി പ്രദേശമായ ഗ്രെനോബിള്‍ ആശുപത്രിയില്‍ കഴിഞ്ഞ 50 ദിവസമായി ക്രിത്രിമ കോമയില്‍ കിടക്കുകയാണ് നാല്‍പ്പത്തിയഞ്ചുകാരനായ ഷൂമി.

1969 ജനുവരി മൂന്നിനാണ് ഷൂമിയുടെ ജനനം. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഹ്യൂര്‍ത്തിലാണ് ഷൂമാക്കര്‍ ജനിച്ചതെങ്കിലും വളര്‍ന്നത് ജര്‍മനിയിലെ കെര്‍പ്പനിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​