• Logo

Allied Publications

Europe
ജര്‍മനിയില്‍ രാഷ്ട്രീയ സുനാമി വിതച്ച് ഇടാത്തി
Share
ബര്‍ലിന്‍: എംപി സ്ഥാനം രാജിവച്ച ജര്‍മനിയിലെ മലയാളി രാഷ്ട്രീയ നേതാവ് സെബാസ്റ്യന്‍ ഇടാത്തി കേസില്‍ കുടുങ്ങിയത് ചൈല്‍ഡ് പോര്‍ണോഗ്രഫിയുമായി ബന്ധപ്പെട്ട അന്വേഷണമാണെന്ന് ഹാനോവറിലെ പബ്ളിക് പ്രോസിക്യൂട്ടര്‍ ജോര്‍ഗ് ഫ്രോയ്ലിഷിന്റെ തെളിവു നിരത്തിയുള്ള വെളിപ്പെടുത്തല്‍ ഇടാത്തിക്ക് തിരിച്ചടിയാവുന്നു. ഒപ്പം മെര്‍ക്കല്‍ മന്ത്രിസഭയിലെ ഇപ്പോഴത്തെ കൃഷിമന്ത്രിയും മുന്‍ആഭ്യരമന്ത്രിയുമായ ഹാന്‍സ് പീറ്റര്‍ ഫ്രീഡ്രിഷും സംശയത്തിന്റെ നിഴലിലാണ്.

മെര്‍ക്കല്‍ പാര്‍ട്ടിയായ സിഡിയുവിന്റെ സഹോദര പാര്‍ട്ടിയുടെ (സിഎസ്യു) നോമിനിയായ ഇദ്ദേഹം ഇടാത്തിയെ സഹായിക്കാന്‍ ശ്രമിച്ചുവെന്നാണ് പുതിയ ആരോപണം. മന്ത്രിക്കെതിരെ ജര്‍മന്‍ കുറ്റാന്വേഷണ പോലീസ് (ബികെഎ) മേധാവിയാണ് ആരോപണവുമായി രംഗത്തെത്തിയത്. മെര്‍ക്കലിന്റെ കൂട്ടുകക്ഷി മുന്നണി ഭരണത്തിലെ വന്‍പാര്‍ട്ടിയാണ് ഇടാത്തി ഉള്‍പ്പെടുന്ന എസ്പിഡി. കഴിഞ്ഞ ഒക്ടോബറില്‍ ബികെഎ ഇടാത്തിക്കെതിരെയുള്ള വിവരങ്ങള്‍ ശേഖരിച്ച് മന്ത്രിക്ക് കൈമാറിയിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. അന്ന് എസ്പിഡി പാര്‍ട്ടി ചീഫും ഇപ്പോഴത്തെ ഉപചാന്‍സലറും സൂപ്പര്‍ മിനിസ്ററുമായ സീഗ്മാര്‍ ഗാബ്രിയേല്‍, നിലവിലെ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റൈന്‍മയര്‍, എസ്പിഡി പാര്‍ട്ടിയുടെ പാര്‍ലമെന്ററി കക്ഷി നേതാവ് തോമസ് ഓപ്പര്‍മാന്‍ എന്നിവര്‍ ഇക്കാര്യം അറിഞ്ഞിരുന്നു എങ്കിലും ഇവരൊക്കെ മൌനം പാലിച്ചതാണ് എസ്പിഡി പാര്‍ട്ടിയെ ഇപ്പോള്‍ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്.

തെളിവുകള്‍ ഒതുക്കാന്‍ കൂട്ടുനിന്ന മന്ത്രി ഫ്രീഡ്രിഷ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു.എന്നാല്‍ മന്ത്രി ഒട്ടും കൂസാതെ രാജിക്കാര്യം നിരസിച്ചതും ഭരണമുന്നണിക്ക് തലവേദനയാവുന്നു.

കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഒരു കനേഡിയന്‍ കമ്പനിയില്‍ നിന്നു കെഡ്രിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയെന്ന പുതിയ ആരോപണവും ഇടാത്തിക്കെതിരെ ഉയര്‍ന്നത് വീണ്ടും പോലീസിന്റെ അന്വേഷണത്തിലാണ്. കനേഡിയന്‍ കമ്പനിയില്‍നിന്നു ഒന്‍പതിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും 2005 ഒക്ടോബര്‍ 21നും 2010 ജൂണ്‍ 18 നും ഇടയില്‍ വാങ്ങിയിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എംപിയുടെ പങ്കിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ പറയുന്നു.

ഇത്രയുമായിട്ടും തനിക്കെതിരായ ആരോപണങ്ങള്‍ ഇടാത്തി പൂര്‍ണമായും നിഷേധിക്കുകയാണ് ചെയ്യുന്നത്. തന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡുകള്‍ നിയമവിരുദ്ധമായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

കഴിഞ്ഞ ഒരാഴ്ചയായി മാധ്യമങ്ങളില്‍ നിറയുന്ന ഇടാത്തിയുടെ പേരില്‍ ജര്‍മന്‍ രാഷ്ട്രീയം കത്തുകയാണ്. പക്ഷെ ഇതുവരെ ഭരണസാരഥ്യം വഹിക്കുന്ന ചാന്‍സലര്‍ മെര്‍ക്കല്‍ ഇതിനെപ്പറ്റി യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്