• Logo

Allied Publications

Europe
ചെക്ക് റിപ്പബ്ളിക്കിലെ സര്‍ക്കാരിന്റെ വിശ്വാസ പ്രമേയം പരാജയപ്പെട്ടു
Share
പ്രാഗ്: യിറി റുസ്നോക്കിന്റെ നേതൃത്വത്തിലുള്ള ചെക്ക് റിപ്പബ്ളിക്കിലെ പുതിയ സര്‍ക്കാരിന് പാര്‍ലമെന്റിന്റെ വിശ്വാസം തെളിയിക്കാനായില്ല. രാജിവയ്ക്കുമെന്നും പകരം സംവിധാനമാകും വരെ കെയര്‍ടേക്കറായി തുടരുമെന്നും റുസ്നോക്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം തന്നെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പ് അവഗണിച്ചാണ് കഴിഞ്ഞ മാസം പ്രസിഡന്റ് മിലോസ് സെമാന്‍ തന്റെ അടുപ്പക്കാരനായ യിറി റുസ്നോക്കിനെ പ്രധാനമന്ത്രിയായി നിയോഗിച്ചത്.

സ്ഥാനമേറ്റശേഷം ചില എംപിമാരുടെ വിശ്വാസമാര്‍ജിക്കാന്‍ പ്രധാനമന്ത്രിക്കു സാധിച്ചു. എന്നാല്‍, പാര്‍ലമെന്റില്‍ വിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോള്‍ നൂറിനെതിരേ 93 വോട്ടിനു പരാജയപ്പെടുകയായിരുന്നു.

അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയവ സംബന്ധിച്ച ആരോപണങ്ങളെത്തുടര്‍ന്ന് പീറ്റര്‍ നെക്കാസ് രാജിവച്ച ഒഴിവിലാണ് റുസ്നോക്ക് പ്രധാനമന്ത്രിയായത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട