• Logo

Allied Publications

Americas
ബ്രോ​ങ്ക്സ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​നു തു​ട​ക്കം
Share
ബ്രോ​ങ്ക്സ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ഒ​രു സം​ഘം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു.

കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ൽ ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), ജോ​ൺ താ​മ​ര​വേ​ലി​ൽ (ട്ര​ഷ​റ​ർ), ഡോ. ​ഷെ​റി​ൻ എ​ബ്ര​ഹാം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജേ​ക്ക​ബ് എ​ബ്ര​ഹാം (ഫി​നാ​ൻ​സ്), തോ​മ​സ് എ​ബ്ര​ഹാം (അ​ജു, ഫി​നാ​ൻ​സ്) എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

ബ്രോ​ങ്ക്സ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ലെ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ
ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ൽ (ഇ​ട​വ​ക വി​കാ​രി) ഊ​ഷ്മ​ള​മാ​യ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജെ​യ്‌​സ​ൺ തോ​മ​സ് ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

ത​ന്‍റെ മാ​തൃ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സി​ൽ നി​ന്ന് എ​ല്ലാ​വ​രും ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ജെ​യ്‌​സ​ൺ അ​ഭ്യ​ർ​ഥി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്ഥ​ലം, തീ​യ​തി, പ്രാ​സം​ഗി​ക​ർ തു​ട​ങ്ങി​യ വി​ശ​ദ വി​വ​ര​ങ്ങ​ൾ ജെ​യ്‌​സ​ൺ പ​ങ്കി​ട്ടു.



ജോ​ൺ താ​മ​ര​വേ​ലി​ൽ ര​ജി​സ്ട്രേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ഭാ​ഗ​വാ​ക്കാ​കാ​ൻ എ​ത്ര​യും വേ​ഗം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. ഭാ​രി​ച്ച ചെ​ല​വു​ക​ൾ​ക്കി​ട​യി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നി​ര​ക്ക് അ​തേ​പ​ടി നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നു ഡോ. ​ഷെ​റി​ൻ ഏ​ബ്ര​ഹാം അ​റി​യി​ച്ചു.

സു​വ​നീ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളോ​ടൊ​പ്പം ആ​ക​ർ​ഷ​ണീ​യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളു​ള്ള സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ. ​ഏ​ബ്ര​ഹാം വി​വ​രി​ച്ചു. ന​മ്മു​ടെ കു​ട്ടി​ക​ൾ ആ​ത്മീ​യ കൂ​ട്ടാ​യ്മ​യി​ൽ വ​ള​രാ​ൻ ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ അ​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ അ​നു​ഭ​വ​മാ​ണ് കോ​ൺ​ഫ​റ​ൻ​സ് ഒ​രു​ക്കു​ന്ന​തെ​ന്ന് ഡോ. ​ഏ​ബ്ര​ഹാം കൂ​ട്ടി​ച്ചേ​ർ​ത്തു.

തോ​മ​സ് ഏ​ബ്ര​ഹാം എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് നൈ​റ്റി​നെ​പ്പ​റ്റി സം​സാ​രി​ക്കു​ക​യും ഇ​ട​വ​ക​യു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്‌​തു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ലെ ത​ന്‍റെ അ​നു​ഭ​വ​വും തോ​മ​സ് പ​ങ്കു​വ​ച്ചു. പ​ള്ളി​യു​ടെ നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ മാ​ത്ര​മ​ല്ല, ഭ​ദ്രാ​സ​ന​ത്തി​ലു​ട​നീ​ളം സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​ത് എ​ത്ര പ്ര​ധാ​ന​മാ​ണെ​ന്ന് തോ​മ​സ് എ​ല്ലാ​വ​രേ​യും ഓ​ർ​മി​പ്പി​ച്ചു.

സ്‌​പോ​ൺ​സ​ർ​ഷി​പ്പു​ക​ൾ, സു​വ​നീ​ർ പ​ര​സ്യ​ങ്ങ​ൾ, ര​ജി​സ്‌​ട്രേ​ഷ​ൻ എ​ന്നി​വ​യി​ലൂ​ടെ കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ സ​ഭാം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ൾ ജെ​യ്‌​സ​ൺ അ​റി​യി​ച്ചു. ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യേ​ൽ ഇ​ട​വ​ക​യു​ടെ ഒ​രു മി​ക​ച്ച ആ​ത്മീ​യ മി​ഷ​നാ​യി കോ​ൺ​ഫ​റ​ൻ​സി​നെ കാ​ണ​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ചു.

നി​ര​വ​ധി സ്പോ​ൺ​സ​ർ​ഷി​പ്പു​ക​ളി​ലൂ​ടെ​യും ര​ജി​സ്ട്രേ​ഷ​നു​ക​ളി​ലൂ​ടെ​യും ഇ​ട​വ​ക ന​ൽ​കി​യ മി​ക​ച്ച പി​ന്തു​ണ​ക്ക് ഇ​ട​വ​ക വി​കാ​രി​യോ​ടും ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ടും കോ​ൺ​ഫ​റ​ൻ​സ് ടീം ​ക​ട​പ്പാ​ട് അ​റി​യി​ച്ചു.

2025 ജൂ​ലൈ ഒ​ന്പ​ത് മു​ത​ൽ 12 വ​രെ ക​ണ​ക്ടി​ക്ക​ട് ഹി​ൽ​ട്ട​ൺ സ്റ്റാം​ഫ​ർ​ഡ് ഹോ​ട്ട​ൽ ആ​ൻ‍‍​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് മീ​റ്റിം​ഗ് സെ​ന്‍റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്.

റ​വ. ഡോ. ​നൈ​നാ​ൻ വി. ​ജോ​ർ​ജ് (ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, റ​വ. ഡോ. ​റ്റി​മ​ത്തി (ടെ​ന്നി) തോ​മ​സ് (നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ), റ​വ. ഡീ​ക്ക​ൻ ജോ​ൺ (ജോ​ഷ്വ) വ​ർ​ഗീ​സ്, (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ), റ​വ. ഡീ​ക്ക​ൻ അ​ന്തോ​ണി​യോ​സ് (റോ​ബി) ആ​ൻ്റ​ണി (ടാ​ൽ​മീ​ഡോ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ൻ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ) എ​ന്നി​വ​രാ​ണ് മു​ഖ്യ പ്രാ​സം​ഗി​ക​ർ.

"ന​മ്മു​ടെ പൗ​ര​ത്വം സ്വ​ർ​ഗ​ത്തി​ലാ​ണ്, അ​വി​ടെ​നി​ന്നു​ള്ള ഒ​രു ര​ക്ഷ​ക​നാ​യ ക​ർ​ത്താ​വാ​യ യേ​ശു​ക്രി​സ്തു​വി​നെ ഞ​ങ്ങ​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു'(​ഫി​ലി​പ്പി​യ​ർ 3:20) എ​ന്ന ബൈ​ബി​ൾ വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള (പ​ര​ദേ​ശി​യു​ടെ വ​ഴി) എ​ന്ന​താ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​മേ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, പാ​ര​മ്പ​ര്യം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

FYC/Registration link: www.fycnead.org

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു വ​ർ​ഗീ​സ് പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914 806 4595), ജെ​യ്‌​സ​ൺ തോ​മ​സ്, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ: 917 612 8832), ജോ​ൺ താ​മ​ര​വേ​ലി​ൽ, കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ) (ഫോ​ൺ: 917 533 3566).

സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം.
കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന് ന​വ നേ​തൃ​ത്വം.
ജോ ​ബൈ​ഡ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ്ഥാ​ന​മൊ​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ‌​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫോ​ണി​ൽ സം​സാ​രി​ച്ചു.
മി​സ് ഇ​ന്ത്യ യു​എ​സ്എ കി​രീ​ടം കെ​യ്റ്റ്ലി​ന്.
വാഷിംഗ്ടൺ​: ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ കെ​യ്റ്റ്ലി​ൻ സാ​ന്ദ്ര നീ​ൽ മി​സ് ഇ​ന്ത്യ യു​എ​സ്എ ആ​യി തെര​ഞ്ഞെ​ട
കാലി​ഫോ​ർ​ണി​യ​യി​ൽ പ​ക്ഷി​പ്പ​നി വ്യാ​പ​കം; സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
കാലി​ഫോ​ർ​ണി​യ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
അ​പ​ക​ട​ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്ത് ​പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.
ഫോ​ർ​ട്ട് വ​ർ​ത്ത്: അ​പ​ക​ട​ദൃ​ശ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ അ​മി​ത​ബ​ലം പ്ര​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് ഉ​ദ്