• Logo

Allied Publications

Americas
ട്രം​പ് മ​ന്ത്രി​സ​ഭയിൽ ആരൊക്കെ, വി​വേ​ക് രാ​മ​സ്വാ​മി​ക്കും സാ​ധ്യ​ത
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ഡൊ​ണ​ൾ​ഡ് ട്രം​പ് വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​വു​മ്പോ​ൾ രൂ​പി​ക​രി​ക്കു​ന്ന മ​ന്ത്രി​സ​ഭ​യി​ൽ ആ​രൊ​ക്കെ ഉ​ണ്ടാ​കും എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ചാ​ര​ത്തി​ലു​ണ്ട്. ഇ​ന്ത്യ​ൻ വം​ശ​ജനാ​യ വി​വേ​ക് രാ​മ​സ്വാ​മി​ക്കും സാ​ധ്യ​ത ഉ​ണ്ടെ​ന്ന് നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു.

റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ചതാണ് വ്യ​വ​സാ​യ പ്ര​മു​ഖ​ൻ വി​വേ​ക് രാ​മ​സ്വാ​മി​. റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഡി​ബേ​റ്റി​ൽ ട്രംപി​നോ​ട് മൃ​ദു സ​മീ​പ​നം ന​ട​ത്തി​യ രാ​മ​സ്വാ​മി പി​ന്നീ​ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യും ത​ന്‍റെ പി​ന്തു​ണ ട്രം​പി​ന് ത​ന്നെ എ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞിരുന്നു.

ഗ​വ​ൺമെ​ന്‍റ് മു​ന്നോ​ട്ടു വ​യ്ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ന് താ​ൻ രാ​മ​സ്വാ​മി​യെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. ഏ​താ​ണ് വ​കു​പ്പ്, എ​ന്താ​യി​രി​ക്കും രാ​മ​സ്വാ​മി​യു​ടെ റോ​ൾ എ​ന്ന് ഇ​പ്പോ​ൾ പ​റ​യു​ക വി​ഷ​മ​ക​ര​മാ​ണ്.

ഇ​ന്ത്യ​ൻ പ​ശ്ചാ​ത്ത​ല​മു​ള്ള ഏ​വ​ർ​ക്കും സു​പ​രി​ചി​ത​യാ​യ നി​ക്കി ഹേലിക്ക് ഒ​രു കാ​ബി​ന​റ്റ് പ​ദ​വി ലഭിക്കുമെന്ന് നി​രീ​ക്ഷ​ക​ർ പ്ര​തീ​ക്ഷി​ച്ചിരു​ന്നു. എന്നാൽ നിക്കി കാബിനറ്റിൽ ഇല്ലെന്ന് ട്രംപ് തന്നെ കഴിഞ്ഞദിവസം വ്യക്തമാക്കി.

യു​എ​സി​ലെ ഡെ​മോ​ക്ര​റ്റി​ക് കു​ടും​ബ​ങ്ങ​ളി​ൽ പ്ര​സി​ദ്ധ​രാ​യ കെ​ന്ന​ഡി കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് ഇ​ത്ത​വ​ണ ഒ​രു കൂ​റ് മാ​റ്റം ഉ​ണ്ടാ​യി. റോ​ബ​ർ​ട്ട് എ​ഫ് കെ​ന്ന​ഡി​യു​ടെ മ​ക​ൻ റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂ​നി​യ​ർ മ​ത്സ​ര രം​ഗ​ത്ത് നി​ന്ന് പി​ന്മാ​റി ട്രം​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​യി​രു​ന്നു.

കെ​ന്ന​ഡി ജൂ​നി​യ​ർ ട്രം​പ് കാ​ബി​ന​റ്റി​ൽ എ​ത്തി​യേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്നെ ട്രം​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചി​ല ട്രം​പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത കെ​ന്ന​ഡി ജൂ​നി​യ​റി​നെ ട്രം​പ് ത​ഴ​യി​ല്ല എ​ന്നാ​ണ് പൊ​തു​വെ ക​രു​തു​ന്ന​ത്.

ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ ബാ​ല​റ്റു​ക​ളി​ൽ കെ​ന്ന​ഡി ജൂ​നി​യ​റി​ന്‍റെ പേ​ര് ഉ​ണ്ടാ​യി​രു​ന്നു. അ​വി​ടെ​യൊ​ക്കെ ഈ ​സ്ഥാ​നാ​ർ​ഥി​ക്കു നാ​മ​മാ​ത്ര​മാ​യ വോ​ട്ട് ല​ഭി​ച്ചു. വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ഇ​ലോ​ൺ മ​സ്ക് ട്രം​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

ട്രം​പ് മ​സ്കി​ന്‍റെ പേ​രു​ള്ള തൊ​പ്പി​യും ദാ​താ​ക്ക​ൾ​ക്കു ന​ൽ​കി പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ചു. മ​സ്‌​കും ട്രം​പ് മ​ന്ത്രി സ​ഭ​യി​ൽ ഇ​ടം പി​ടി​ക്കു​മെ​ന്നു പ്ര​വ​ച​നം ഉ​ണ്ട്. ട്രം​പ് പ്ര​ചാ​ര​ണ​ത്തി​ന് വേ​ണ്ടി കൈ ​അ​യ​ച്ചു (118 മി​ല്യ​ൺ ഡോ​ള​ർ) മ​സ്‌​ക് സം​ഭാ​വ​ന ന​ൽ​കി എ​ന്നാ​ണ് റി​പോ​ർ​ട്ടു​ക​ൾ.

ട്രം​പ് ഒ​രു ഗ​വ​ൺ​മെ​ന്‍റ് എ​ഫി​ഷ്യ​ൻ​സി ക​മ്മീ​ഷ​ൻ മ​സ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ക്കും എ​ന്നാ​ണ് ക​രു​തു​ന്ന​ത്. ട്രം​പി​ന്‍റെ ആ​ദ്യ ഭ​ര​ണ​ത്തി​ൽ കു​ടി​യേ​റ്റ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന ഉ​പ​ദേ​ശ​ക​നാ​യി​രു​ന്ന സ്റ്റീ​ഫ​ൻ മി​ല്ല​ർ മ​റ്റൊ​രു സാ​ധ്യ​ത​യാ​ണ്.

മി​ല്ല​ർ കു​ടി​യേ​റ്റ വി​രോ​ധി​യാ​ണെ​ന്നു വി​മ​ർ​ശ​ക​ർ പ​റ​യാ​റു​ണ്ട്. ട്രം​പി​ന്‍റെ ആ​ദ്യ ഭ​ര​ണ​ത്തി​ൽ കു​ടും​ബ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ക്കു​മ്പോ​ൾ അം​ഗ​ങ്ങ​ളെ ഒ​ന്നി​ച്ച​ല്ലാ​തെ അ​ഭ​യാ​ർ​ഥി കേ​ന്ദ്ര​ങ്ങ​ളി​ൽ അ​യ​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

ഈ ​ന​ട​പ​ടി​യി​ൽ മി​ല്ല​റു​ടെ പ​ങ്കു ചെ​റു​ത​ല്ല എ​ന്ന് ആ​രോ​പ​ണം ഉ​ണ്ടാ​യി​രു​ന്നു. ഒ​രു റി​ട്ട​യേ​ർ​ഡ് ആ​ർ​മി ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ലാ​യ മൈ​ക്ക​ൽ ഫ്ലി​ന്നും കാ​ബി​ന​റ്റി​ൽ എ​ത്തി​യേ​ക്കും. 2016 ലെ ​ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ൽ സു​പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച ഫ്ലി​ൻ എ​ഫ്ബി​ഐ കേ​ന്ദ്ര​ത്തി​ലേ​ക്ക് വി​മാ​നം പ​റ​പ്പി​ച്ച​തി​നു വി​മ​ർ​ശ​ന​വും ശി​ക്ഷ​യും നേ​രി​ട്ടി​രു​ന്നു.

പി​ന്നീ​ട് ട്രം​പ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​മ്പോ​ൾ ഫ്ലി​നി​നു മാ​പ്പു ന​ൽ​കി. ട്രം​പ് വി​രോ​ധി​ക​ൾ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം എ​ന്ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ ഫ്ലി​നി​ന്‍റെ സാ​ന്നി​ധ്യം വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കാം.

ജാ​റെ​ഡ് കു​ഷ്‌​നേ​ർ ഇ​വ​ൻ​ക ട്രം​പ് ദ​മ്പ​തി​ക​ൾ. ആ​ദ്യ ട്രം​പ് ഭ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന ഇ​വ​ർ ഇ​ത്ത​വ​ണ പി​ൻ ബെ​ഞ്ചി​ലേ​ക്ക് മാ​റി​യി​രു​ന്നു. എ​ന്നാ​ൽ ട്രം​പ് ഭ​ര​ണം കെെ​യാ​ളു​മ്പോ​ൾ ഇ​വ​ർ മു​ന്നോ​ട്ടു വ​രു​മെ​ന്നും കാ​ബി​ന​റ്റി​ൽ ഇ​ടം പി​ടി​ക്കു​മെ​ന്നും ക​രു​തു​ന്നു.

അ​ത് വ​രെ രം​ഗ​ത്ത് ഇ​ല്ലാ​തി​രു​ന്ന ഇ​വ​ർ പാം ​ബീ​ച്ച് ഫ്‌​ളോ​റി​ഡ​യി​ൽ ന​ട​ന്ന വി​ജ​യാ​ഘോ​ഷ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ ട്രം​പി​ന്‍റെ മ​റ്റൊ​രു മ​രു​മ​ക​ൾ ലാ​റ ട്രം​പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

ഇ​വ​ർ​ക്കൊ​പ്പം ട്രം​പ് വി​ശ്വ​സ്ത​രാ​യി ക​രു​തു​ന്ന ഒ​ട്ട​ന​വ​ധി പേ​ർ​ക്ക് ക്യാ​ബി​ന​റ്റ്, ഡെ​പ്യൂ​ട്ടി കാ​ബി​ന​റ്റ് പ​ദ​വി​ക​ൾ ന​ൽ​കി എ​ന്ന് വ​രാം. ട്രം​പി​ന്റെ ദീ​ർ​ഘ​കാ​ല ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ആ​യി​രു​ന്ന കെ​ല്ലി​യും ജോ​യി​ന്‍റ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ആ​യി​രു​ന്ന മി​ല്ലേ എ​ന്നി​വ​രെ ട്രം​പ് ഒ​ഴി​വാ​ക്കി​യേ​ക്കും.

കാ​ര​ണം ഇ​വ​ർ ട്രം​പ് ഒ​രു ഫാ​സി​സ്റ്റു ആ​ണ് എ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് പി​ന്തു​ണ ന​ൽ​കി​യ​താ​ണ്. അ​ത് പോ​ലെ മു​ൻ​പ് ത​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മൈ​ക്ക് പെ​ൻ​സി​നെ​യും മു​ൻ ന്യൂ​ജ​ഴ്സി ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി​യേ​യും ട്രം​പ് ഒ​ഴി​വാ​ക്കാ​നാ​ണ് സാ​ധ്യ​ത.

ട്രം​പ് ഭ​ര​ണ​ത്തി​ൽ ആ​ദ്യം തെ​ഞ്ഞെ​ടു​ക്കു​ന്ന​വ​രെ തു​ട​ർ​ന്ന് കൊ​ണ്ടു് പോ​കു​ന്ന പ​തി​വി​ല്ല. മു​ക​ളി​ൽ പ​റ​ഞ്ഞ​വ​ർ​ക്ക് ഇ​നാ​ഗു​റേ​ഷ​ൻ ദി​ന​ത്തി​ൽ പ​രി​ഗ​ണ​ന ല​ഭി​ച്ചാ​ലും അ​ത് എ​ത്ര നാ​ൾ തു​ട​രും എ​ന്നാ​ർ​ക്കും പ​റ​യാ​നാ​കി​ല്ല.

ട്രം​പി​ന്‍റെ വ്യ​വ​സാ​യ ശൃം​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ മ​റ്റു ജോ​ലി സ്ഥ​ല​ങ്ങ​ളി​ലെ പോ​ലെ പെ​ട്ടെ​ന്ന് ഒ​രു ദി​വ​സം ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​നെ കു​റി​ച്ച് പ​റ​ഞ്ഞി​ട്ടു​ണ്ട്.

ര​ണ്ടു വ​യ​സു​കാ​ര​ൻ കാ​ഞ്ചി വ​ലി​ച്ചു; ബെ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ വെ​ടി​യേ​റ്റു മ​രി​ച്ചു.
കലി​ഫോ​ര്‍​ണി​യ: ര​ണ്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​മ്മ മ​രി​ച്ചു.
പ​ക്ഷി ഇ​ടി​ച്ച് യു​എ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു, ഉ​ട​ൻ തി​രി​ച്ചി​റ​ക്കി.
ന്യൂ​യോ​ർ​ക്ക്: എ​ഞ്ചി​നി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തീ​പി​ടി​ച്ച അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി
ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം: ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ താ​നേ​ദ​ർ രം​ഗ​ത്ത്.
ഡെ​ട്രോ​യി​റ്റ്: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​നു​ള്ള നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ
യു​എ​സ് എം​ബ​സി "നെ​ക്‌​സ​സ്' ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി: സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ചെ​ന്നൈ: ന്യൂ​ഡ​ൽ​ഹി​യി​ലെ അ​മേ​രി​ക്ക​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മു​ഖ ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ "നെ​ക്സ​സ്
വോ​യ്‌​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഡ​യ​റ​ക്‌​ട​റാ​യി കാ​രി ലേ​ക്കി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​രി​യു​മാ​യ കാ​രി ലേ​ക്കി​നെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട