• Logo

Allied Publications

Americas
അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ഉദ്വേഗം, അനിശ്ചിതത്വം
Share
വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി​​​: അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ മാ​​​ത്രം അ​​​വ​​​ശേ​​​ഷി​​​ക്കെ, ആ​​​രാ​​​യി​​​രി​​​ക്കും ജ​​​യി​​​ക്കു​​​ക എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് തി​​​ക​​​ഞ്ഞ അ​​​നി​​​ശ്ചി​​​ത​​​ത്വം നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ര്‍ട്ടി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​യും ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​യു​​​മാ​​​യ ക​​​മ​​​ല ഹാ​​​രി​​​സ് ജ​​​യി​​​ക്കു​​​മോ എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ദ്വേ​​​ഗം ഇ​​​ന്ത്യ​​​യി​​​ലു​​​മു​​​ണ്ട്.

റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്‍ പാ​​​ര്‍ട്ടി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി ഡോ​​​ണ​​​ള്‍ഡ് ട്രം​​​പി​​​ന് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​ത്തി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​സാ​​​ന അ​​​വ​​​സ​​​ര​​​മാ​​​ണി​​​ത്. ഏ​​​താ​​​ണ്ട് ഒ​​​രു വ​​​ര്‍ഷ​​​മാ​​​യി ന​​​ട​​​ന്നു​​​വ​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക്രി​​​യ അ​​​വ​​​സാ​​​ന ലാ​​​പ്പി​​​ലെ​​​ത്തു​​​മ്പോ​​​ള്‍ ഫ​​​ലം പ്ര​​​വ​​​ച​​​നാ​​​തീ​​​തം.

മു​ൻ​കൂ​ർ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം (ഏ​ര്‍​ളി വോ​ട്ടിം​ഗ്) ഏ​താ​ണ്ട് എ​ട്ടു കോ​ടി​യി​ല​ധി​കം പേ​ര്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ഒ​ന്പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​കു​തി​യി​ല​ധി​കം പേ​ര്‍ വോ​ട്ട് ചെ​യ്തു. മൊ​ത്തം 24 കോ​ടി വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്.

മു​ൻ​കൂ​ർ വോ​ട്ട് ചെ​യ്ത​വ​രു​ടെ ഇ​ട​യി​ല്‍ ന​ട​ത്തി​യ സ​ര്‍​വെ​യി​ല്‍ ക​മ​ല​യ്ക്ക് ലീ​ഡു​ണ്ട്. പ​ര​മ്പ​രാ​ഗ​ത​മാ​യി ഡെ​മോ​ക്രാ​റ്റു​ക​ള്‍ മു​ൻ​കൂ​ർ വോ​ട്ട് ചെ​യ്യു​ന്ന​വ​രാ​ണ്. ചി​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ മുൻകൂർ വോ​​​ട്ടു​​​ക​​​ള്‍ എ​​​ണ്ണി​​​വ​​​യ്ക്കാ​​​റു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഓ​​​രോ സം​​​സ്ഥാ​​​ന​​​ത്തും അ​​​വ​​​ര്‍ക്ക് ഇ​​​ഷ്‌​​​ട​​​മു​​​ള്ള രീ​​​തി​​​യാ​​​ണ് പി​​​ന്തു​​​ട​​​രു​​​ന്ന​​​ത്. കോ​​​വി​​​ഡി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് 2020ല്‍ ​​​വ​​​ലി​​​യ​​​തോ​​​തി​​​ല്‍ മുൻകൂർ വോട്ടും പോ​​​സ്റ്റ​​​ല്‍ വോ​​​ട്ടും ന​​​ട​​​ന്ന​​​തി​​​നാ​​​ല്‍ അ​​​വ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ദി​​​വ​​​സം എ​​​ണ്ണി​​​ത്തീ​​​രാ​​​ന്‍ വൈ​​​കി​​​യി​​​രു​​​ന്നു.

ഇ​​​ഞ്ചോ​​​ടി​​​ഞ്ചു പോ​​​രാ​​​ട്ടം ന​​​ട​​​ന്ന മ​​​ത്സ​​​ര​​​മാ​​​യ​​​തി​​​നാ​​​ല്‍ അ​​​ത് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ള്‍ക്കും പി​​​ന്നീ​​​ട് കേ​​​സി​​​നും വ​​​ഴി​​​തു​​​റ​​​ന്നു. അ​​​തു​​​കൊ​​​ണ്ട് ഇ​​​ത്ത​​​വ​​​ണ ഓ​​​രോ സം​​​സ്ഥാ​​​ന​​​വും യു​​​ക്ത​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ട്രെ​​​ന്‍ഡി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ആ​​​ദ്യം ടി​​​വി ചാ​​​ന​​​ലു​​​ക​​​ളി​​​ലാ​​​ണ് ഫ​​​ലം വ​​​രു​​​ന്ന​​​ത്.

ക​​​ത്തു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ള്‍

എ​​​ട്ടു വി​​​ഷ​​​യ​​​ങ്ങ​​​ളെ ചു​​​റ്റി​​​പ്പ​​​റ്റി​​​യാ​​​ണു പ്ര​​​ചാ​​​ര​​​ണം പൊ​​​ടി​​​പൊ​​​ടി​​​ച്ച​​​ത്. ഇ​​​തി​​​ല്‍ നാ​​​ലെ​​​ണ്ണ​​​ത്തി​​​ല്‍ വീ​​​തം ട്രം​​​പി​​​നും ക​​​മ​​​ല​​​യ്ക്കും മേ​​​ല്‍ക്കൈ​​​യു​​​ണ്ട്. സ​​​മ്പ​​​ദ്ഘ​​​ട​​​ന, കു​​​ടി​​​യേ​​​റ്റം, കു​​​റ്റ​​​കൃ​​​ത്യ​​​ നി​​​യ​​​ന്ത്ര​​​ണം, വി​​​ദേ​​​ശ​​​ന​​​യം എ​​​ന്നി​​​വ​​​യി​​​ല്‍ ട്രം​​​പി​​​നു മേ​​​ല്‍ക്കൈ.

ആ​​​രോ​​​ഗ്യ​​​രം​​​ഗം, ഗ​​​ര്‍ഭഛി​​​ദ്രം, പ​​​രി​​​സ്ഥി​​​തി, വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗം എ​​​ന്നി​​​വ​​​യി​​​ല്‍ ക​​​മ​​​ല​​​യ്ക്ക് മു​​​ന്‍തൂ​​​ക്കം. സ്ത്രീ​​​യാ​​​യ​​​തി​​​നാ​​​ലും ഗ​​​ര്‍ഭഛി​​​ദ്രം അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്നു വാ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​ലും സ്ത്രീ​​​ക​​​ളു​​​ടെ ഇ​​​ട​​​യി​​​ല്‍ ക​​​മ​​​ല​​​യ്ക്കു ന​​​ല്ല പി​​​ന്തു​​​ണ​​​യു​​​ണ്ട്. നി​​​ല​​​വി​​​ലു​​​ള്ള ബൈ​​​ഡ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള ജ​​​ന​​​വി​​​കാ​​​ര​​​മാ​​​ണ് ക​​​മ​​​ല​​​യു​​​ടെ പ്ര​​​ധാ​​​ന ദൗ​​​ര്‍ബ​​​ല്യം.

നാ​​​ലു​​​വ​​​ര്‍ഷം​​​കൊ​​​ണ്ട് നി​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​​നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ട്ടോ എ​​​ന്ന ട്രം​​​പി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ന് ഇ​​​ല്ലെ​​​ന്നു ത​​​ന്നെ​​​യാ​​​ണ് ഭൂ​​​രി​​​പ​​​ക്ഷം അ​​​മേ​​​രി​​​ക്ക​​​ക്കാ​​​രു​​​ടെ​​​യും മ​​​റു​​​പ​​​ടി. സാ​​​മ്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നും കു​​​ടി​​​യേ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​നും ട്രം​​​പാ​​​ണു മെ​​​ച്ച​​​മെ​​​ന്ന് മി​​​ക്ക​​​വ​​​രും ക​​​രു​​​തു​​​ന്നു.

താ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന​​​പ്പോ​​​ള്‍ പു​​​തു​​​താ​​​യി ഒ​​​രു യു​​​ദ്ധ​​​വും തു​​​ട​​​ങ്ങി​​​വ​​​ച്ചി​​​ല്ലെ​​​ന്നും ലോ​​​ക​​​ത്ത് പൊ​​​തു​​​വേ സ​​​മാ​​​ധാ​​​നം നി​​​ല​​​നി​​​ന്നി​​​രു​​​ന്നു​​​വെ​​​ന്നും ട്രം​​​പ് പ​​​റ​​​യു​​​ന്നു. ഇ​​​പ്പോ​​​ള്‍ ഗാ​​​സ​​​യും പ​​​ശ്ചി​​​മേ​​​ഷ്യ​​​യും പു​​​ക​​​യു​​​ന്നു. ഇ​​​റാ​​​ന്‍ പു​​​തി​​​യ യു​​​ദ്ധ​​​ത്തി​​​നു കോ​​​പ്പു​​​കൂ​​​ട്ടു​​​ന്നു.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വി​​​രാ​​​മം തു​​​ട​​​രു​​​ന്നു. ലോ​​​ക ​​​പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍ എ​​​ന്ന പ​​​ദ​​​വി അ​​​മേ​​​രി​​​ക്ക​​​യ്ക്കു ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​തി​​​ല്‍ വ​​​ലി​​​യൊ​​​രു ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​സം​​​തൃ​​​പ്തി​​​യു​​​ള്ള​​​ത് ട്രം​​​പി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​ണ്.

കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തെ ലോ​​​കം നേ​​​രി​​​ടു​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ വി​​​ഷ​​​യ​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത് ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ളാ​​​ണ്. ഫോ​​​സി​​​ല്‍ ഇ​​​ന്ധ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​യ്ക്കു​​​ക, ബ​​​ദ​​​ല്‍ ഊ​​​ര്‍ജസ്രോ​​​ത​​​സു​​​ക​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക, ആ​​​ഗോ​​​ള സ​​​മൂ​​​ഹ​​​വു​​​മാ​​​യി കൈ​​​കോ​​​ര്‍ത്ത് പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ബൈ​​​ഡ​​​ന്‍ ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ല്ല തു​​​ട​​​ക്ക​​​മി​​​ട്ടു.

എ​​​ന്നാ​​​ല്‍ ട്രം​​​പ് കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം ത​​​ട്ടി​​​പ്പാ​​​ണെ​​​ന്നു പ​​​റ​​​യു​​​ക​​​യും കാ​​​ലാ​​​വ​​​സ്ഥ ഉ​​​ച്ച​​​കോ​​​ടി ബ​​​ഹി​​​ഷ്‌​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ള്‍ക്കൊ​​​പ്പം അ​​​ടി​​​യൊ​​​ഴു​​​ക്കു​​​ക​​​ളും ഏ​​​റെ​​​യു​​​ണ്ടാ​​​യി. വ്യ​​​ക്തി​​​ഹ​​​ത്യ, വം​​​ശീ​​​യ​​​ത, വ​​​ര്‍ഗീ​​​യ​​​ത തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ ത​​​രാ​​​ത​​​രം ​​​പോ​​​ലെ പ്ര​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടു.

ട്രം​​​പി​​​ന്‍റെ പ​​​ര​​​സ്ത്രീ ബ​​​ന്ധ​​​ങ്ങ​​​ള്‍, കേ​​​സു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ വീ​​​ണ്ടും ച​​​ര്‍ച്ച​​​യാ​​​യി. ക​​​മ​​​ല ഹാ​​​രി​​​സ് ക​​​റു​​​ത്ത​​​ വ​​​ര്‍ഗ​​​ക്കാ​​​രി​​​യാ​​​യും കു​​​ട്ടി​​​ക​​​ളി​​​ല്ലാ​​​ത്ത​​​വ​​​ളാ​​​യും ചി​​​ത്രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. സ​​​ഖാ​​​വ് എ​​​ന്നു വി​​​ളി​​​ച്ച് അ​​​വ​​​രെ ക​​​മ്യൂ​​​ണി​​​സ്റ്റാ​​​യി ബ്രാ​​​ന്‍ഡ് ചെ​​​യ്തു.

അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര്‍ക്ക് ഇ​​​ത്ത​​​വ​​​ണ ഒ​​​രാ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ ത​​​ല​​​പു​​​ക​​​ഞ്ഞ് ആ​​​ലോ​​​ചി​​​ക്കേ​​​ണ്ടി​​​വ​​​രും. ഒ​​​രു​​​പാ​​​ട് വി​​​ഷ​​​യ​​​ങ്ങ​​​ള്‍, വ്യ​​​ത്യ​​​സ്ത നി​​​ല​​​പാ​​​ടു​​​ക​​​ള്‍. ട്രം​​​പി​​​നെ​​​യും ക​​​മ​​​ല​​​യെയും താ​​​ര​​​ത​​​മ്യം ചെ​​​യ്യേ​​​ണ്ടിവ​​​രും. വ്യ​​​ത്യ​​​സ്ത ധ്രു​​​വ​​​ങ്ങ​​​ളി​​​ൽ നി​​​ൽ​​​ക്കു​​​ന്ന വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ള്‍.

ക​​​മ​​​ല ഹാ​​​രി​​​സ് ഇ​​​തി​​​നോ​​​ട​​​കംത​​​ന്നെ ച​​​രി​​​ത്രം ര​​​ചി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ ആഫ്രിക്കൻ വംശജയാണവർ‍. ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യാ​​​ണ് ആ​​​ദ്യ​​​ത്തെ ആഫ്രിക്കൻ വംശജൻ.

ജ​​​യി​​​ച്ചാ​​​ല്‍ അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റാ​​​കു​​​ന്ന ആ​​​ദ്യ​​​ത്തെ വ​​​നി​​​ത. ഹി​​​ല്ല​​​രി ക്ലി​​​ന്‍റ​​​ണ്‍ ആ​​​ദ്യ വ​​​നി​​​താ സ്ഥാ​​​നാ​​​ര്‍‌​​​ഥി​​​യാ​​​യെ​​​ങ്കി​​​ലും തോ​​​റ്റു. ഒ​​​രു വ​​​നി​​​ത​​​യെ അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റാ​​​ക്കു​​​ന്ന​​​തി​​​ലെ വി​​​മു​​​ഖ​​​ത​​​യാ​​​ണ് എ​​​ല്ലാ സ​​​ര്‍വേ​​​ക​​​ളി​​​ലും മു​​​ന്നി​​​ട്ടു​​​നി​​​ന്ന ഹി​​​ല്ലരിയെ 2016ല്‍ ​​​വീ​​​ഴ്ത്താ​​​ന്‍ ട്രം​​​പി​​​നെ സ​​​ഹാ​​​യി​​​ച്ച​​​ത്. അ​​​തു ക​​​മ​​​ല​​​യെ വീ​​​ഴ്ത്തു​​​മോ?

ദുഃ​​​സ്വ​​​പ്‌​​​നം

2020ല്‍ ​​​റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്‍ പാ​​​ര്‍ട്ടി അ​​​മേ​​​രി​​​ക്ക​​​ന്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​മ​​​ന്ദി​​​ര​​​മാ​​​യ ക്യാ​​​പ്പി​​​റ്റോ​​​ള്‍ ഹി​​​ല്ലി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ മാ​​​ര്‍ച്ചും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളും ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​ത്ത് വീ​​​ണ്ടും ച​​​ര്‍ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യി.

പെ​​​ന്‍സി​​​ല്‍വേ​​​നി​​​യ​​​യു​​​ടെ ഫ​​​ലം നാ​​​ലു ദി​​​വ​​​സം ക​​​ഴി​​​ഞ്ഞ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ഴാ​​​ണു ജോ ​​​ബൈ​​​ഡ​​​ന്‍ 270 ക​​​ട​​​ന്ന​​​ത്. അ​​​പ്പോ​​​ഴും പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വോ​​​ട്ടെ​​​ണ്ണ​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. കോ​​​ട​​​തി ക​​​യ​​​റി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം പ​​​ല​​​യി​​​ട​​​ത്തും നീ​​​ണ്ടു.

2021 ജ​​​നു​​​വ​​​രി 20ന് ​​​ബൈ​​​ഡ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​മ്പ് ജ​​​നു​​​വ​​​രി ആ​​​റി​​​ന് ട്രം​​​പി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ള്‍ ക്യാ​​​പ്പി​​​റ്റോ​​​ള്‍ മന്ദിരത്തിൽ ഇ​​​ര​​​ച്ചു​​​ക​​​യ​​​റി അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ട്ടു. ട്രം​​​പ് ഇ​​​തി​​​നെ ഇ​​​പ്പോ​​​ഴും ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്നു. വൈ​​​റ്റ് ഹൗ​​​സി​​​ല്‍നി​​​ന്ന് അ​​​ന്ന് ഇ​​​റ​​​ങ്ങ​​​രു​​​താ​​​യി​​​രു​​​ന്നെ​​​ന്ന് അ​​​ദ്ദേ​​​ഹം ഇ​​​പ്പോ​​​ഴും പ​​​റ​​​യു​​​ന്നു.

ട്രം​​​പ് തോ​​​റ്റാ​​​ല്‍ ച​​​രി​​​ത്രം ആ​​​വ​​​ര്‍ത്തി​​​ക്കു​​​മെ​​​ന്ന് ഭൂ​​​രി​​​പ​​​ക്ഷം അ​​​മേ​​​രി​​​ക്ക​​​ക്കാ​​​രും ക​​​രു​​​തു​​​ന്ന​​​താ​​​യി പ്യൂ ​​​റി​​​സ​​​ര്‍ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ സ​​​ര്‍വേയി​​​ല്‍ പ​​​റ​​​യു​​​ന്നു. അ​​​തു​​​ണ്ടാ​​​ക്കു​​​ന്ന പ്ര​​​ത്യാ​​​ഘാ​​​തം വ​​​ള​​​രെ വ​​​ലു​​​താ​​​യി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യും.

ചൂ​ര​ൽ​മ​ല ദു​രി​ത ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ.
ഫി​ലാ​ഡ​ൽ​ഫി​യ: ചൂ​ര​ൽ​മ​ല ദു​ര​ന്ത ബാ​ധി​ത​ർ​ക്കു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​യും ഒ​രു സൈ​ക്ക​ളും കൈ
ര​ണ്ടു വ​യ​സു​കാ​ര​ൻ കാ​ഞ്ചി വ​ലി​ച്ചു; ബെ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ വെ​ടി​യേ​റ്റു മ​രി​ച്ചു.
കലി​ഫോ​ര്‍​ണി​യ: ര​ണ്ടു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​മ്മ മ​രി​ച്ചു.
പ​ക്ഷി ഇ​ടി​ച്ച് യു​എ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു, ഉ​ട​ൻ തി​രി​ച്ചി​റ​ക്കി.
ന്യൂ​യോ​ർ​ക്ക്: എ​ഞ്ചി​നി​ൽ പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു തീ​പി​ടി​ച്ച അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി
ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം: ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ താ​നേ​ദ​ർ രം​ഗ​ത്ത്.
ഡെ​ട്രോ​യി​റ്റ്: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കാ​നു​ള്ള നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ​ദ്ധ​തി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ
യു​എ​സ് എം​ബ​സി "നെ​ക്‌​സ​സ്' ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി: സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.
ചെ​ന്നൈ: ന്യൂ​ഡ​ൽ​ഹി​യി​ലെ അ​മേ​രി​ക്ക​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മു​ഖ ബി​സി​ന​സ് ഇ​ൻ​കു​ബേ​റ്റ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ "നെ​ക്സ​സ്