• Logo

Allied Publications

Americas
ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 23 മു​ത​ൽ
Share
ന്യൂ​യോ​ർ​ക്ക്: ഭാ​ര​ത​സ​ഭ​യു​ടെ അ​പ്പ​സ്‌​തോ​ല​നും ബ്രോ​ങ്ക്സ് ഇ​ട​വ​ക​യു​ടെ മ​ധ്യ​സ്ഥ​നു​മാ​യ മാ​ർ തോ​മാ​ശ്ലീ​ഹ​യു​ടെ തി​രുനാ​ൾ ജൂ​ൺ 23 മു​ത​ൽ ജൂ​ലൈ ആ​റ് വ​രെ വി​വി​ധ തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.

ഇ​ട​വ​ക​യി​ലെ നൂ​റോ​ളും പ്ര​സി​ദേ​ന്തി​മാ​ർ ചേ​ർ​ന്നാ​ണ് ഇ​ക്കൊ​ല്ല​ത്തെ തി​രു​ന്നാ​ൾ ഏ​റ്റു​ന​ട​ത്തു​ന്ന​ത്. ജൂ​ൺ 23ന് ​രാ​വി​ലെ പ​ത്തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന‌​യ്ക്ക് ബു​ക്കാ​ന​ൻ സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്ക മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​റോ​യി​സ​ൺ മേ​നോ​ലി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് പ്ര​സി​ദേ​ന്തി വാ​ഴി​ക്ക​ലും തി​രു​ന്നാ​ൾ കൊ​ടി​യേ​റ്റ​വും ന​ട​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ജൂ​ൺ 25 മു​ത​ൽ ജൂ​ലൈ നാ​ലു വ​രെ എ​ല്ലാ ദി​വ​സ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം തോ​മാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

25ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും മു​ൻ വി​കാ​രി​യും നി​ല​വി​ൽ കോ​റ​ൽ സ്പ്രിം​ഗ് ഔ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് ഫൊ​റോ​ന ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഫാ. ​ജോ​ഷി എ​ള​മ്പാ​ശേ​രി​ൽ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ ഗ്രാ​ന്‍റ് പേ​ര​ന്‍റ്സി​നെ അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. ഒ​ന്നാം വാ​ർ​ഡു​കാ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജൂ​ൺ 26 വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ
കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ഹാ​ർ​ട്സ്‌​ഫോ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​സ​ഫ് പു​ള്ളി​ക്കാ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ അ​ൾ​ത്താ​ര ശു​ശ്രു​ഷി​ക​ളെ അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. ര​ണ്ടാം വാ​ർ​ഡു​കാ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജൂ​ൺ 27 വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും റ​വ. ഫാ. ​ബി​ജു നാ​റാ​ണ​ത്ത് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ ര​ണ്ടു​വ​യ​സി​നും നാ​ല് വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. മൂ​ന്നാം വാ​ർ​ഡു​കാ​രാ​ണ് ആ ​ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ജൂ​ൺ 28 വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന‌​യ്ക്കും നൊ​വേ​ന‌‌‌​യ്ക്കും റ​വ. ഫാ. ​ഫ്രാ​ൻ​സി​സ് ന​മ്പി​യാ​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക​യി​ലെ ര​ണ്ടു വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്.

നാ​ലാം വാ​ർ​ഡു​കാ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജൂ​ൺ 29 രാ​വി​ലെ ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ പ്രൈ​മ​റി സ്കൂ​ൾ കു​ട്ടി​ക​ളെ പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. അ​ഞ്ചാം വാ​ർ​ഡു​കാ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​ന്നേ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സി​ദേ​ന്തി കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.

ച​ട​ങ്ങു​ക​ൾ​ക്ക് ബ്രോ​ങ്ക്സ് ഇ​ട​വ​ക​യു​ടെ സ്‌​ഥാ​പ​ക വി​കാ​രി റ​വ. ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ജൂ​ൺ 30 രാ​വി​ലെ 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ എ​ല്ലാ ദ​മ്പ​തി​ക​ളേ​യും അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. ആ​റാം വാ​ർ​ഡു​കാ​രാ​ണ് ആ ​ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ "ഹോ​പ്പ്' എ​ന്ന സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

ജൂ​ലൈ ഒ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും റോ​ക്‌​ലാ​ൻ​ഡ് ഹോ​ളി ഫാ​മി​ലി സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സ്റ്റീ​ഫ​ൻ ക​ണി​പ്പി​ള്ളി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക​യി​ലെ എ​ല്ലാ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളേ​യും അ​ന്നേ ദി​വ​സം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്.

ഏ​ഴാം വാ​ർ​ഡു​കാ​രാ​ണ് ആ ​ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് . ജൂ​ലൈ ര​ണ്ടു വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും റോ​ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ബി​പി മാ​ത്യു ത​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ട​വ​ക​യി​ലെ എ​ല്ലാ യു​വ​ജ​ന​ങ്ങ​ളേ​യും പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്. എ​ട്ടാം വാ​ർ​ഡു​കാ​രാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ദു​ക്റാ​ന ദി​വ​സ​മാ​യ ജൂ​ലൈ മൂ​ന്നാം തീ​യ​തി ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30നു ​വേ​സ്പ​ര.

തു​ട​ർ​ന്നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ബ്രൂ​ക്‌​ലി​ൻ സീ​റോ​മ​ല​ബാ​ർ മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ണി ചെ​ങ്ങ​ലാ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക​യി​ലെ എ​ല്ലാ തോ​മ​സ് നാ​മ ധാ​രി​ക​ളേ​യും തി​രു​ന്നാ​ൾ പ്ര​സി​ദേ​ന്തി​മാ​രേ​യും പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ക്കു​ന്ന​താ​ണ്.

ഒ​ൻ​പ​താം വാ​ർ​ഡു​കാ​രാ​ണ് അ​ന്നേ ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​വ​സ​മാ​യ ജൂ​ലൈ നാ​ലാം തീ​യ​തി വ്യ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബാ​ന.

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു പാ​റ്റേ​ഴ്സ​ൻ സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സി​മ്മി തോ​മ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കു​ർ​ബാ​ന​യ്ക്കു ശേ​ഷം വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും മു​ത്തു​കു​ട​ക​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട് ബ്രോ​ങ്ക്സ് തെ​രു​വീ​ഥി​ക​ളി​ലൂ​ടെ ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം.

തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ജൂ​ലൈ ആ​റി​ന് ശ​നി​യാ​ഴ്ച ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​യാ​ച​ര​ണം. തു​ട​ർ​ന്ന് തി​രു​നാൾ കൊ​ടി​യി​റ​ക്കം.

10.30നു ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ഒ​പ്പീ​സും ഉ​ണ്ടാ​കും. ന​മ്മു​ടെ പി​താ​വാ​യ മാ​ർ തോ​മാ​ശ്ലീ​ഹ​യു​ടെ തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്തു. അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും ബ്രോ​ങ്ക്സ് ഇ​ട​വ​ക​യി​ലേ​ക്കു വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന സ്വാ​ഗ​തം ചെ​യ്യു​ന്നു.

ട്രൈ​സ്റ്റേ​റ്റ് ഓ​ണ​സ​ദ്യ ഓ​ഗ​സ്റ്റ് 31ന്.
വാഷിംഗ്ടൺ ഡിസി: പ​തി​ന​ഞ്ചി​ൽ പ​രം സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​രു​ന്ന
ഫൈ​ൻ ആ​ർ​ട്സ് ക്ലബിന് പു​തി​യ ഭ​ര​ണ​സ​മി​തി.
ന്യൂജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ലെ ക​ലാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ല​ബ് 23 വ​ർ​ഷ​ങ്
ജോ​ർ​ജ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി ക​ണ്ണ​മ​ല തെ​ക്കേ​പ​റ​മ്പി​ൽ ജോ​ർ​ജ് മാ​ത്യു(കു​ഞ്ഞു​മോ​ൻ 81) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം ഇ​ന്ന് മു​ത​ല്‍ ഡാ​ള​സി​ല്‍.
ഡാ​ള​സ്: വി​ശു​ദ്ധ അ​ല്‍​ഫോ​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം വി​ശു​ദ്ധ​യു​ടെ നാ​മ​ത്തി​ല്‍ ഭാ​ര​ത​ത്തി​നു പു​റ​ത്തു ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച കൊ​പ്
അ​നു ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ച മാ​വേ​ലി​ക്ക​ര ക​ല്ലി​മേ​ൽ ഒ​ള​ശേ​ൽ ജോ​സ​ഫ് സൈ​മ​ണി​ന്‍റെ ഭാ​ര്യ അ​നു ജോ​സ​ഫി​ന്‍റെ (71 റി​ട്ട.