• Logo

Allied Publications

Americas
ബാ​ള്‍​ട്ടി​മോ​ര്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം ദ​ശാ​ബ്‌​ദി ആ​ഘോ​ഷി​ച്ചു
Share
ബാ​ള്‍​ട്ടി​മോ​ര്‍: ബാ​ള്‍​ട്ടി​മോ​ര്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ ദ​ശാ​ബ്‌​ദി ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച ബാ​ള്‍​ട്ടി​മോ​റി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി ആ​ഘോ​ഷി​ച്ചു. ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ മെ​ത്രാ​ന്‍ ജോ​യ് ആ​ല​പ്പാ​ട്ട് ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

മു​ന്‍ മെ​ത്രാ​ന്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, തൃ​ശൂ​ര്‍ അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ടോ​ണി നി​ല​ങ്കാ​വി​ല്‍, ഫാ.​മെ​ല്‍​വി​ന്‍ പോ​ള്‍, ഫാ.​ബെ​ന്നി ത​ട​ത്തി​ല്‍, ഫാ.​ജെ​യ്‌​സ്‌​മോ​ന്‍ ഫ്രാ​ന്‍​സീ​സ്, ഫാ.​വി​ല്‍​സ​ണ്‍ ക​ണ്ട​ങ്ക​രി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.

കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം എ​ല്ലാ​വ​ര്‍​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​നും ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കും വേ​ണ്ടി മൗ​ണ്ട് സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഒ​ന്നി​ച്ചു കൂ​ടി.



ഇ​ട​വ​ക വി​കാ​രി ഫാ.​വി​ല്‍​സ​ണ്‍ ആ​ന്‍റ​ണി ക​ണ്ട​ങ്ക​രി വി​ശി​ഷ്ട അ​തി​ഥി​ക​ള്‍​ക്കും സ​ദ​സി​ല്‍ സ​ന്നി​ഹി​ത​രാ​യ​വ​ര്‍​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഷി​ക്കാ​ഗോ രൂ​പ​താ മെ​ത്രാ​ന്‍ മാ​ര്‍ ജോ​യി ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​ന ക​ര്‍​മം ന​ട​ത്തു​ക​യും അ​തി​നു​ശേ​ഷം ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ തി​രി​തെ​ളി​ക്ക​ല്‍ ക​ര്‍​മം പി​താ​ക്ക​ന്മാ​ര്‍, ഇ​ട​വ​ക വി​കാ​രി, കൈ​ക്കാ​ര​ന്മാ​ര്‍ എ​ന്നി​വ​ര്‍ ഒ​ന്നി​ച്ച് നി​ര്‍​വ​ഹി​ച്ചു.

മു​ന്‍ മെ​ത്രാ​ന്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് അ​ധ്യ​ക്ഷ പ്ര​സം​ഗം, മു​ഖ്യ​പ്ര​ഭാ​ഷ​ണം ത്രി​ശൂ​ര്‍ മെ​ത്രാ​ന്‍ മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ല്‍ നി​ര്‍​വ​ഹി​ച്ചു. ബാ​ള്‍​ട്ടി​മോ​ര്‍ മാ​ര്‍​ത്തോ​മ്മാ പ​ള്ളി വി​കാ​രി ഷെ​റി​ന്‍ ടോം ​മാ​ത്യു, ഫാ. ​മെ​ല്‍​വി​ന്‍ പോ​ള്‍ മം​ഗ​ല​ത്ത് എ​ന്നി​വ​ര്‍ അ​നു​ഗ്ര​ഹ പ്ര​സം​ഗം ന​ട​ത്തി.

ഇ​ട​വ​ക​യു​ടെ ഒ​രു ച​രി​ത്ര പ്ര​തി​ഫ​ല​നം എ​പ്പാ​ര്‍​ക്കി​യ​ല്‍ കാ​ത്തി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി​യും ചെ​റു​പു​ഷ്പം മി​ഷ്യ​ന്‍ ലീ​ഗ് ഡ​യ​സീ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ടി​സ​ണ്‍ തോ​മ​സ് വാ​യി​ച്ചു. പി​ന്നീ​ട് മു​ന്‍​കാ​ല കൈ​ക്കാ​ര​ന്മാ​ര്‍, നി​ല​വി​ലു​ള്ള കൈ​ക്കാ​ര​ന്മാ​ര്‍, സി.​സി.​ഡി ഡ​യ​റ​ക്റ്റ​ര്‍, കോ​ര്‍​ഡി​നേ​റ്റേ​ഴ്‌​സ് എ​ന്നി​വ​ര്‍​ക്ക് ഫ​ല​കം കൊ​ടു​ത്ത് ആ​ദ​രി​ച്ചു.



പൊ​തു​യോ​ഗ​ത്തി​നു ശേ​ഷം കൈ​ക്കാ​ര​ന്‍ സി​ബി​ച്ച​ന്‍ കൊ​ണ​ത്താ​പ്പ​ള്ളി വി​ശി​ഷ്ടാ​തി​ഥി​ക​ള്‍​ക്കും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നു വേ​ണ്ടി പ്രവർത്തിച്ച സി​സ്‌​റ്റേ​ഴ്‌​സ്, വി​വി​ധ ത​രം ക​മ്മി​റ്റി​ക​ള്‍, ഇ​ളം ത​ല​മു​റ​ക​ള്‍ ഇ​വ​രു​ടെ എ​ല്ലാം മേ​ല്‍​നോ​ട്ടം വ​ഹി​ച്ച ഇ​ട​വ​ക വി​കാ​രി ഫാ.​വി​ല്‍​സ​ണ്‍ ക​ണ്ട​ങ്ക​രി, കൈ​ക്കാ​ര​ന്മ​രാ​യ ജോ​ഷി വ​ട​ക്ക​ന്‍, ബാ​ബു പ്ലാ​ത്തോ​ട്ടം, ആ​ല്‍​വി​ന്‍ ജോ​യ് പ​രി​ക്കാ​പ്പ​ള്ളി എ​ന്നി​വ​ര്‍​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

മു​തി​ര്‍​ന്ന​വ​രും കു​ട്ടി​ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, വാ​ദ്യ​മേ​ളം എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു.

ഫൈ​ൻ ആ​ർ​ട്സ് ക്ലബിന് പു​തി​യ ഭ​ര​ണ​സ​മി​തി.
ന്യൂജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ലെ ക​ലാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ല​ബ് 23 വ​ർ​ഷ​ങ്
ജോ​ർ​ജ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി ക​ണ്ണ​മ​ല തെ​ക്കേ​പ​റ​മ്പി​ൽ ജോ​ർ​ജ് മാ​ത്യു(കു​ഞ്ഞു​മോ​ൻ 81) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം ഇ​ന്ന് മു​ത​ല്‍ ഡാ​ള​സി​ല്‍.
ഡാ​ള​സ്: വി​ശു​ദ്ധ അ​ല്‍​ഫോ​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം വി​ശു​ദ്ധ​യു​ടെ നാ​മ​ത്തി​ല്‍ ഭാ​ര​ത​ത്തി​നു പു​റ​ത്തു ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച കൊ​പ്
അ​നു ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ച മാ​വേ​ലി​ക്ക​ര ക​ല്ലി​മേ​ൽ ഒ​ള​ശേ​ൽ ജോ​സ​ഫ് സൈ​മ​ണി​ന്‍റെ ഭാ​ര്യ അ​നു ജോ​സ​ഫി​ന്‍റെ (71 റി​ട്ട.
അ​മേ​രി​ക്ക​ൻ കോ​ടീ​ശ്വ​ര​ൻ ഇ​രു​പ​താം നി​ല​യി​ൽ‌​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി​യും കോ​ടീ​ശ്വ​ര​നു​മാ​യ ജെ​യിം​സ് മൈ​ക്ക​ൽ ക്ലി​ൻ (64) ഹോ​ട്ട​ലി​ന്‍റെ ഇ​രു​പ​താം നി​ല​യി​ൽ‌​നി​ന്നു ചാ​ടി ജ