• Logo

Allied Publications

Americas
മി​യാ​മി ബെ​ലെ​ന്‍ ജെ​സ്യൂ​ട്ട് ഹൈ​സ്കൂ​ളി​ലെ ബ്രി​ഗേ​ഡി​യ​ര്‍ അ​വാ​ര്‍​ഡ് മലയാളി വിദ്യാർഥി ജോ​സ​ഫ് കാ​ഞ്ഞി​രം​കു​ഴിക്ക്
Share
മ​യാ​മി: മ​യാ​മി​യി​ലെ പ്ര​ശ​സ്ത​മാ​യ ബെ​ലെ​ന്‍ ജെ​സ്യൂ​ട്ട് ഹൈ​സ്കൂ​ളി​ല്‍ നി​ന്ന് 201324ലെ ​ബ്രി​ഗേ​ഡി​യ​ര്‍ അ​വാ​ര്‍​ഡ് മലയാളി വിദ്യാർഥി ജോ​സ​ഫ് കാ​ഞ്ഞി​രം​കു​ഴി ക​ര​സ്ഥ​മാ​ക്കി. പ​ഠ​ന​ത്തിലും ​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും നേ​തൃ​ത്വ​ത്തി​ലും സാ​മൂ​ഹി​ക സേ​വ​ന​ത്തി​ലും മി​ക​വ് പു​ല​ര്‍ത്തു​ക​യും മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​തൃ​ക​യാ​വു​ക​യും ചെ​യ്താ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഈ ​സ്കൂ​ളി​ലെ മി​ക​ച്ച ഔ​ട്ട്ഗോ​യിം​ഗ് വി​ദ്യാ​ര്‍​ഥിക്ക് ന​ല്‍​കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന അം​ഗീ​കാ​ര​മാ​ണ് ബ്രി​ഗേ​ഡി​യ​ര്‍ അ​വാ​ര്‍​ഡ്. ബ്രി​ഗേ​ഡി​യ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് വി​ദ്യാ​ര്‍​ഥിക​ളും അ​ധ്യാ​പ​ക​രും സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റും ചേ​ര്‍​ന്നാ​ണ്.

ഈ ​സ്കൂ​ളി​ന്‍റെ 170 വ​ര്‍​ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍ഥി​ക്ക് ഈ ​പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​ത്. ഹൈ​സ്കൂ​ള്‍ ബി​രു​ദ​ദാ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​പു​ര​സ്കാ​രം ന​ല്‍​കു​പ്പെ​ടു​ന്ന​ത്.

ബെ​ലെ​ന്‍ ജെ​സ്യൂ​ട്ടി​ലെ സീ​നി​യ​റാ​യ ജോ​സ​ഫ്, ത​ന്‍റെ ഹൈ​സ്കൂ​ള്‍ ജീ​വി​ത​ത്തി​ലു​ട​നീ​ളം മാ​തൃ​കാ​പ​ര​മാ​യ വി​ദ്യാ​ര്‍​ഥിയാ​യും ലീ​ഡ​റാ​യും വേ​റി​ട്ടു നി​ന്നി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​ച്ച ജി.​പി.​എ, അ​ന​വ​ധി ബ​ഹു​മ​തി​ക​ള്‍, അ​വാ​ര്‍​ഡു​ക​ള്‍, അ​ഡ്വാ​ന്‍​സ്ഡ് പ്ലേ​സ്മെ​ന്‍റ് വി​വി​ധ കോ​ഴ്സു​ക​ളി​ലെ പ​ങ്കാ​ളി​ത്തം, അ​ക്കാ​ദ​മി​ക് മി​ക​വി​നോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​ര്‍​പ്പ​ണ​വു​മാ​ണ് മാ​നദ​ണ്ഡം. മാ​ത്ര​വു​മ​ല്ല ക്ലാ​സ്‌​സ് മു​റി​ക്ക​പ്പു​റം, നാ​ഷ​ണ​ല്‍ ഹോ​ണേ​ഴ്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റാ​യും ഡി​ബേ​റ്റ് ടീ​മിന്‍റെ ക്യാ​പ്റ്റ​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സാ​മൂ​ഹ്യ​സേ​വ​ന​ത്തോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യും വ​ള​രെ പ്ര​ശം​സ​നീ​യ​മാ​ണ്. ജോ​സ​ഫ് നി​ര​വ​ധി ക​മ്മ്യൂ​ണി​റ്റി സേ​വ​ന​പ​ദ്ധ​തി​ക​ളി​ല്‍ സ​ജീ​വ​മാ​യി ഏ​ര്‍​പ്പെ​ട്ടി​ട്ടു​ണ്ട്. മി​യാ​മി​യി​ലെ അ​ധഃ​സ്ഥി​ത ക​മ്മ്യൂ​ണി​റ്റി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന സം​രം​ഭ​ങ്ങ​ള്‍​ക്കാ​യി എ​ണ്ണ​മ​റ്റ മ​ണി​ക്കൂ​റു​ക​ള്‍ നീ​ക്കി​വ​ച്ചു. ഫു​ഡ് ബാ​ങ്കു​ക​ള്‍, മെ​ന്റ​ര്‍​ഷി​പ്പ് പ്രോ​ഗ്രാ​മു​ക​ള്‍, പ​രി​സ്ഥി​തി ശു​ചീ​ക​ര​ണ പ്രോ​ഗ്രാ​മു​ക​ള്‍ അ​വ​യി​ല്‍ ചി​ല​താ​ണ്.

മ​റ്റു​ള്ള​വ​ര്‍​ക്കു​വേ​ണ്ടി മ​നു​ഷ്യ​നാ​യി തീ​രു​ക എ​ന്ന ജെ​സ്യൂ​ട്ട് മൂ​ല്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​തും ഉ​യ​ര്‍​ത്തി പ്പി​ടി​ക്കു​ന്ന​തു​മാ​യി​രു​ന്നു ജോ​സ​ഫി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്ന് സ്കൂ​ള്‍ പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഗി​ള്ളേ​ര്‍​മോ എം. ​ഗാ​ര്‍​സി​യ ട്യൂ​ണി​യ​ന്‍ എ​സ്.​ജെ. പ്ര​ശം​സി​ച്ചു.

ബ്രി​ഗേ​ഡി​യ​ര്‍ അ​വാ​ര്‍​ഡ് ത​നി​ക്ക് ല​ഭി​ക്കു​ന്ന​ത് അ​വി​ശ്വ​സ​നീ​യ​മാ​യ ബ​ഹു​മ​തി​യാ​ണെ​ന്ന് ജോ​സ​ഫ് പ​റ​ഞ്ഞു. അ​ക്കാ​ദ​മി​ക​മാ​യി വ​ള​രു​വാ​നും ത​ന്‍റെ സ​മൂ​ഹ​ത്തെ സേ​വി​ക്കു​വാ​നു​മു​ള്ള എ​ണ്ണ​മ​റ്റ അ​വ​സ​ര​ങ്ങ​ള്‍ ബെ​ലെ​ന്‍ സ്കൂ​ള്‍ ത​നി​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തി​ന് ത​ന്‍റെ അ​ധ്യാ​പ​ക​രോ​ടും സ്കൂ​ളി​നോ​ടും താ​ന്‍ അ​ങ്ങേ​യ​റ്റം ന​ന്ദി​യു​ള്ള​വ​നാ​ണെ​ന്ന് ജോ​സ​ഫ് പ​റ​ഞ്ഞു.

സ്കൂ​ള്‍ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​ലെ അ​വ​സാ​ന ഇ​ന​മാ​യ ബ്രി​ഗേ​ഡി​യ​ര്‍ പ്ര​സം​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം ഇ​ന്ത്യ​ന്‍ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും ഗാ​ന്ധി​ജി​യെ​ക്കു​റി​ച്ചും സൂ​ചി​പ്പി​ച്ച​ത് ഏ​വ​രി​ലും മ​തി​പ്പും ജി​ജ്ഞാ​സ​യും ഉ​ള​വാ​ക്കി.

മി​ക​ച്ച സ്കോ​ള​ര്‍​ഷി​പ്പി​ന് അ​ര്‍​ഹ​നാ​യ ജോ​സ​ഫ്, പ്ര​ശ​സ്ത​മാ​യ ജോ​ര്‍​ജ് ടൗ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ചേ​ര്‍​ന്ന് തു​ട​ര്‍​ന്നു പ​ഠി​ക്കു​വാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്ന് ഫ്ളോ​റി​ഡാ​യി​ലെ മ​യാ​മി​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ബേ​ബി വ​ര്‍​ക്കി സി​പിഎയു​ടെ​യും മ​ഞ്ജു​വി​ന്‍റെ​യും മ​ക​നാ​ണ് ജോ​സ​ഫ്. ഏ​ക സ​ഹോ​ദ​രി ടെ​സ്‌​സ ഡ്യൂ​ക്ക് സ​ര്‍​വക​ലാ​ശാ​ല​യി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥിനി​യാ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കും.
ഷീ​ല ജാ​ക്‌​സ​ൺ ലീ ​അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: യു​എ​സ് കോ​ൺ​ഗ്ര​സ് വു​മ​ൺ ഷീ​ല ജാ​ക്‌​സ​ൺ ലീ (74) ​അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം.
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്
ബ്രൂ​ക്ലി​നി​ൽ നാ​ല് പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ.
ന്യൂ​യോ​ർ​ക്ക്: ബ്രൂ​ക്ലി​നി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ബെ​ൻ​സ​ൺ​ഹ​ർ​സ്റ്റ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍.
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ