• Logo

Allied Publications

Middle East & Gulf
അ​ൽ ഐ​നി​ൽ പു​തി​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ചു
Share
അ​ൽ ഐ​ൻ: യു​എ​ഇ​യി​ലെ അ​ൽ ഐ​നി​ൽ ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ സ​ന​യ്യ​ക്ക​ടു​ത്ത അ​ൽ അ​ജ​യാ​സി​ലു​ള്ള ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് യു​എ​ഇ ഫെ​ഡ​റ​ൽ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ മു​ൻ അം​ഗം ശൈ​ഖ് സാ​ലെ ബ​ൽ​റ​ക്കാ​ദ് അ​ൽ അ​മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

40,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഹോ​ട്ട് ഫു​ഡ്‌​സ്, ഫ്ര​ഷ് ഫു​ഡ്, ബേ​ക്ക​റി, ഇ​ല​ക്ട്രോ​ണി​ക്‌​സ് വി​ഭാ​ഗം, സ്റ്റേ​ഷ​ന​റി തു​ട​ങ്ങി​യ സെ​ക്ഷ​നു​ക​ളു​മു​ണ്ട്. ലു​ലു ഗ്രൂ​പ്പി​ന്‍റെ അ​ൽ ഐ​നി​ലെ പ​തി​നാ​റാ​മ​ത്തെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണി​ത്.

വി​വി​ധ​ങ്ങ​ളാ​യ ജ​ന​സ​മൂ​ഹ​ങ്ങ​ളെ സേ​വി​ക്കു​ന്ന​തി​നാ​യി ലു​ലു ഗ്രൂ​പ്പ് ആ​രം​ഭി​ച്ച ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യി​രി​ക്കു​മെ​ന്ന് ലു​ലു ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്റ​ഫ് അ​ലി പ​റ​ഞ്ഞു.

അ​ടു​ത്ത വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​ൽ ഐ​നി​ൽ മൂ​ന്ന് പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ കൂ​ടി ആ​രം​ഭി​ക്കും. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ദീ​ർ​ഘ ദൂ​രം യാ​ത്ര ചെ​യ്യാ​തെ വേ​ണ്ട​തെ​ല്ലാം വാ​ങ്ങാ​നാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തെ​ന്നും അ​ഷ്റ​ഫ് അ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യ്ക്ക് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. ലു​ലു ഗ്രൂ​പ്പ് സി​ഇ​ഒ സൈ​ഫി രൂ​പാ​വാ​ല, ലു​ലു ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ എം.​എ. സ​ലീം, ലു​ലു അ​ൽ ഐ​ൻ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി ജ​മാ​ലു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

അ​ബു​ദാ​ബി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് സ്റ്റേ​റ്റ് ക​മ്മി​റ്റി​യും മ​ല​യാ​ളി സ​മാ​ജ​വും സം​യു​ക്ത​മാ​യി ഉ​മ്മ​ൻ‌​ചാ​ണ്ടി അ​നു​സ്മ​ര​ണം "സ്നേ​ഹ​സ്പ​ർ​ശം' സം​ഘ​ടി​പ്പി​ച
മലയാളം ക്ലാസുകൾക്ക് തുടക്കമായി.
അബുദാബി: വേനലവധി കാലത്തോട് അനുബന്ധിച്ച് അബുദാബി മാർത്തോമ്മാ ഇടവകയുടെ നേത്യത്വത്തിൽ നടത്തി വരുന്ന മലയാളം ക്ലാസുകൾക്ക് തുടക്കമായി.

ഇടവക അസി. വികാരി.
കു​വൈ​റ്റ് ഫ്ലാ​റ്റി​ലെ തീ​പി​ടി​ത്തം; മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു.
കൊ​ച്ചി: കു​വൈ​റ്റ് അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് ശ്വാ​സം​മു​ട്ടി മ​രി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രു​ടേ​
മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ ദാ​രു​ണാ​ന്ത്യം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് കു​വൈ​റ്റ് ഒ​ഐ​സി​സി.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ നീ​രേ​റ്റു​പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​ത്യു മു​ള​യ്ക്ക​ൽ, ലി​നി എ​ബ്ര​ഹാം, ഇ​വ​രു​ടെ ര​ണ്ടു കു​ട്ടി​ക​ൾ എ​ന്നി​വ​രു​ടെ ദാ
കു​വൈ​റ്റ് അ​ഗ്നി​ബാ​ധ​യി​ൽ മ​രി​ച്ച​വ​രു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
എ​ട​ത്വ: കു​വൈ​റ്റ് അ​ബ്ബാ​സി​യ സൈ​ഫ് പാ​ര്‍​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ അ​ഗ്‌​നി​ബാ​ധ​യി​ല്‍ വി​ഷ​പ്പു​ക ശ്വ​സി​ച്ചു മ​രി​ച്ച നാ​ലം​ഗ മ​ല​യാ​ളി