• Logo

Allied Publications

Europe
വെ​യി​ൽ​സി​ൽ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു
Share
കാ​ർ​ഡി​ഫ്: വെ​യി​ൽ​സി​ലെ സെ​ന്‍റ് അ​ന്തോ​ണീ​സ് ക്‌​നാ​നാ​യ കാ​ത്ത​ലി​ക് പ്രൊ​പ്പോ​സ്ഡ് മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ഭ​ക്തി​പൂ​ർ​വം ആ​ഘോ​ഷി​ക്കു​ന്നു. ‌‌

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ജ​പ​മാ​ല​യും നൊ​വേ​ന​യും ന​ട​ന്നു വ​രി​ക​യാ​ണ്. തി​രു​നാ​ൾ ദി​വ​സം കാ​ർ​ഡി​ഫ് സെ​ന്‍റ് ഇ​ൽ​റ്റി​ഡി​സ് സ്കൂ​ൾ ചാ​പ്പ​ലി​ൽ വ​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ​വും ശേ​ഷം പ്ര​സു​ദേ​ന്തി വാ​ഴ്ച​യും ല​ദീ​ഞ്ഞും ന​ട​ത്ത​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന​യും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ത്ത​പ്പെ​ടും.

തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ റ​വ.​ഫാ. ജോ​ബി വെ​ള്ള​പ്ലാ​ക്കേ​ൽ സി​എ​സ്ടി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ഭ​ക്തി​പൂ​ർ​വ​മാ​യ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും. വാ​ദ്യ​മേ​ള​ങ്ങ​ളും വ​ര്‍​ണ​മു​ത്തു​ക്കു​ട​ക​ളും വ​ർ​ണാ​ലം​കൃ​ത​മാ​യ മെ​ഴു​കു​തി​രി​ക​ളും തി​രു​സ്വ​രൂ​പ​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ട് പ്രാ​ർ​ഥ​നാ​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച് വി​ശ്വാ​സി​ക​ൾ അ​ണി​ചേ​രു​ന്ന പ്ര​ദ​ക്ഷി​ണം വെ​യി​ൽ​സി​ലെ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ​പ്ര​ഘോ​ഷ​ണം ആ​യി​രി​ക്കും.

റ​വ. ഫാ. ​മാ​ത്യു പാ​ല​റ​ക​രോ​ട്ട് സി​ആ​ർ​എം, ഫാ. ​ജോ​സ്‌ കു​റ്റി​ക്കാ​ട്ട് ഐ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഈ ​തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ മ​ധ്യ​സ്ഥം വ​ഴി​യാ​യി ക​ർ​ത്താ​വി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി തി​രു​നാ​ൾ ക​മ്മി​റ്റി​ക്കു വേ​ണ്ടി മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​അ​ജൂ​ബ് തോ​ട്ട​നാ​നി​യി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ തോ​മ​സ്കു​ട്ടി കു​ഴി​മ​റ്റ​ത്തി​ൽ, ട്ര​സ്റ്റി​മാ​രാ​യ ബെ​ന്നി ഫി​ലി​പ്പ്, ത​ങ്ക​ച്ച​ൻ ക​ന​കാ​ല​യം, ജെ​യിം​സ് ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

തി​രു​നാ​ൾ ദി​വ​സം നേ​ർ​ച്ച കാ​ഴ്ച​ക​ൾ അ​ർ​പ്പി​ക്കു​വാ​നും കു​ട്ടി​ക​ളെ അ​ടി​മ​വ​യ്ക്കു​വാ​നും ക​ഴു​ന്നെ​ടു​ക്കു​വാ​നു​മു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം: St Illtyd's Catholic High School Chapel, Newport Rd, Rumney, CF3 1XQ.

ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ഓഗസ്റ്റ് 16 മു​ത​ൽ.
ഡ​ബ്ലി​ൻ : ലിം​റി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓഗസ്റ്റ് 16 മു​ത​ൽ 18 വ​രെ ന​ട​ക്കപ്പെടും . ഫാ ​ബി​നോ​യ് ക​രി​മ​രു​തു​ങ്ക​ൽ ധ്യാ​നം ന​യി​ക്കും .
അ​യ​ർ​ല​ൻഡിൽ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27 ന്.
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ക്രോ​ഗ് പാ​ട്രി​ക് തീ​ർ​ഥാ​ട​നം ജൂ​ലൈ 27 ശ​നി​യാ​ഴ്ച ന​ട​ത്തപ്പെടുന്നു.
ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി വാ​ട്ട്ഫോ​ർ​ഡ്.
വാ​ട്ട്ഫോ​ർ​ഡ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി
മോ​നി​ക്കു​ട്ടി ഡി​സ്‌​നി അ​ന്ത​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി: ചീ​ര​ഞ്ചി​റ കാ​നാ(​കൊ​തു​മ്പു​ച്ചി​റ) ഡി​സ്‌​നി ജോ​സ​ഫി​ന്‍റെ ഭാ​ര്യ മോ​നി​ക്കു​ട്ടി(55) അ​ന്ത​രി​ച്ചു.
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
കെ​ന്‍റ്: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ