• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ വി​ശു​ദ്ധ തൈ​ലം കൂ​ദാ​ശ ന​ട​ത്തി
Share
പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും കൂ​ദാ​ശ ക​ർ​മ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​വാ​നു​ള്ള വി​ശു​ദ്ധ തൈ​ല​ത്തി​ന്‍റെ കൂ​ദാ​ശ ക​ർ​മം ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​മാ​യ പ്രെ​സ്റ്റ​ണി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തി.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്കലിന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തി​യ കൂ​ദാ​ശ​ക​ർ​മ​ത്തി​ൽ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റവ. ഡോ. ആ​ന്‍റണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ചാ​ൻ​സി​ല​ർ റവ. ഡോ. മാ​ത്യു പി​ണ​ക്കാ​ട്ട് , പാ​സ്റ്റ​റ​ൽ കോഓർ​ഡി​നേ​റ്റ​ർ റവ. ഡോ. ടോം ഓ​ലി​ക്ക​രോ​ട്ട്, ക​ത്തീ​ഡ്ര​ൽ വി​കാ​രി റവ. ഡോ. ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ രൂ​പ​ത​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന മു​ഴു​വ​ൻ വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ഹകാ​ർ​മി​ക​ർ ആ​യി​രു​ന്നു.



രൂ​പ​ത​യു​ടെ ആ​ധ്യാത്മി​ക ശു​ശ്രൂ​ഷ​യി​ലെ അ​തിപ്ര​ധാ​ന​മാ​യ അ​ഭി​ഷേ​ക തൈ​ല കൂ​ദാ​ശ​യെ​ന്നും ഈ ​ശു​ശ്രൂ​ഷ​യി​ൽ വൈ​ദി​ക​രു​ടെ​യും സ​മ​ർ​പ്പി​ത​ര​യു​ടെ​യും അ​ത്മാ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നിധ്യ​ത്തോ​ടെ രൂ​പ​താ കു​ടും​ബം മു​ഴു​വ​ൻ സ​ന്നി​ഹി​ത​മാ​ണെ​ന്നും വി​ശു​ദ്ധ കു​ർ​ബാ​ന​മ​ധ്യേയുള്ള വ​ച​ന സ​ന്ദേ​ശ​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു.

ജീ​വി​ത​ത്തി​ൽ ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും വി​ശു​ദ്ധി​യെ ല​ക്ഷ്യ​മാ​ക്കിയാ​ക​ണം ന​മ്മു​ടെ പ്ര​യാ​ണം, ഈ ​ആ​ധ്യാ​ത്മി​ക നി​യോ​ഗ​ത്തി​ൽ നി​ന്നും പി​ന്തി​രി​യാ​നു​ള്ള സ​ക​ല പ്ര​ലോ​ഭ​ല​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​ൻ ന​മ്മ​ൾ ക​രു​ത്തു​ള്ള​വ​ർ ആ​ക​ണ​മെ​ന്നും രൂ​പ​ത അം​ഗ​ങ്ങ​ൾ സ​ഭാ ഗാ​ത്ര​ത്തി​ന്‍റെ ഏ​ക നാ​വാ​യി വ​ർ​ത്തി​ച്ചു കൊ​ണ്ടാ​ണ് ഇ​ത് സാ​ധ്യ​തമാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.



കൂ​ദാ​ശ ക​ർ​മത്തി​ന് ശേ​ഷം കൈ​ക്കാ​ര​ൻ​മാ​രു​ടെ​യും പ്ര​തി​നി​ധി​ക​ളു​ടെ​യും സ​മ്മേ​ള​വും ന​ട​ന്നു. രൂ​പ​ത യു​ടെ ന​ട​ക്കാ​നി​രി​ക്കു​ന്ന പ​രി​പാ​ടി​ക​ളെക്കു​റി​ച്ചും മ​റ്റു പ​ദ്ധ​തി​ക​ളെ കു​റി​ച്ചും വി​ശ​ദ​മാ​യ ച​ർ​ച്ച​യും ന​ട​ന്നു.



രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഡോ. ​ആന്‍റണി ചു​ണ്ടെ​ലി​ക്കാ​ട്ട്, റ​വ.​ ഡോ. മാ​ത്യു പി​ണ​ക്കാ​ട്ട്, റ​വ. ഡോ. ടോം ഓ​ലി​ക്ക​രോ​ട്ട്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ റവ. ഫാ. ​ജോ മൂ​ല​ശേ​രി വി​സി എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റോ​മി​ൽ​സ് മാ​ത്യു ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

യു​ക്മ കേ​ര​ള പൂ​രം; ടി​ഫി​ന്‍ ബോ​ക്സ് ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ർ; വി​പു​ല​മാ​യ ഒ​രു​ക്കം.
ക​വ​ന്‍​ട്രി: കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ പാ​ച​കം ഏ​റെ പു​തു​മ​ക​ളോ​ടെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യ റ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല ടി​ഫി​ന്‍ ബോ​ക്സ് "യ
ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു.
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ൾ​ക്ക് ആ​ദ​ര​വും സ്വീ​ക​ര​ണ​വും
യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ന​ഗ​രം; ബെ​ര്‍​ലി​ന്‍ മൂ​ന്നാ​മ​ത്.
ബെ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ മൂ​ന്നാ​മ​ത്തെ ന​ഗ​രം എ​ന്ന പ​ദ​വി ബെ​ര്‍​ലി​ന്‍ ക​ര​സ്ഥ​മാ​ക്കി.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് ജോ​ൺ മി​ഷ​ണി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ്: സെ​ന്‍റ് ജോ​ൺ മി​ഷ​ൺ ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.