• Logo

Allied Publications

Europe
മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​നും മാ​ര്‍ സ്റ്റീ​ഫ​ന്‍ ചി​റ​പ്പ​ണ​ത്തി​നും വി​യ​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ല്‍​കി
Share
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ആ​ര്‍​ച്ചു​ബി​ഷ​പ്പ് ക​ര്‍​ദി​നാ​ള്‍ ക്രി​സ്റ്റോ​ഫ് ഷോ​ണ്‍​ബോ​ണി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം വി​യ​ന്ന​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​നും യൂ​റോ​പ്പി​ലെ സീ​റോ​മ​ല​ബാ​ര്‍ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റാ​യ മാ​ര്‍ സ്റ്റീ​ഫ​ന്‍ ചി​റ​പ്പ​ണ​ത്തി​നും വി​യ​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

സീ​റോ​മ​ല​ബാ​ര്‍ സ​ഭ ഉ​ള്‍​പ്പെ​ട്ട ഓ​സ്ട്രി​യ​യി​ലെ പൗ​ര​സ്ത്യ സ​ഭ​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. യൂ​റി കൊ​ളാ​സ​യും സ​ഭ​യു​ടെ വി​യ​ന്ന​യി​ലെ ഇ​രു​ഇ​ട​വ​ക​ക​ളി​ലെ വൈ​ദി​ക​രും അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും ഒ​രു​മി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ബൊ​ക്കെ ന​ല്‍​കി​യാ​ണ് വൈ​ദി​ക ശ്രേ​ഷ്ഠ​രെ സ്വീ​ക​രി​ച്ച​ത്

യൂ​റോ​പ്പി​ലെ ഏ​റ്റ​വും പ്ര​മു​ഖ ദേ​വാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ വി​ശു​ദ്ധ സ്തേ​ഫാ​നോ​സി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും പി​ന്നീ​ട് അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​സ​ന​മ​ന്ദി​ര​ത്തി​ല്‍ സ്വീ​ക​ര​ണ​ച്ച​ട​ങ്ങു​ക​ളും ന​ട​ക്കും.

ഓ​സ്ട്രി​യ​യി​ലെ സ​ഭാ​സ​മൂ​ഹ​വും സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​വും ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഈ ​സ്വീ​ക​ര​ണ​ത്തെ നോ​ക്കി​കാ​ണു​ന്ന​ത്. സ്റ്റെ​ഫാ​ന്‍​സ് ഡോ​മി​ല്‍ ന​ട​ക്കു​ന്ന വി. ​കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കെ​ടു​ക്കാ​നും തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങി​ലേ​യ്ക്കും വി​യ​ന്ന​യി​ലെ ഇ​രു​ഇ​ട​വ​ക​ക​ളി​ലെ​യും വൈ​ദി​ക​രും പാ​രി​ഷ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും എ​ല്ലാ​വ​രെ​യും ക്ഷ​ണി​ച്ചു.

യു​ക്മ കേ​ര​ള പൂ​രം; ടി​ഫി​ന്‍ ബോ​ക്സ് ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ർ; വി​പു​ല​മാ​യ ഒ​രു​ക്കം.
ക​വ​ന്‍​ട്രി: കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ പാ​ച​കം ഏ​റെ പു​തു​മ​ക​ളോ​ടെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യ റ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല ടി​ഫി​ന്‍ ബോ​ക്സ് "യ
ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു.
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ "വീ ​ഷാ​ൽ ഓ​വ​ർ കം' ​താ​ര​ങ്ങ​ൾ​ക്ക് ആ​ദ​ര​വും സ്വീ​ക​ര​ണ​വും
യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ന​ഗ​രം; ബെ​ര്‍​ലി​ന്‍ മൂ​ന്നാ​മ​ത്.
ബെ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ മൂ​ന്നാ​മ​ത്തെ ന​ഗ​രം എ​ന്ന പ​ദ​വി ബെ​ര്‍​ലി​ന്‍ ക​ര​സ്ഥ​മാ​ക്കി.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സെ​ന്‍റ് ജോ​ൺ മി​ഷ​ണി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച.
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ്: സെ​ന്‍റ് ജോ​ൺ മി​ഷ​ൺ ചെ​സ്റ്റ​ർ​ഫീ​ൽ​ഡി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.