• Logo

Allied Publications

Middle East & Gulf
എ​സ്എ​ൻഡിപി യോ​ഗം ദു​ബാ​യി യൂ​ണി​യ​ൻ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
ദു​ബാ​യി: എ​സ്എ​ൻഡിപി യോ​ഗം ദു​ബാ​യി യൂ​ണി​യ​ൻ കു​ടും​ബ സം​ഗ​മം "മേ​ട നി​ലാ​വ് ’എ​ന്ന പേ​രി​ൽ എ​സ്എ​ൻജി ​ഇ​വ​ന്‍റ് ഹാ​ൾ ക​രാ​മ​യി​ൽ വച്ചു സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ​വ​രെ​യു​ള്ള​വ​ർ അ​വ​ത​രി​പ്പി​ച്ച വ്യ​ത്യ​സ്ത ക​ലാപ്ര​ക​ട​നങ്ങ​ൾ പ​രി​പാ​ടി​ക്ക് നി​റ​പ്പ​കി​ട്ടേ​കി.

തു​ട​ർ​ന്ന് ദു​ബാ​യി യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി രാ​ഘ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ​സാ​ജ​ൻ സ​ത്യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ്വാ​ഗ​തം അ​റി​യി​ച്ചു. എ​സ്എ​ൻഡി ​യോ​ഗം എ​സ്എ​ൻ ട്ര​സ്റ്റ് ഡ​യ​റ​ക്റ്റ് ബോ​ർ​ഡ് അം​ഗം വി. ഡി ​രാ​ജ​ൻ മു​ഖ്യ അ​തി​ഥിയാ​യി​രു​ന്നു.

അ​തോ​ടൊ​പ്പം എ​സ്എ​ൻഡിപി യോ​ഗം ദു​ബാ​യി യൂ​ണി​യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി വ​രു​ന്ന മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള ഉ​ഷ ശി​വ​ദാ​സ​ൻ, നാ​രാ​യ​ണി മാ​ധ​വ​ൻ, ശീ​ത​ള ബാ​ബൂ എ​ന്നി​വ​രെ​യും വേ​ൾ​ഡ് ന​ഴ്സ് ഡേ ​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ഴ്സിം​ഗ് സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ചാ​ന്ദി​നി, രേ​ഷ്മ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

എ​സ്എ​ൻഡിപി യോ​ഗം ദു​ബാ​യി യൂ​ണി​യ​ൻ ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ഇ​വ​ന്‍റ് ഗീ​താ​ഞ്ജ​ലി 2വി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.

പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മി​നി ഷാ​ജി, ശീത​ള ബാ​ബു, ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​നോ​ജ് സു​ധാ​ക​ര​ൻ, നി​തി​ൻ അ​ശോ​ക​ൻ, മ​ഞ്ജു വി​നു, മി​ഥു​ൻ, ഫു​ഡ് ക​മ്മി​റ്റി രാ​ജു കൈ​ലാ​സം, അ​ജി​ത്ത്, ആ​ര്യ​ൻ, സ​ഹ​ജ​ൻ,സു​ജി അ​മ്പാ​ടി, അ​നീ​ഷ്,രാ​ഖി ബ​ൽ​ദേ​വ് എ​ന്നി​വ​ർ പ​രി​പാ​ടി നേ​തൃ​ത്വം ന​ൽ​കി.

പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കി​യ എ​ല്ലാ​പേ​ർ​ക്കും യൂ​ണി​യ​ൻ ഡ​യ​റ​ക്‌ട് ബോ​ർ​ഡ് അം​ഗം ​നി​സ്‌​സാ​ൻ ശ​ശി​ധ​ര​ൻ ന​ന്ദി അ​റി​യി​ച്ചു.

കു​വൈ​റ്റ് തീ​പി​ടി​ത്തം: അ​ഞ്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ മ​രി​ച്ച​താ​യി മ​ന്ത്രി കെ.​എ​സ്. മ​സ്താ​ൻ.
ചെ​ന്നൈ: കു​വൈ​റ്റി​ലെ മം​ഗ​ഫി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ മ​രി​ച്ച​താ​യി പ്ര​വാ​സി​ക്ഷേ​മ മ​ന്ത്രി കെ.​എ​സ്.
കു​വൈ​റ്റ് ദു​ര​ന്തം: മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് യൂ​സ​ഫ​ലി​യും ര​വി പി​ള്ള​യും.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ തൊ​ഴി​ലാ​ളി ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്
കു​വൈ​റ്റ്‌ തീപി​ടി​ത്തം: അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍.
കു​വൈ​റ്റ്‌ സി​റ്റി: ക​ഴി​ഞ്ഞ​ദി​വ​സം കു​വൈ​റ്റി​ലെ മം​ഗ​ഫി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​ര​ണ​പെ​ട്ട​വ​ര്‍​ക്ക് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​
എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പു​ക​വ​ലി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍.
കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പു​കവ​ലി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍.
ഡോ. ​ബ​ഷീ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​സ്ഹ​രി യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സ​ന്ദ​ർ​ശി​ച്ചു.
ഷാ​ർ​ജ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം യു​എ​ഇ​യി​ലെ​ത്തി​യ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ത​കാ​ര്യ ഉ​പ​ദേ​ഷ്‌ടാ​വ് ഡോ.